Image

അമേരിക്കയിലെ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഇരുപത്തിയഞ്ച് വര്‍ഷം

പി.പി.ചെറിയാന്‍ Published on 28 November, 2014
അമേരിക്കയിലെ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയക്ക് ഇരുപത്തിയഞ്ച് വര്‍ഷം
മേരിലാന്റ് : അമേരിക്കയില്‍ ആദ്യ ലിവര്‍ ട്രാന്‍സ് പ്ലാന്റിന് വിധേയയായ രോഗി ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നു. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് താങ്ക്‌സ് ഗിവിങ്ങ് ഡേയിലായിരുന്നു 21 മാസം പ്രായമുള്ള മകള്‍ക്കാണ് അമ്മയുടെ ലിവറിന്റെ മൂന്നിലൊരു ഭാഗം ദാനം ചെയ്തത്.
യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ ശസ്ത്രക്രിയാ വിദഗ്ദരാണ് വിജയകരമായ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

ദാനം നല്‍കിയ മാതാവിന്റെ ലിവര്‍ സാവകാശം വളര്‍ന്നതായും, മകള്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

ജീവിച്ചിരിക്കുന്ന ഒരു ഡോറണില്‍ നിന്നും ലിവര്‍ മാറ്റിവെക്കുന്നത് അമേരിക്കയില്‍ ആദ്യമായിട്ടായിരുന്നു.

ലിവര്‍ ബൈല്‍ ഡക്ടസിന്‌റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രോഗത്തിനടിമയായിരുന്നു 21 മാസം പ്രായമുള്ള അലിസ റിഗന്‍.

മകള്‍ക്കു കരള്‍ദാനം ചെയ്യുമ്പോള്‍ മാതാവ് ടെറിയുടെ പ്രായം 29 ആയിരുന്നു.
അലിസ റിഗല്‍ വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്നു. ബെന്‍ജമിനാണ് ഭര്‍ത്താവ്.


അമേരിക്കയിലെ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയക്ക് ഇരുപത്തിയഞ്ച് വര്‍ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക