Image

സോക്രട്ടീസ് (കവിത : ജോണ്‍ ഇളമത)

ജോണ്‍ ഇളമത Published on 28 November, 2014
സോക്രട്ടീസ് (കവിത : ജോണ്‍ ഇളമത)
സത്യം പറഞ്ഞൊരു സോക്രട്ടീസ്
തത്വജ്ഞാനത്തില്‍ ഭാണ്ഡം പേറി
ആതന്‍സിലലയവേ രോക്ഷം
കത്തിപടര്‍ന്നഗ്നിയായ്!

എന്താണ് സത്യം? 'അറിവില്ല' എന്നോ!
എന്ത്, വെളിവില്ലായ്മ ഇത്?
തത്വജ്ഞാനം പഠിച്ച പിഎച്ച്ഡിയുള്ള
തതജ്ഞാനകളോടോ ഈ ചോദ്യം!

പണ്ടു തത്വചിന്തകളെ തുരങ്കം വെച്ച
മണ്ടനാം സോക്രട്ടീസോ, നിങ്ങള്‍?
ഏന്നലറും സോഫിസ്റ്റുകള്‍
ഇന്നും വിരാജിക്കുമെവിടയും!

ഞങ്ങള്‍ ജ്ഞാനികള്‍ ജന്മനാ
നിങ്ങളോ വെറും അജ്ഞാനികള്‍!
'സോക്രാറ്റിക് വേ' ഇവിടെ നടപ്പില്ല
അക്രോബാറ്റിക്കുകള്‍ ഞങ്ങള്‍!

അറിവിനു നേരേ കണ്ണടച്ചരുട്ടാക്കി
നെറിവില്ലായ്മ ചെയ്തു മിടുക്കരാം
സോഫിസ്റ്റുകള്‍ വിരല്‍ ചൂണ്ടി
മാഫിയാ സംഘങ്ങളായ്!

എവിടെയും എന്തിനും കരാര്‍ സംഘം
അവരെ തുണക്കും വന്‍ റാക്കറ്റുകള്‍
വലവീശി പിടിച്ച് ബുദ്ധിയെ
വിലയം ചെയ്യും അധോലോക ലോബികള്‍!

നാട്ടിലും, മറുനാട്ടിലുമെവിടെയും
കാട്ടുനിയമങ്ങളെഴുന്നള്ളിച്ച്
കാപാലികരാം ബദ്ധജീവികള്‍
പാപക്കറ ഒഴുക്കി വിരാജിക്കുവോര്‍!

ഇതു കലിയുഗം, കല്‍ക്കി യുഗം!
മതി വരാത്ത സ്വത്ഥാര്‍ത
കൊടകുത്തി വഴുമീയുഗത്തില്‍
കടപുഴകി വീഴും സന്മാര്‍ഗ്ഗ ചിന്തകള്‍!


സോക്രട്ടീസ് (കവിത : ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക