Image

ലാസ് വേഗസ് കസിനോയില്‍ നിന്ന് 14 മില്യന്‍: കിട്ടിയത് മുഴുവന്‍ ചാരിറ്റിക്ക്‌

പി.പി.ചെറിയാന്‍ Published on 02 December, 2014
ലാസ് വേഗസ് കസിനോയില്‍ നിന്ന് 14 മില്യന്‍: കിട്ടിയത് മുഴുവന്‍ ചാരിറ്റിക്ക്‌
ലാസ് വേഗസ്: പതിവായി ഗാംബ്ലിഗിന് കസിനൊ സന്ദര്‍ശിക്കുന്ന പതിവൊന്നും ഇല്ല. വളരെ ദിവസങ്ങള്‍ക്കു ശേഷം ലാസ് വേഗസിലെ റംപാര്‍ട്ട് കാസിനോയില്‍ കളിക്കാന്‍ എത്തുമ്പോള്‍ പ്രത്യേകിച്ചു പ്രതക്ഷകളൊന്നും ഇല്ലായിരുന്നു.

ഡിസംബര്‍ 1 തിങ്കളാഴ്ച രാവിലെ കാസിനൊയില്‍ ആളുകള്‍ എത്തുന്നതിനുമുമ്പു മെഗാബക്‌സ് സ്ലോട്ട് മെഷീനില്‍ 20 ഡോളര്‍ നിക്ഷേപിച്ചു അത്ഭുതമെന്നു പറയാതെ വയ്യ. അഞ്ചു മിനിട്ടിനുള്ളില്‍ മെഷീനില്‍ തെളിഞ്ഞു വന്നത്. 14 മില്യണ്‍ ഡോളറിന്റെ സമ്മാനം!

അഞ്ചുമിനിട്ടിനുള്ളില്‍ 14 മില്യണ്‍ ഡോളര്‍ കയ്യില്‍ വന്നു ചേര്‍ന്നപ്പോള്‍ പേരു വെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത, റംപാര്‍ട്ടില്‍ താമസിക്കുന്ന, ലോട്ടറി വിന്നര്‍ ജനങ്ങള്‍ക്ക് മറ്റൊരു അത്ഭുതമായി മാറുകയായിരുന്നു. ലഭിച്ച മുഴുവന് തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റംപാര്‍ട്ട് കാസിനൊ പ്രതിനിധി ജനിഫര്‍ സ്മിത്ത് വെളിപ്പെടുത്തിയതാണീ വിവരം.

ഒരു ചെറിയ ആഗ്രഹം കൂടി അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ ഞായറാഴ്ച ആരാധന നടതതുന്നത് ഒരു ഹൈസ്‌ക്കൂള്‍ ജിംനേഷ്യത്തിലാണ്. സ്ഥിരമായ ഒരു ആരാധനാലയം നിര്‍മ്മിക്കുന്നതിനുള്ള തുക ഇതില്‍ നിന്നും നല്‍കണം. സമ്മാനമായി ലഭിച്ച 14 മില്യണ്‍ ഡോളറില്‍ നിന്നും ഒരു പെനി പോലും എനിക്കാവശ്യമില്ല- വിന്നര്‍ പറഞ്ഞു.
ലാസ് വേഗസ് കസിനോയില്‍ നിന്ന് 14 മില്യന്‍: കിട്ടിയത് മുഴുവന്‍ ചാരിറ്റിക്ക്‌
Join WhatsApp News
Ponmelil Abraham 2014-12-02 09:19:51
God bless these good men.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക