Image

മുല്ലപ്പെരിയാര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം- അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 December, 2011
മുല്ലപ്പെരിയാര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം- അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌
ഷിക്കാഗോ: അഞ്ച്‌ ജില്ലകളിലായി കൊച്ചി നഗരം ഉള്‍പ്പെടുന്ന 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി ഉയര്‍ന്നിരിക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭയാനകമായ അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിന്തിര നടപടി സ്വീകരിക്കണമെന്ന്‌ നവംബര്‍ 27-ന്‌ ഞായറാഴ്‌ച മൗണ്ട്‌ പ്രൊസ്‌പക്‌ടസിലുള്ള കണ്‍ട്രി സ്യൂട്ടില്‍ നടന്ന അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ യോഗത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൊച്ചി നഗരത്തിന്റെ വാണിജ്യ വ്യവസായ വളര്‍ച്ചയെ മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്‌നം പ്രതികൂലമായി ബന്ധിക്കുമോ എന്നുള്ള ആശങ്കയും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. കൊച്ചിയുടെ വികസനത്തിന്‌ ചുക്കാന്‍ പിടിച്ച കേന്ദ്ര ഭക്ഷ്യവകുപ്പ്‌ മന്ത്രി പ്രൊഫ. കെ.വി തോമസുമായി പ്രസിഡന്റ്‌ ഹെരാള്‍ഡ്‌ ഫിഗരേദോയും, ജോസ്‌ ആന്റണി പുത്തന്‍വീട്ടിലും ഫോണിലൂടെ ചര്‍ച്ചകള്‍ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിന്‌ അടിയന്തിരമായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനോടും, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്കും, കൊച്ചിയുടെ എം.പിയും കേന്ദ്ര മന്ത്രിയുമായ പ്രൊഫ. കെ.വി. തോമസിനും പ്രമേയം ഫാക്‌സ്‌ സന്ദേശത്തിലൂടെ അയയ്‌ക്കുവാന്‍ തീരുമാനിച്ചു.

പ്രസിഡന്റ്‌ ഹെരാള്‍ഡ്‌ ഫിഗരേദോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫെബിന്‍ മുത്തേരില്‍ അവതിരിപ്പിച്ച പ്രമേയം ബിജി ഫിലിപ്പ്‌, വര്‍ഗീസ്‌ മാളിയേക്കല്‍, ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍, ജീന്‍ കൊച്ചുപുരയ്‌ക്കല്‍, ചെറിയാന്‍ ആന്‍ഡ്രൂസ്‌, മാത്യു ജോസഫ്‌, സൈമണ്‍ ഇലയ്‌ക്കാട്ട്‌, മത്തായി ചേന്നൂര്‍, സുരേഷ്‌ കണ്ണോക്കട, തോമസ്‌ ഡിക്രൂസ്‌, അലോഷ്യസ്‌ എടക്കര, മോനിച്ചന്‍ മഠത്തില്‍, പീറ്റര്‍ ദൊരവ്‌, അലക്‌സാണ്ടര്‍ പള്ളിവാതില്‍ക്കല്‍, നിഖില്‍ പാലപറമ്പില്‍ എന്നിവര്‍ പ്രമേയത്തെ പിന്‍താങ്ങി സംസാരിച്ചു. കോര്‍ഡിനേറ്റര്‍ മോനിച്ചന്‍ മഠത്തില്‍ നന്ദി രേഖപ്പെടുത്തി.
മുല്ലപ്പെരിയാര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം- അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക