Image

വേരുകള്‍ തേടുന്ന അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ഫോമായുടെ സമ്മര്‍ ടു' കേരള

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 03 December, 2014
വേരുകള്‍ തേടുന്ന അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ഫോമായുടെ സമ്മര്‍ ടു' കേരള
ന്യൂജേഴ്‌സി: കേര നിരകളാടും ഹരിത ചാരു തീരം, പുഴയോരം കലമേളം കവിത പാടും തീരം എന്നും ഇങ്ങനെയുള്ള കവിതകളും, മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കുന്ന ആ മരതക പട്ടുടുത്ത കൊച്ചു കേരളത്തിനെ തൊട്ടറിയുവാനും അവിടുത്തെ സംസ്‌കാരത്തില്‍ അലിഞ്ഞു ചേര്‍ന്ന്‌, ജീവിതത്തില്‍ ഒരിക്കലെങ്കിലും കൂട്ടുകരൊന്നിച്ചു നേരിട്ടാസ്വദിക്കണം എന്ന അമേരിക്കന്‍ മലയാളി രണ്ടാം തലമുറയുടെ സ്വപ്‌നം സാക്ഷാത്‌കരിക്കുവാന്‍ നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനായ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌, കോട്ടയത്തും ന്യൂജേഴ്‌സിയിലും ഓഫീസുകളുള്ള ഐ ഐ എസ്‌ എ സി എന്ന പ്രസ്ഥാനവുമായി ചേര്‍ന്ന്‌ അവസരം ഒരുക്കുന്നു.

അമേരിക്കന്‍ മലയാളികള്‍ക്ക്‌ സുപരിചിതനായ ന്യൂജേഴ്‌സിയില്‍ നിന്നുള്ള അലക്‌സ്‌ വിളനിലം കോശിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണ്‌ ഐ ഐ എസ്‌ എ സി. കേരളത്തില്‍ ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്‌ ഡോ: സണ്ണി ലൂക്കും, എഡ്യുക്കേഷന്‍ ടൂറിസം വിദഗ്‌ധയായ സെലിന്‍ ചാരത്തുമാണ്‌. ഫോമായുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നത്‌ ഫോമാ വൈസ്‌ പ്രസിഡന്റ്‌ വിന്‍സണ്‍ പലത്തിങ്കലാണ്‌.

2015 സമ്മറില്‍ മൂന്നു ബാച്ചുകളിലായി 30 മുതല്‍ 45 വരെ കുട്ടികളെ പങ്കെടുപ്പിക്കുവാനാണ്‌ ഫോമാ ഇപ്പോള്‍ ലക്ഷ്യമിടുന്നത്‌. കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതി, തനതായ ഭക്ഷണം, ആചാരങ്ങള്‍, നാടന്‍ കലാ രൂപങ്ങള്‍, ഗ്രാമീണ ജീവിതം, ചരിത്രം എന്നു വേണ്ട ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം വരെ കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തുവാന്‍ ഉതകുന്ന ഈ സംരംഭം ഫോമായുടെ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടിയായിരിക്കുമ്മെന്നതില്‍ യാതൊരു സംശയവും ഇല്ലെന്നു ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലും ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറര്‍ ജോയി ആന്തണിയും സംയുക്തമായി അറിയിച്ചു.

വിന്‍സണ്‍ പലത്തിങ്കലിന്റെ വാഷിംഗ്‌ടണിലെ വസതിയില്‍ കൂടിയ ആലോചനാ യോഗത്തില്‍ വച്ചു, ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ വാഷിംഗ്‌ടണില്‍ നിന്നുള്ള തോമസ്‌ ചെന്നിക്കര അപ്പോള്‍ തന്നെ 3000 ഡോളര്‍ നല്‌കിയത്‌ സദസ്യര്‍ വാന്‍ കൈയ്യടിയോടെയാണു സ്വീകരിച്ചത്‌.
മാതാപിതാക്കളൊത്തു നാട്ടില്‍ പോകുന്ന കുട്ടികള്‍ക്ക് അവിടെ പ്രത്യേക പ്രോഗ്രാമുകളിലൊന്നും പങ്കെടുക്കാന്‍ സധാരണ അവസരം ലഭിക്കാറില്ലെന്നു വിന്‍സന്‍ ചൂണ്ടിക്കാട്ടി. ഈ പധ്ധതി പ്രകാരം അവര്‍ ഒരു ഗ്രൂപ്പായി പോകുകകയും വിവിധ സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികളിലെല്ലാം വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ പങ്കെടുക്കുകയും ചെയ്യും. ഇതു വഴി കേരളത്തെപറ്റി വ്യക്തമായ കാഴ്ചപ്പാട് ആണു അവര്‍ക്കു കൈവരിക. വിവിധ രാജ്യങ്ങള്‍ വിജയകരമായി ഇത്തരം പദ്ധതി നടപ്പില്‍ വരുത്തുന്നു-പ്രത്യേകിച്ച് ഇസ്രയേല്‍. അവിടെ പോയി മടങ്ങി വരുന്ന കുട്ടികള്‍ ആ രാജ്യവുമായി പ്രത്യേക ബന്ധം പുലര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇന്ത്യ ആണു ഇതില്‍ ഏറ്റവും പിന്നില്‍.
ഏഴു മുതല്‍ 11 വരെ ഗ്രേഡുകളില്‍ പഠിക്കുന കുട്ടികളെയാണു പ്രോഗ്രാമിലേക്കി ലക്ഷ്യമിടുന്നത്. അവര്‍ ഒരു എസ്സെ എഴുതണം. പ്രാദേശിക ഫോമാ നേതാക്കളൂടെ ആരുടെയെങ്കിലും ശുപാര്‍ശയും വേണം.
യാത്രാ ചെലവിനു പുറമേ 1000 ഡോളറെങ്കിലും ചെലവു വരും. വളരെ അര്‍ഹരായ ചിലര്‍ക്കൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് മതാപിതാക്കള്‍ തന്നെ അതു വഹിക്കണം. അര്‍ഹരായവര്‍ക്ക് ഫോമാ സഹായമെത്തിക്കും.
കേരളത്തില്‍ രണ്ടാഴ്ചത്തെ പഠന പര്യടനത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, ത്രുശൂര്‍ എന്നീ നഗരങ്ങളിലാണു മുഖ്യ പരിപാടികള്‍. തിരുവനന്തപുരത്ത് മന്ത്രിമാരുമായും എം.എല്‍.എ.മാരുമായും ബന്ധപ്പെട്ടുള്ള പരിപാടികളിും ഉണ്ടാവും. കൊച്ചിയില്‍ നിന്നു മൂന്നാര്‍, തേക്കടി സന്ദര്‍ശനം ഉണ്ടാവും. ഇതിനു പുറമെ പഠന ക്ലാസുകള്‍, പ്രദേശിക വിദ്യാര്‍ഥികളും സ്ഥാപനങ്ങളുമായുള്ള ബന്ധപ്പെടല്‍, തുടങ്ങി വിജ്ഞാനപ്രദമായ കാര്യങ്ങള്‍ നടക്കും. യോഗയും മെഡിറ്റേഷനും ഇതിനു പുറമെ.
ഡല്‍ഹി യാത്ര താല്പര്യമുണ്ടെങ്കില്‍ മതി. യാത്രയില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും. അതിനു പുറമേ സുരക്ഷിതത്വവും. സുരക്ഷയെപറ്റിയുള്ള ഭീതിയാണു പലപ്പോഴും മാതാപിതാക്കള്‍ക്കു മക്കളെ തനിച്ച് അയക്കാന്‍ മടി.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിന്‍സണ്‍ പാലത്തിങ്കല്‍ 703 568 8070
www.summertokerala.com

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌
ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍
വേരുകള്‍ തേടുന്ന അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ഫോമായുടെ സമ്മര്‍ ടു' കേരള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക