Image

അക്ഷരം ഏറ്റവും ശക്തമായ ആയുധം

ജോയിച്ചന്‍ പുതുക്കുളം Published on 15 December, 2011
അക്ഷരം ഏറ്റവും ശക്തമായ ആയുധം
ഹൂസ്റ്റണ്‍: മനുഷ്യനന്മയ്‌ക്ക്‌ ഉപയുക്തമായ ഏറ്റവും ശക്തമായ ആയുധം അക്ഷരം തന്നെ. അക്ഷരം സൃഷ്‌ടിച്ച്‌ വാക്കുകള്‍, ആശയങ്ങളുണ്ടാക്കുന്നു. ആശയങ്ങള്‍ സൃഷ്‌ടിച്ച ചിന്താധാരകള്‍ സാംസ്‌കാരിക പരിവര്‍ത്തനം വരുത്തുന്നു. `അക്ഷരം' മാസികയുടെ റസിഡന്റ്‌ എഡിറ്റര്‍ ഈശോ ജേക്കബ്‌ ഹൂസ്റ്റണില്‍ പ്രസ്‌താവിച്ചു. അക്ഷരങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ മനുഷ്യജീവിതം എത്ര വ്യത്യസ്‌തമായിരിക്കും എന്നു ചിന്തിക്കുമ്പോഴാണ്‌ ആക്ഷരത്തിന്റെ വില നാം മനസിലാക്കുന്നത്‌- ഈശോ ചൂണ്ടിക്കാട്ടി.

അക്ഷരം മാസികയുടെ അഞ്ചാം വാര്‍ഷികം `അക്ഷരോത്സവ'മായി ഷുഗര്‍ലാന്റില്‍ ആഘോഷിക്കപ്പെട്ടു. അക്ഷരം മാസികയെ മനസ്സാ സ്വീകരിച്ച അമേരിക്കന്‍ മലയാളികളുടെ പബ്ലീഷര്‍ ജിന്‍സ്‌മോന്‍ സക്കറിയ ആത്മാര്‍ത്ഥമായി അഭിനന്ദിച്ചു. ചെറിയ തുടക്കത്തില്‍ നിന്ന്‌ വമ്പിച്ച മുന്നേറ്റം നടത്തുവാന്‍ സാധിച്ചതില്‍ അദ്ദേഹം സംതൃപ്‌തി പ്രകടിപ്പിച്ചു.

വായനക്കാരുടെ ആവശ്യങ്ങള്‍ക്കും അഭിരുചിക്കും അനുയോജ്യമായ പരിഷ്‌കാരങ്ങളോടെ `അക്ഷരം' വളരുമെന്ന്‌ മാനേജിംഗ്‌ എഡിറ്റര്‍ പ്രിന്‍സ്‌ മാര്‍ക്കോസ്‌ വായനക്കാര്‍ക്ക്‌ ഉറപ്പു നല്‍കി.

ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, ഗ്രെയിറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ തയ്യില്‍, ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ടെക്‌സാസ്‌ കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ ഏബ്രഹാം, അമേരിക്കന്‍ മലയാളം സൊസൈറ്റി സെക്രട്ടറിയും കവിയുമായ ജോര്‍ജ്‌ ഉമ്മന്‍ പുത്തന്‍കുരിശ്‌, കൈരളി ടിവി ആങ്കര്‍ ഡോ. മോളി മാത്യു, കേരള റൈറ്റേഴ്‌സ്‌ ഫോറം മെമ്പര്‍ ജോസഫ്‌ തച്ചാറ, ഹാര്‍ട്ട്‌ ബീറ്റ്‌സ്‌ റേഡിയോ ഡയറക്‌ടര്‍ റോയി അത്തിമൂട്ടില്‍, മിസ്സോറി സിറ്റി മോണസോറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലസ്‌ ഏബ്രഹാം, റിയല്‍ട്ടര്‍ ടൈറ്റസ്‌ ഈപ്പന്‍ എന്നിവര്‍ `അക്ഷര'ത്തിന്‌ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

ആന്‍സന്‍ മാത്യു, റോയി അത്തിമൂട്ടില്‍, എയ്‌ഷല്‍ ജയ്‌മോന്‍, നാന്‍സി ജയ്‌മോന്‍ എന്നിവരുടെ മലയാളം ക്ലാസിക്കല്‍ ഗാനാവിഷ്‌കാരം ആത്മാവില്‍ പുളകമണിയിച്ചു.
അക്ഷരം ഏറ്റവും ശക്തമായ ആയുധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക