Image

ഹൂസ്റ്റണില്‍ ജനലക്ഷങ്ങള്‍ക്ക് വിസ്മയമായി താങ്ക്‌സ് ഗിവിങ്ങ് റാലി

പി.പി.ചെറിയാന്‍ Published on 28 November, 2014
ഹൂസ്റ്റണില്‍ ജനലക്ഷങ്ങള്‍ക്ക് വിസ്മയമായി താങ്ക്‌സ് ഗിവിങ്ങ് റാലി
ഹൂസ്റ്റണ്‍ : ജനലക്ഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് അറുപത്തി അഞ്ചാമത് താങ്ക്‌സ്ഗിവിങ്ങ് റാലി ഹൂസ്റ്റണില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു.

തെളിഞ്ഞ ആകാശവും തണുത്തകാറ്റും രാവലെ 8 മണിയോടെ ആരംഭിച്ച റാലിക്കു കൂടുതല് ശോഭ നല്‍കി. ഹീലിയം നിറച്ച കൂറ്റന്‍ ബലൂണുകള്‍, മനോഹരമായി അലങ്കരിച്ച ഫ്‌ളോട്ടുകള്‍, കോളേജ്- സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്റ്, നൃത്തം എന്നിവയും റാലിയെ ആകര്‍ഷകമാക്കി.
ഹൂസ്റ്റണ്‍ ഡൗണ്‍ടൗണിലൂടെ നീങ്ങിയ റാലി വീക്ഷിക്കുന്നതിന് റോഡിനിരുവശവും, കെട്ടിടങ്ങളുടെ മുകളിലും ജനങ്ങള്‍ അണിനിരന്നിരുന്നു.

ബില്‍ ക്ലീന്‍, ഡോ.ജനിഫര്‍ ആള്‍നോഡ് ലിറ്റില്‍ ജോഡികളാണ് ഈ വര്‍ഷത്തെ റാലിയെ നയിച്ചത്.
ചിയര്‍ലീഡേഴ്‌സ്, സ്‌കേറ്റേഴ്‌സ്, എന്നിവരുടെ 250, 000 ജനങ്ങള്‍ റാലി വീക്ഷിക്കുവാനെത്തിയിരുന്നു എന്നാണ് കണക്കാക്കുന്നത്.


ഹൂസ്റ്റണില്‍ ജനലക്ഷങ്ങള്‍ക്ക് വിസ്മയമായി താങ്ക്‌സ് ഗിവിങ്ങ് റാലിഹൂസ്റ്റണില്‍ ജനലക്ഷങ്ങള്‍ക്ക് വിസ്മയമായി താങ്ക്‌സ് ഗിവിങ്ങ് റാലിഹൂസ്റ്റണില്‍ ജനലക്ഷങ്ങള്‍ക്ക് വിസ്മയമായി താങ്ക്‌സ് ഗിവിങ്ങ് റാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക