Image

സാന്റിയാഗോ സെന്റ്‌ ഇഗ്‌നേഷ്യസ്‌ യാക്കോബായ പള്ളി പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 December, 2011
സാന്റിയാഗോ സെന്റ്‌ ഇഗ്‌നേഷ്യസ്‌ യാക്കോബായ പള്ളി പെരുന്നാള്‍
സാന്റിയാഗോ: സെന്റ്‌ ഇഗ്‌നേഷ്യസ്‌ യാക്കോബായ പള്ളിയുടെ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ഡേയും, പള്ളി പെരുന്നാളും 2011 ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്‌ച സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ അമേരിക്കയിലെ മലങ്കര ഭദ്രാസന ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ തീത്തോസ്‌ എല്‍ദോ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.

ഇടവക മെത്രാപ്പോലീത്തയോടൊപ്പം പള്ളി വികാരി ഫാ. സാബു തോമസും, ഫീനിക്‌സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളി വികാരി ഫാ. സജി മര്‍ക്കോസും കാര്‍മികത്വം വഹിച്ച ഭക്തിനിര്‍ഭരമായ പെരുന്നാള്‍ ശുശ്രൂഷ, ഇടവക മെത്രാപ്പോലീത്തയുടെ അനുഗ്രഹസാന്ദ്രമായ പെരുന്നാള്‍ സന്ദേശത്തിനുശേഷം ഉച്ചഭക്ഷണത്തോടുകൂടി പര്യവസാനിച്ചു. സെക്രട്ടറി ഫെലിക്‌സ്‌ മാത്യൂസ്‌ അറിയിച്ചതാണിത്‌.
സാന്റിയാഗോ സെന്റ്‌ ഇഗ്‌നേഷ്യസ്‌ യാക്കോബായ പള്ളി പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക