Image

ബെന്നി പുന്നത്തറയ്‌ക്ക്‌ ഷെവലിയാര്‍ പുരസ്‌കാരം

ജോസ്‌ മാളേക്കല്‍ Published on 15 December, 2011
ബെന്നി പുന്നത്തറയ്‌ക്ക്‌ ഷെവലിയാര്‍ പുരസ്‌കാരം
എറണാകുളം: ശാലോം ടി.വി ചെയര്‍മാനും ശാലോം പ്രസിദ്ധീകരണത്മളുടെ ചീഫ്‌ എഡിറ്ററുമായ ബെന്നി പുന്നത്തറയ്‌ക്ക്‌ മാര്‍പാപ്പയില്‍ നിന്നും ഷെവലിയാര്‍ പദവി ലഭിച്ചു. എറണാകുളം പി.ഒ.സിയില്‍ നടക്കുുന്ന കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍ യോഗത്തില്‍ വെച്ച്‌ കെ.സി.ബി.സി അദ്ധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്താണ്‌ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്‌. സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാാബാവയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ സൂസൈപാക്യം ബെന്നി പുന്നത്തറയ്‌ക്ക്‌്‌ ബൊക്കെയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി വിശുദ്ധഗ്രന്ഥവും സമ്മാനിച്ചു. ജനുവരിയിണ്‍ ശാലോം ഓഡിറ്റോറിയത്തില്‍ നടക്കുുന്ന ചടങ്ങില്‍ ഷെവലിയാര്‍പദവി സമ്മാനിക്കും.

2002ല്‍ കെ.സി.ബി.സിയുടെ മീഡിയ അവാര്‍ഡും 2006-ല്‍ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനത്തിനുള്ള ദര്‍ശന അവാര്‍ഡും 2007 -ല്‍ ബെറ്റര്‍ ലൈഫ്‌ മൂവ്‌മെന്റ്‌്‌ നല്‍കിയ കേരളസഭാതാരം അവാര്‍ഡും 2010 ണ്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ `ഈ നൂറ്റാണ്ടിന്റെ അത്മായപ്രേഷിതന്‍' അവാര്‍ഡും ബെന്നി പുന്നത്തറയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

ആത്മാവിന്റെ പ്രതിധ്വനികള്‍, ഷീനാര്‍ സമതലത്തിലെ വിലാപങ്ങള്‍, കാലത്തിന്റെ അടയാളങ്ങള്‍, കൃപയുടെ നീര്‍ച്ചാലുകള്‍, നിലവിളി കേള്‍ക്കുന്ന ദൈവം, സാമ്പത്തിക പുരോഗതിയുടെ സുവിശേഷം, വിജയം നല്‍കുന്ന കര്‍ത്താവ്‌ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌. അദ്ദേഹത്തിന്റെ പുസ്‌തകങ്ങള്‍ തമിഴ്‌, ഹിന്ദി, കന്നഡ, ഇംഗ്ലീഷ്‌, ജെര്‍മ്മന്‍, സ്‌പാനിഷ്‌ എന്നീ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 2010-ല്‍ ഷീനാര്‍ സമതലത്തിലെ വിലാപങ്ങള്‍ എന്ന പുസ്‌തകം ബിഷപ്‌ വള്ളോപ്പിള്ളി അവാര്‍ഡിനും അര്‍ഹമായി.

1960 ഫെബ്രുവരി ഒന്നിന്‌ എറണാകുളം ജില്ലയിലെ ഞാറക്കാട്‌, പുന്നത്തറ മര്‍ക്കോസ്‌ സാറാമ്മ ദമ്പതികളുടെ മകനായി ജനിച്ച ബെന്നി പുന്നത്തറ 17 വര്‍ഷത്തോളം ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. 1995 ണ്‍ ജോലി രാജിവച്ചുകൊണ്ട്‌ മുഴുവന്‍ സമയ പ്രേഷിതപ്രവര്‍ത്തനം ആരംഭിച്ചത്‌. ഭാര്യ: സ്റ്റെല്ല. മക്കള്‍: മനു, നിര്‍മ്മല്‍.

കെ.ജെ മാത്യു

മാനേജിംഗ്‌ ട്രസ്റ്റി, ശാലോം
ബെന്നി പുന്നത്തറയ്‌ക്ക്‌ ഷെവലിയാര്‍ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക