Image

ജോസ്‌ കണിയാലി ചിക്കാഗോ കെ.സി.എസ്‌. പ്രസിഡന്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 28 November, 2014
ജോസ്‌ കണിയാലി ചിക്കാഗോ കെ.സി.എസ്‌. പ്രസിഡന്റ്‌
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ പ്രസിഡന്റായി ജോസ്‌ കണിയാലിയും വൈസ്‌ പ്രസിഡന്റായി റോയി നെടുംചിറയും തെരഞ്ഞെടുക്കപ്പെട്ടു. ജീനോ കോതാലടിയില്‍ (സെക്രട്ടറി), സണ്ണി ഇടിയാലില്‍ (ജോയിന്റ്‌ സെക്രട്ടറി), സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌ (ട്രഷറര്‍) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍. 2015 - 2016 വര്‍ഷങ്ങളാണ്‌ പ്രവര്‍ത്തന കാലാവധി.

കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായി സക്കറിയ ചേലക്കല്‍, ഡാളി കടമുറിയില്‍, ജോസ്‌ മണക്കാട്ട്‌, ടിനു പറഞ്ഞാട്ട്‌, തോമസ്‌ പൂതക്കരി, സിറിയക്‌ പുത്തന്‍പുരയില്‍, തങ്കച്ചന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മജു ഓട്ടപ്പള്ളി, ദിലിപ്‌ മാധവപ്പള്ളില്‍, അലക്‌സ്‌ മുല്ലപ്പള്ളില്‍, പ്രദീപ്‌ മുരിങ്ങോത്ത്‌, ഡെന്നി പുല്ലാപ്പള്ളില്‍, മാത്യു തട്ടാമറ്റത്തില്‍, സജി തേക്കുംകാട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവരാണ്‌ പുതിയ ലെജിസ്ലേറ്റീവ്‌ ബോര്‍ഡ്‌ അംഗങ്ങള്‍. ജെയ്‌ബു കുളങ്ങരയാണ്‌ പുതിയ ഓഡിറ്റര്‍.
പുതിയ നേതൃത്വം ഐക്യകണ്‌ഠേനയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ക്രമീകരണങ്ങള്‍ക്ക്‌ ലെയ്‌സണ്‍ ബോര്‍ഡ്‌ അംഗങ്ങളായ ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍ (ചെയര്‍മാന്‍), സാബു പടിഞ്ഞാറേല്‍ (വൈസ്‌ ചെയര്‍മാന്‍), റ്റെഡി മുഴയന്മാക്കല്‍, മാതാദാസ്‌ ഒറ്റത്തൈക്കല്‍, ജോമോന്‍ ചകിരിയാംതടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസ്‌ കണിയാലി ചിക്കാഗോ കെ.സി.എസ്‌. സെക്രട്ടറി, കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, ഇന്‍ഡ്യാ പ്രസ്‌ ക്ലബ്‌ ദേശീയ പ്രസിഡന്റ്‌, 2002 ഫൊക്കാന ചിക്കാഗോ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരളാ എക്‌സ്‌പ്രസ്‌ പത്രത്തിന്റെ എക്‌സിക്യൂട്ടിവ്‌ എഡിറ്ററായ ജോസ്‌ കണിയാലി 2015 നവംബറില്‍ ചിക്കാഗോയില്‍ വച്ച്‌ നടത്തപ്പെടുന്ന ആറാമത്‌ ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ദേശീയ കോണ്‍ഫറന്‍സിന്റെ ചെയര്‍മാന്‍ കൂടിയാണ്‌.

വൈസ്‌ പ്രസിഡന്റ്‌ റോയി നെടുംചിറ കെ.സി.എസ്‌. സെക്രട്ടറി, ബോംബെ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌, കെ.സി.വൈ.എല്‍. മലങ്കര ഫൊറോന പ്രസിഡന്റ്‌, ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ പി.ആര്‍.ഒ, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

സെക്രട്ടറി ജീനോ കോതാലടിയില്‍ കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതാ ജനറല്‍ സെക്രട്ടറി, മാന്നാനം കെ.ഇ. കോളേജ്‌ യൂണിയന്‍ കൗണ്‍സിലര്‍, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ്‌ ചെയര്‍മാന്‍, ഐക്കഫ്‌ സോണല്‍ ഓര്‍ഗനൈസര്‍, സി.ബി.സി.ഐ. യുവജന പ്രതിനിധി തുടങ്ങി വിവിധമേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ജോയിന്റ്‌ സെക്രട്ടറി സണ്ണി ഇടിയാലില്‍ കെ.സി.എസ്‌. ലെജിസ്ലേറ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍, ലെയ്‌സണ്‍ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്‌ടിച്ചിട്ടുണ്ട്‌.
ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌ കെ.സി.എസ്‌. യുവജനവേദി കോര്‍ഡിനേറ്റര്‍, കെ.സി.എസ്‌ ഫൈനാന്‍സ്‌ കമ്മറ്റി ചെയര്‍മാന്‍, കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സില്‍ അംഗം, സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്ക്‌ ചര്‍ച്ച്‌ ട്രസ്റ്റി, ചിക്കാഗോ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഡിസംബര്‍ 31 ന്‌ വൈകിട്ട്‌ 10 മണിക്ക്‌ കെ.സി.എസ്‌ സംഘടിപ്പിക്കുന്ന പുതുവത്സര സമ്മേളനത്തില്‍ വച്ച്‌ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം അഭിനന്ദിച്ചു.
ജോസ്‌ കണിയാലി ചിക്കാഗോ കെ.സി.എസ്‌. പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക