Image

'നമസ്‌കാരം അമേരിക്ക': മലയാളം ടെലിവിഷനില്‍ ലൈവ് ഷോ

Published on 30 November, 2014
'നമസ്‌കാരം അമേരിക്ക': മലയാളം ടെലിവിഷനില്‍ ലൈവ് ഷോ
ന്യുയോര്‍ക്ക്: ടെലിവിഷന്‍ രംഗത്ത് നൂതനാധ്യായം രചിച്ചുകൊണ്ട് മലയാളം ടെലിവിഷനില്‍ ലൈവ് ഷോ 'നമസ്‌കാരം അമേരിക്ക'. 

ഗുഡ്‌മോര്‍ണിംഗ് അമേരിക്കയും, സി.ബി.എസ് ദിസ് മോര്‍ണിംഗും കണ്ടിട്ടുള്ളവര്‍ക്ക് അതേ പാത പിന്തുടരുന്ന 'നമസ്‌കാരം അമേരിക്ക' വാര്‍ത്തയും അപഗ്രഥനവും ചര്‍ച്ചയും വിദൂരകാഴ്ചകളുമടങ്ങിയ അപൂര്‍വ്വ സംഗമമായിരിക്കും. 

എല്ലാ ശനിയാഴ്ചയും 11 മണിക്ക് (ഈസ്റ്റേണ്‍ ടൈം) അവതരിപ്പിക്കുന്ന ഷോയില്‍ മൂന്നു ആങ്കര്‍മാര്‍ അണിനിരക്കും. ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച മൂന്നുപേര്‍ ആരൊക്കെയെന്നു കണ്ടറിയുക. വാര്‍ത്തകളുമായി തുടങ്ങുന്ന ഷോയില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത് ന്യൂസ് ആങ്കറാണ്. 

അമേരിക്കയില്‍ നിന്ന് മലയാളം ന്യൂസ് പ്രക്ഷേപണത്തിന് തുടക്കമിട്ട മലയാളം ടെലിവിഷന്‍ വാര്‍ത്താധിഷ്ടിത പ്രോഗ്രാം പുതുമയോടെ വീണ്ടും അവതരിപ്പിക്കുകയാണ്. ഒരാഴ്ചത്തെ പ്രധാനപ്പെട്ട ദേശീയ- അന്തര്‍ദേശീയ വിഷയങ്ങള്‍, മലയാളി സംഘടനാ വാര്‍ത്തകള്‍, മതപരമായ വാര്‍ത്തകള്‍ തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കിയുള്ള പ്രോഗ്രാം അവതരണ ഭംഗിയിലും ദൃശ്യഭംഗിയിലും ഉന്നത നിലവാരം പുലര്‍ത്തുന്നതായിരിക്കും. 

സംഘടനകള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വാര്‍ത്തകളും വിവരങ്ങളും അയയ്ക്കാം. ഇമെയില്‍news@malayalamtv.tvപ്രാദേശികതലത്തില്‍ മലയാളം ടെലിവിഷന്റെ പ്രതിനിധികളായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരും മേല്‍പറഞ്ഞ ഇമെയിലില്‍ ബന്ധപ്പെടുക. 

വാര്‍ത്താ സെഗ്‌മെന്റ് കഴിഞ്ഞാലുടനെ മൂന്നു ആങ്കര്‍മാരും ചേര്‍ന്ന് പ്രേക്ഷകരെ ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യും. ഒരു ആങ്കര്‍ ആനുകാലിക വിഷയം അവതരിപ്പിക്കുകയും അതിന്റെ വിവിധ വശങ്ങള്‍ എടുത്തുകൊടുക്കുകയും ചെയ്യും. തുടര്‍ന്ന് അതിനു അനുകൂലമായും പ്രതികൂലമായും ചൂടുള്ള ചര്‍ച്ചയാണ് ആങ്കര്‍മാര്‍ തമ്മില്‍ നടക്കുക. ഈ വിഷയത്തെപ്പറ്റി പൂര്‍ണ്ണമായ വിവരം പ്രേക്ഷകന് ലഭിക്കുന്നത്ര ഉള്‍ക്കാഴ്ച പകരുന്നതായിരിക്കും ചര്‍ച്ച. 

ഇതിനു പുറമെ രാഷ്ട്രീയ-സാമൂഹിക-സിനിമാ രംഗത്തെ പ്രമുഖ വ്യക്തികളേയും ഷോയില്‍ അവതരിപ്പിക്കും. അവരും ചര്‍ച്ചകളില്‍ പങ്കാളികളാകും. കേരള രാഷ്ട്രീയം, അമേരിക്കന്‍ രാഷ്ട്രീയം, ഇമിഗ്രേഷന്‍, അമേരിക്കന്‍ മലയാളിയുടെ സാംസ്‌കാരിക കാര്യങ്ങള്‍ തുടങ്ങിയവയിലേക്ക് കേന്ദ്രീകരിക്കുന്ന ചര്‍ച്ചയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച മലയാളികളേയും, നമുക്ക് ചുറ്റും നടക്കുന്ന സുപ്രധാന സംഭവങ്ങളും അവതരിപ്പിക്കും. 

ഇമിഗ്രേഷനെപ്പറ്റിയാണ് ചര്‍ച്ച കേന്ദ്രീകരിക്കുന്നതെങ്കില്‍ പ്രമുഖ ഇമിഗ്രേഷന്‍ അറ്റോര്‍ണിമാരെ ചര്‍ച്ചയില്‍ കൊണ്ടുവരും. മെഡിക്കല്‍ രംഗത്തെപ്പറ്റിയാണെങ്കില്‍ മെഡിക്കല്‍ വിദഗ്ധരെ അണിനിരത്തും സാങ്കേതിക രംഗത്തെപ്പറ്റി പറയാന്‍ സാങ്കേതിക വിദഗ്ധര്‍, മതപരമായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മതനേതാക്കള്‍....

അത്യാധുനിക സംവിധാനങ്ങളോടെ ഹൈഡെഫനിഷന്‍ ഫോര്‍മാറ്റില്‍ ആണ് പരിപാടി അവതരിപ്പിക്കുക. ന്യൂജേഴ്‌സിയിലെ പിസ്‌കാറ്റ് വേയിലുള്ള മലയാളം ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ചിത്രീകരിക്കുന്ന ഷോ തത്സമയം മലയാളം ടെലിവിഷനിലും, എം.സി.എന്‍ ചാനലിലും, ബോം ടിവി/മലയാളം ഐ.പി ടിവി പ്ലാറ്റ്‌ഫോമിലൂടെ വീക്ഷിക്കാനാകും. അതിനു പുറമെ www,malayalam.tv,www.mcntelevision.com എന്നീ സൈറ്റുകളിലും ഇത് ലോകവ്യാപകമായി ലഭ്യമാകും.
'നമസ്‌കാരം അമേരിക്ക': മലയാളം ടെലിവിഷനില്‍ ലൈവ് ഷോ'നമസ്‌കാരം അമേരിക്ക': മലയാളം ടെലിവിഷനില്‍ ലൈവ് ഷോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക