Image

ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഡാളസ് അധ്യക്ഷ സ്ഥാനത്ത് രേണു ഖറ്റോറിനു നിയമം

പി.പി.ചെറിയാന്‍ Published on 01 December, 2014
ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഡാളസ് അധ്യക്ഷ സ്ഥാനത്ത് രേണു ഖറ്റോറിനു നിയമം
ഹൂസ്റ്റണ്‍ : യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ പ്രസിഡന്റും, യു.എച്ച് സിസ്റ്റം ചാന്‍സലറുമായ ഇന്ത്യന്‍ അമേരിക്കന്‍ വനിത രേണു ഖറ്റോറിനെ (Renu Khator) ഫെഡറല്‍ റിസര്‍ച്ച് ബാങ്ക് ഓഫ് ഡാളസ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്  അദ്ധ്യക്ഷ സ്ഥാനത്ത് നിയമിച്ചതായി യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ പത്രകുറിപ്പില്‍ പറയുന്നു.

ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് വാഷിംഗ്ടണ്‍ ഡി.സി. രേണുവിനൊപ്പം മറ്റു 12 നിയമനംകൂടി നടത്തിയിട്ടുണ്ട്. ഒമ്പതംഗങ്ങളാണ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ ഉണ്ടായിരിക്കുക.
2008 ലാണ് രേണുവിനെ യു.എത്ത്. പ്രസിഡന്റായി നിയമിച്ചത്. ഒരു വിദേശ വനിതയെ യു.എച്ച്. ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചത് ആദ്യമായിട്ടായിരുന്നു.

2014 ല്‍ രേണുവിന്  ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ഉത്തര്‍ പ്രദേശില്‍ ജനിച്ച രേണു കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, പര്‍ഡ്യു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിക്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

പുതിയ സ്ഥാനലബ്ദിയില്‍ അഭിമാനം കൊള്ളുന്നതായി  രേണു ഒരു പ്രസ്താവനയില്‍ പറഞ്ഞു.


ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഡാളസ് അധ്യക്ഷ സ്ഥാനത്ത് രേണു ഖറ്റോറിനു നിയമം
Join WhatsApp News
Ponmelil Abraham 2014-12-02 09:24:54
Congratulations and best wishes. I am really proud to hear this news.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക