Image

മമ്മൂട്ടിയുടെ 'അച്ഛേ ദിന്‍' വരുന്നു

Published on 29 November, 2014
മമ്മൂട്ടിയുടെ 'അച്ഛേ ദിന്‍' വരുന്നു

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന്  അച്ഛേ ദിന്‍ എന്ന് പേരിട്ടതായി സംവിധായകന്‍ പറഞ്ഞു.

ഇതൊരു മുഴുനീള കുടുംബ ചിത്രമായിരിക്കുമെന്ന് പറഞ്ഞ സംവിധായകന്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ തയ്യാറായില്ല. എറണാകുളത്തിന്റെ പശ്ചാത്തലത്തില്‍ വളരെ രസകരമായൊരു ഇതിവൃത്തമാണ് ചിത്രത്തിനുള്ളത്. മറ്റ് അഭിനേതാക്കളെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് എ.സി വിജീഷാണ്. മമ്മൂട്ടിയുടെ ഇമ്മാനുവല്‍ എന്ന ഹിറ്റ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയത് വിജീഷായിരുന്നു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ പാവാടയുടെ ചിത്രീകരണം അടുത്ത ഏപ്രിലില്‍ ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക