Image

കേരള കൗമുദി ശതാബ്‌ദി ആഘോഷം അമേരിക്കയില്‍ ഗംഭീരമായി

ജോയിച്ചന്‍ പുതുക്കുളം Published on 15 December, 2011
കേരള കൗമുദി ശതാബ്‌ദി ആഘോഷം അമേരിക്കയില്‍ ഗംഭീരമായി
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരള കൗമുദി ശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്‌തു.

ന്യൂഹൈഡ്‌ പാര്‍ക്കിലെ വൈഷ്‌ണവ കമ്യൂണിറ്റി ഹാളില്‍ വെച്ച്‌ നടത്തിയ ചടങ്ങില്‍ യുണൈറ്റഡ്‌ നേഷന്‍സ്‌ ചീഫ്‌ ഓഫ്‌ ക്യാബിനറ്റ്‌ വിജയ്‌ നമ്പ്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. അമേരിക്കയിലെ മലയാളി സമൂഹത്തിലെ രാഷ്‌ട്രീയ-സാമുദായിക-സാംസ്‌കാരിക രംഗങ്ങളിലേയും മാധ്യമ രംഗത്തേയും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരള കൗമുദിയുടെ നൂറുവര്‍ഷത്തെ ചരിത്രം ഉള്‍പ്പെടുത്തിയ വീഡിയോപ്രദര്‍ശനത്തോടെയാണ്‌ ചടങ്ങ്‌ ആരംഭിച്ചത്‌.

കേരള കൗമുദി എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ബി.സി. ജോജോ പ്രാരംഭ പ്രഭാഷണം നടത്തി. കേരള കൗമുദി ജോയിന്റ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ അന്‍ജു ശ്രീനിവാസന്‍ കേരള കൗമുദിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംസാരിച്ചു.

ഗോവിന്ദന്‍ കെ. ജനാര്‍ദ്ദനനന്‍ (ശ്രീനാരായണ അസോസിയേഷന്‍ , നോര്‍ത്ത്‌ അമേരിക്ക), പോള്‍ കറുകപ്പിള്ളി (ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍), ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍ (ജനറല്‍ സെക്രട്ടറി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, കേരള ചാപ്‌റ്റര്‍) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

കേരള കൗമുദി പ്രതിനിധി പ്രസന്നന്‍ ഗംഗാധരന്‍ സ്വാഗതവും, കേരള കൗമുദി യു.എസ്‌ ബ്യൂറോ ചീഫ്‌ ജെയിംസ്‌ വര്‍ഗീസ്‌ നന്ദി പ്രസംഗവും നടത്തി.

ലേഖാ പ്രസന്നനും, സമീര്‍ സഹൃദയനും ചടങ്ങില്‍ എം.സിമാരായിരുന്നു. ശ്രീധരന്‍ ഷണ്‍മുഖം ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഡാന്‍സ്‌ ചടങ്ങിന്‌ മോടി കൂട്ടി.
കേരള കൗമുദി ശതാബ്‌ദി ആഘോഷം അമേരിക്കയില്‍ ഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക