Image

കേരളം പഴയ കേരളമല്ല: ജയന്‍ കെ.സി

Published on 07 December, 2014
കേരളം പഴയ കേരളമല്ല: ജയന്‍ കെ.സി
കേരളം പഴയ കേരളമല്ല, വര്‍ഗീയതയും ഫാസിസവും കൊടികുത്തി വാഴുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു-കോഴിക്കോട്ട് ചുംബന സമരത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട കവിയും ഫിലിം മേക്കറുമായ ജയന്‍ ചെറിയാന്‍ (ജയന്‍ കെ.സി) ഇമലയാളിയോടു പറഞ്ഞു.
ബസ് സ്റ്റാന്‍ഡ് പരിസരത്തു മധ്യവയസ്‌കരായ ദമ്പതികള്‍ കവിള്‍ മുട്ടിയുരുമ്മിയതു കണ്ട് പാഞ്ഞെത്തീയ പോലീസിനെ ചോദ്യം ചെയ്തതിനാണു ജയനെ അറസ്റ്റു ചെയ്തത്. ടെഹല്‍ക്ക റിപ്പോര്‍ട്ടറും കൂടെ ഉണ്ടായിരുന്നു. ജീപ്പില്‍ കയറ്റി കസ്ബ സ്റ്റേഷനില്‍ കൊണ്ടു പോയി. അവിടെ നിന്നു കമ്മീഷനര്‍ ഓഫീസില്‍. രാത്രിയായപ്പോള്‍ വിട്ടു.
രാത്രി നഗരം ഗുണ്ടകളുടെ കസ്റ്റഡിയിലായിരുന്നു. പോലീസ് വിട്ടയക്കുന്നവരെ തെരെഞ്ഞു പിടിച്ച് അവര്‍ മര്‍ദിച്ചു. അങ്ങനെയാണു കാലികറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി തമ്പാട്ടിക്കും ദീപക്കിനും ക്രൂര മര്‍ദനം ഏറ്റത്.
ചുംബന സമരം എന്തോ അശ്ലീലമാണെന്ന ധാരണയിലാണു പോലീസ് നേരിട്ടത്. ഹനുമാന്‍ സേനയുടെ മറ്റൊരു പതിപ്പായി പൊലീസ്. സത്യത്തില്‍ സദാചാര പോലീസിനു എതിരായ പ്രതിഷേധ സമരം മാത്രമായിരുന്നു അത്. അല്ലാതെ ചുംബിക്കാനും വികാരം പ്രകടിപ്പിക്കാനുമുള്ള ഏര്‍പ്പടൊന്നുമായിരുന്നില്ല. അതു മന്‍സൈലാക്കാനുള്ള സാമാന്യ വിവേകം പോലും പോലീസിനും കാണികള്‍ക്കും ഉണ്ടായില്ല.സമരം ചെയ്യാനുള്ള സ്വാതന്ത്യത്തെയാണു പോലീസ് നേരിട്ടത്.
എന്തായാലും സമരം കെട്ടടങ്ങുകയൊന്നുമില്ല. ജനുവരി നാലിനു ആലപ്പുഴയില്‍ ചുംബന സമരം നടക്കും.
സ്വന്തം ശരീരം ആയുധമാക്കി മനുഷ്യര്‍ നടത്തുന്ന പോരാട്ടങ്ങളെപറ്റിയുള്ള സിനിമ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണു ജയന്‍. അതിന്റെ ഭാഗമായാണു കോഴിക്കോട്ടു സമരക്കാരുമായി ബന്ധപ്പെട്ടത്.
ചിത്രങ്ങള്‍: പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധ റാലി (ഫോട്ടോ: ബഷീര്‍ അഹമ്മദ്)
കേരളം പഴയ കേരളമല്ല: ജയന്‍ കെ.സി കേരളം പഴയ കേരളമല്ല: ജയന്‍ കെ.സി
Join WhatsApp News
വിദ്യാധരൻ 2014-12-07 15:30:20
വേണ്ടാത്തിടത്തു പോയി മൂക്കിട്ടിട്ടു ചിലർ 
പോലീസിനെ ചീത്ത വിളിക്കുന്നോ ശെടാ !
ന്യൂയോർക്ക്ക്കാരനെങ്ങെനെ അവിടെച്ചെന്നു ചാടി 
ന്യൂയോർക്കിൽ ചുംമ്പിക്കാൻ ഉപരോധമോ ചൊല്ല്?.
'നാറട്ടെ പേരൊന്നു എന്നാലും വേണ്ടില്ല 
പാറണം ഫോട്ടോയും പെരുമയും  ടീവിയിൽ'
ഇങ്ങനെ ചിന്തിച്ചു കാട്ടുന്ന വേലകൾ 
ഞങ്ങൾക്കറിയാം കവി വേഷം ഇറക്കല്ലേ! 
പോലീസുകാർക്കുമുണ്ട് അമ്മയും പെങ്ങളും 
കൂടാതെ പെണ്മക്കളും ഭാര്യയും 
മാനിക്ക ഓരോരോ രാജ്യത്തിൻ നിയമങ്ങൾ 
ശരിയല്ല നിങ്ങളുടെ വാദങ്ങളൊന്നുമേ 
നാട്ടിലെ സ്ത്രീകൾക്ക് മാന്യമായി ജീവിക്കാൻ 
കൂട്ടിലടക്കണം സർവ്വ ചുംബനക്കാരെയും


Indian 2014-12-07 15:48:17
Let us salute the men and women who participated in this heroic struggle against fascist, obscurantist fanatics. This is not about kiss but about freedoms. We all should support the brave children.
vidyadharan should not show his color of saffron...
വായനക്കാരൻ 2014-12-07 18:04:41
അതെ വിദ്യാധരാ, 
കൂട്ടിലടക്കണം ആടുകളെ 
അഴിച്ചുവിടണം പട്ടികളെ.

വിദ്യാധരൻ 2014-12-07 19:49:51
വായനക്കാരന് -

പട്ടികൾ നാട്ടിൽ ചുറ്റി നടന്നാൽ 
പെണ്‍കുട്ടികളുടെ കാര്യം കഷ്ടമതാകും!
ആടുകളെ കൂട്ടിലടച്ചാൽ 
മാടന്മാർ അവിടെ ഉടനെ എത്തും 
സ്വാതന്ത്ര്യത്തിൻ പേര് പറഞ്ഞു 
കാട്ടികൂട്ടും പേക്കൂത്തുകളെ 
പിന്താങ്ങീടില്ലൊരുനാളും ഞാൻ
'ചുംബനമിന്നു ലൈംഗീകം നാളെ 
ഇങ്ങനെ സംഗതി പടർന്നു പിടിച്ചു 
സ്വാതന്ത്ര്യത്തെ ധ്വംസിച്ചീടും 
വേണമൊരലപ്പം അടക്കംമൊതുക്കം 
നാണം മാറ്റാൻ തുണിയും വേണം 
ഊണും ഉറക്കോം ഇണചേരലുമൊക്കെ 
വീടിനുള്ളിൽ തന്നെ വേണം 
പട്ടി കണക്കെ പൂട്ടി നടന്നാൽ 
കുട്ടികളെ തട്ടി താഴെപോകും  

 
ഡി.വൈ.എഫ്.ഐ എവിടെ 2014-12-08 02:48:57
പോലീസ് കിഴങ്ങന്മാരായി വര്‍ഗീയ പ്രതിലോമ ശക്തികളെ തുണച്ചു. പക്ഷെ് ഡി.വൈ.എഫ്.ഐ എവിടെ? വര്‍ഗീയ കോമരങ്ങളില്‍ നിന്നു പ്രതിഷേധക്കാരെ തുണക്കാന്‍ അവര്‍ക്കു കടമയില്ലെ? അതോ കേരളം ആര്‍.എസ്.എസ്- ഫാസിസ്റ്റ് ശക്തികള്‍ക്ക് തീറെഴുതിയോ?
Somarajan Panicker (facebook) 2014-12-08 03:39:35

ഒരു സമരമോ പ്രതിഷേധമോ ജനക്കൂട്ടമോ എങ്ങിനെ കൈകാര്യം ചെയ്യണം എന്നു നമ്മുടെ പോലീസിനു പരിശീലനമോ നിശ്ചയമോ ഒട്ടുമില്ലന്നു കോഴിക്കോട്ടു നടന്ന സംഭവങ്ങൾ തെളിയിച്ചു. 
ഞാൻ പരസ്യചുംബന സമരത്തിന്റെ അംബാസ്സഡർ അല്ല. അത്തരം ഒരു പ്രതിഷേധത്തിൽ പങ്കെടുക്കാനും സാധ്യത ഇല്ല. എന്നാൽ അതു ഭാരതീയ സംസ്കാരം തകരും എന്നു പറഞ്ഞു സമരത്തിൽ പങ്കെടുക്കുന്നവരെ നഗ്നരാക്കി തെരുവിലൂടെ നടത്തും എന്നു ഭീഷണിപ്പെടുത്തിയവർക്കു ഭാരതവുമായോ സംസ്കാരവുമായോ യാതൊരു ബന്ധവും ഇല്ലാത്ത കുറ്റവാളി മനസ്സുള്ള ഒരു വിഭാഗം ആണു എന്നു നിസ്സംശയം പറയാം. സ്ത്രീകളെ നഗ്നരാക്കുന്ന ആശയം പാഞ്ചാലിയുടെ വസ്ത്രാക്ഷേപ കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു വിളിച്ചു പറഞതായിരിക്കും . എന്നാൽ പാഞ്ചാലി അലമുറയിട്ടു കരഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശ്രീക്രുഷ്ണന്റെ കഥ ഈ ക്കൂട്ടർ സൗകര്യ പൂർവ്വം മറക്കുകയും ചെയ്തു.

നിയമം, ഭരണഘടന എന്നിവ നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുകയാണു ഒരു ഭരണകൂടത്തിന്റെ പ്രാഥമിക കടമ. അതു 
നടപ്പാക്കേണ്ട പോലീസ് തെരുവു യുദ്ധം അനുവദിക്കുകയോ കുറച്ചു പേർക്കു കുടുംബമായി എത്തിയവരെ ആക്രമിക്കാൻ അവസരം കൊടുക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു .
ഡെൽഹിയിൽ സമാനമായ ഒരു പ്രതിഷേധം കൈകാര്യം ചെയ്ത പോലീസിന്റെ രീതി ശ്രദ്ധേയമാണു. പ്രകോപനം ഉണ്ടാകുന്നതു തടയുക എന്നതും പോലീസിനു ചെയ്യാൻ കഴിയുന്നതാണു. അൻപതു പ്രതിഷേധക്കാരെ കാണാൻ ആയിരം കാണികളും അവരെ ആക്രമിക്കാൻ അഞ്ഞൂറു സാമൂഹ്യവിരുദ്ധരും എന്ന നില ഒരുപക്ഷെ കേരളത്തിൽ മാത്രം കണ്ട പ്രത്യേകത ആണു .
എതായാലും ഈ സംഭവം കെട്ടുകെഴ്വി ഇല്ലാതിരുന്ന കുറച്ചു ഈർക്കിൽ സംഘടകൾക്കു അഴിഞ്ഞാടി വാർത്തകളിൽ നിറയാൻ പോലീസും അവസരം ഉണ്ടാക്കി ക്കൊടുത്തു .
അതോടെ ബാർ കോഴയും സോളാർ വിഷയവും മുല്ലപ്പെരിയാറും മദ്യനയവും മാലിന്യനിർമാർജ്ജനവും കസ്തൂരി രംഗനും എല്ലാം മാദ്ധ്യമങ്ങളും ജനവും മറന്നു കൊള്ളും .
ശുഭദിനം !

Kiss of Love release 2014-12-08 03:48:14
കേരള ഹനുമാന്‍/പോലീസ് സേന

സംഘപരിവാര്‍ തീവ്രവാദത്തിന്റെ വിഷം വമിക്കുന്ന വിസര്‍ജ്യ വസ്തുക്കളായ ശ്രീരാമ സേനയും മറ്റും നമ്മുടെ അതിര്‍ത്തികള്‍ക്ക് തൊട്ടടുത്ത് പോലും അഴിഞ്ഞാടിയപ്പോള്‍ ഇവിടെ മലയാളികള്‍ പ്രബുദ്ധര്‍ ആണെന്ന് ഗീര്‍വാണം വിട്ട ഇടതു വലതു യുവജന പ്രസ്ഥാനങ്ങള്‍ക്ക് ഇനി ആശ്വസിക്കാം ആ വിസര്‍ജ്യത്തിന്റെ അതി ദുര്‍ഗന്ധം വമിക്കുന്ന ഒരു കഷ്ണം വാനര രൂപത്തില്‍ കേരളത്തിലും ഉണ്ടെന്ന സത്യം മനസിലാക്കി. അല്ലെങ്കില്‍ സംഘപരിവാര്‍ അജണ്ടകള്‍ക്ക് കോട്ടം വരാതെ സമരം ചെയ്യാന്‍ ഒന്ന് തയ്യാറെടുക്കാം നിങ്ങള്‍ക്ക് ഈ പോക്കുപോയാല്‍ താമസിയാതെ അതുവേണ്ടിവേരും എന്ന സത്യവും വേദനയോടെയെങ്കിലും പറഞ്ഞെ തീരു .

എന്തായാലും ഞങ്ങള്‍ പിന്നോട്ടില്ല ഒരു സമരം എന്നതിനപ്പുറം ഞങ്ങള്‍ക്ക് ഇതൊരു മുന്നേറ്റം ആണ് പലകാലം കൊണ്ട് പലരാല്‍ സാധിക്കാന്‍ കഴിയുന്ന ഒരു വലിയ സാംസ്‌കാരിക ശുദ്ധീകരണത്തിന്റെ ആദ്യ പടികളാണ് ഞങ്ങള്‍ കൊണ്ട ഓരോ അടിയും . ഞങ്ങള്‍ എന്ന സാമൂഹിക വിരുദ്ധര്‍ക്ക് കടലാസിലും പ്രസ്താവനകളിലും നിങ്ങള്‍ നല്‍കിയ 'മാരക' പിന്തുണക്കും നന്ദി .

ബഹുമാനപ്പെട്ട രമേശ് ചെന്നിത്തല കാവി കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഒരു വ്യക്തിയായി കേരളത്തിന്റെ അഭ്യന്തര മന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ അങ്ങ് ഒട്ടും ലജ്ജിക്കുന്നില്ല എന്ന് 'പോലീസിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല' എന്ന ഒറ്റ വാചകത്തില്‍ കൂടി മനസിലാക്കാം .അല്ലെങ്കില്‍ ഈ രണ്ടു സേനയും ലയിപ്പിച്ചു ഒരു സദാചാര വാനര ഗുണ്ടാ സേന രൂപികരിക്കാന്‍ ഒരു കരടു നിയമത്തിന്റെ പണി തുടങ്ങാം.
പറ്റുമെങ്കില്‍ പോലീസ് യുണിഫൊര്‍മില്‍ ചെറിയൊരു അഴിച്ചുപണി നടത്തി കാവി നിക്കര്‍ ഇടീക്കു.
Jisha Josh (facebook) 2014-12-08 03:53:20
ഇന്നലെ വയ്കുന്നേരം മൂന്നരമണി കഴിഞ്ഞപ്പോഴാണ് ഞാനും എന്റെ സുഹൃത്തും കോഴിക്കോട് മൊഫ്യുസല്‍ ബസ്റ്റാന്റില്‍ എത്തുന്നത്. എന്റെ സുഹൃത്ത് കുഞ്ഞില സമരം ഡോക്യുമെന്റ് ചെയ്യാനും ഞാന്‍ ചുംബനസമരത്തെക്കുറിച്ചെഴുതുന്നതിനും, കൂടെ സമരക്കാരായ സുഹൃത്തുക്കള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനുമാണ് അവിടേക്ക് പോയത്. ഞങ്ങള്‍ അവിടെയെത്തുമ്പൊഴേക്കും പോലീസുകാര്‍ സമരക്കാരെയൊക്കെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അവിടെ തടിച്ചുകൂടിയ ജനങ്ങളെയും (ആണുങ്ങള്) പോലീസുകാരെയും (99 ശതമാനം ആണുങ്ങള്) മാധ്യമപ്രവര്‍ത്തകരെയും (അതും ഭൂരിഭാഗം ആണുങ്ങള്) കുഞ്ഞില ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. എങ്ങാനും പ്രശ്‌നമുണ്ടായാല്‍ സുരക്ഷിതമാവുമല്ലോ എന്നുകരുതി ഞാന്‍ അവിടെ നിന്ന ഒരു പോലീസുകാരന്റെ അരികില്‍ പോയിനിന്ന് അറസ്റ്റ് ചെയ്തവരെ എങ്ങോട്ടാണ് കൊണ്ടുപോയത് എന്ന് ഫോണില്‍ വിളിച്ച് അന്വേഷിച്ചുകൊണ്ടിരിക്കെ അല്പസമയം കഴിഞ്ഞപ്പോള്‍ കുറേ മാധ്യമപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കുചുറ്റും ക്യാമറയുമായി നിരന്നു. എന്താണ് സംഭവം എന്നു പിടികിട്ടാതെ ഞാനും കുഞ്ഞിലയും കുറച്ചുനേരം അന്തംവിട്ടുനിന്നു. എന്താണ് കാര്യം എന്ന് ഞാന്‍ ചോദിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പൊഴേക്കും ആണ്‍കൂട്ടങ്ങള്‍ ആര്‍പ്പുവിളിക്കാന്‍ തുടങ്ങി. ബിരിയാണി ഇപ്പോകിട്ടും ഇപ്പോ കിട്ടും എന്ന ഭാവം എല്ലാരുടെയും മുഖത്ത്. എന്തിനേറെ പറയുന്നു ഞങ്ങള്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അതോടെ തുരുതുരെ ഫോട്ടോയെടുപ്പ് ആണ്‍കൂട്ടങ്ങളുടെ ആര്‍പ്പൂവിളികള്‍, ആക്രോശങ്ങള്‍, ആണ്‍പോലീസുകാര്‍ ഓടിവരുന്നു തടയാന്‍ ശ്രമിക്കുന്നു. പെട്ടന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ,' ംുര മാരേ ഓടിവാ നിങ്ങളുടെ ടീമാണ് പിടിച്ചുമാറ്റ്' എന്നു വിളിച്ചു പറയുന്നു, വനിതാപോലീസുകാര്‍ വതുന്നു ഞങ്ങളെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നു, പോലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റുന്നു, വണ്ടിവിടുന്നു. 'അവളുമാരെ രണ്ടുപേരെയും ഒരുമിച്ചിരുത്തരുത്' എന്ന് പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിന് മുമ്പ് ഒരു പോലീസുകാരന്‍ സഹപ്രവര്‍ത്തകയോട് പറയുന്നുണ്ടായിരുന്നു. ജീപ്പിലുള്ളവരുടെ പെരുമാറ്റം കണ്ടപ്പോ ഞങ്ങളെ തള്ളിക്കയറ്റിയത് വാനരസേനേടെ ജീപ്പിലാണോ അതോ പോലീസുകാരുടെ ജീപ്പിലാണോ എന്ന് സംശയം തോന്നി. ഞങ്ങളെ അറസ്റ്റ് ചെയ്തതാണോ, എങ്ങോട്ടാണ് കൊണ്ടുപോകുന്നത് ഈചോദ്യത്തിനൊന്നും ഒരു മറുപടീം കിട്ടീല്ല. പകരം, അഴിഞ്ഞാടാന്‍ നടക്കുന്നു, അത്രയ്ക്ക് സൂക്കേടാണെങ്കില്‍ രാത്രി ലൈറ്റ് ഓഫ് ചെയ്തിട്ട് ചെയ്യണം എന്ന മട്ടില്‍ കമന്റുകള്‍ ആക്രോശങ്ങള്‍. ഈ ഡയലോഗൊക്കെ എവിടെയൊക്കെയോ കേട്ടിട്ടുണ്ടല്ലോ എന്ന് തലയില്‍ ഒരു സിംബല്‍ മുഴങ്ങി. അപ്പോ മനസ്സിലായി ഈ വാനരസേനേം പോലീസ് സേനേം ഒക്കെ ഒന്നാണെന്ന്. രാത്രി എകദേശം എട്ടുമണിയോടെ സംരക്ഷിക്കുന്നതിനായി അവര്‍ കരുതല്‍ തടങ്കലില്‍ എടുത്ത പതിനാല് സ്ത്രീകളേയും അവരുടെ കൂടെയുണ്ടായിരുന്നവരെയും ഇവടെ നില്‍ക്കാന്‍ പറ്റില്ല എന്നുപറഞ്ഞ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് പുറത്ത് അക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വാനരസേനയുടെ മുന്നിലേക്ക് തള്ളിവിട്ടപ്പോ അത് പൂര്‍ണ്ണ ബോദ്ധ്യമായി.

ഒരു സമരത്തെക്കുറിച്ച്, അത് മുന്നോട്ടുവയ്ക്കുന്ന ചില ആശയങ്ങളെക്കുറിച്ച് ഒക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം, എനിക്കും ചുംബനസമരത്തോട് ആശയപരമായ ചില വിയോജിപ്പുകള്‍ ഉണ്ട്. അതൊക്കെ ചര്‍ച്ചചെയ്യേണ്ടതും അത്തരം സംവാദങ്ങള്‍ കൂടുതല്‍ തുറവിലേക്കാണ് നയിക്കുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതോടൊപ്പംതന്നെ മനുഷ്യന്, ആണിനും പെണ്ണിനും അഭിമാനത്തോടെ, സ്വതന്ത്രമായി ജീവിക്കാന്‍വേണ്ടി നടത്തുന്ന ഈ പോരാട്ടത്തെ ഞാന്‍ അനുകൂലിക്കുന്നു. പങ്കാളിയാവാന്‍ പറ്റിയതില്‍ അഭിമാനിക്കുന്നു.
വിദ്യാധരൻ 2014-12-08 05:01:17
നാടിന്റെ വിരിമാറിൽ 
നഗ്നരായി നിന്നിട്ട് 
നടത്തുമീ കാപട്യ 
ചുംമ്പനം  മൈഥുനം 
മലമൂത്ര വിസർജ്ജനം 
ഇവയൊക്കെ സ്വാതന്ത്ര്യ 
നിർവചനമാണെങ്കിൽ
ലിങ്കണും ഗാന്ധിയു 
മാർട്ടിനും മണ്ഡേലെം
അടിമക്കും അവശർക്കും  
നേടിയ സ്വാതന്ത്ര്യം 
എന്തൊരു സ്വാതന്ത്ര്യം 
എന്ന് ചൊല്ല് ?
ആയിക്കോ നിങ്ങടെ 
അഴിമതിയോക്കയും
മറയുടെ പിന്നിൽ ആയിടട്ടെ
ആവശ്യത്തിനുണ്ടല്ലോ 
ചെത്തില പട്ടികൾ 
നിങ്ങടെ പ്രതിനിധികളായിവിടെ 
അപ്പനും അമ്മയും ആരെന്നറിയാതെ 
പട്ടികൾ നാട്ടിലലഞ്ഞിടുന്നു.

John Varghese 2014-12-08 07:20:28
THe best response for this report is Vidyadharan's. I don't udnerstand what this youngsters need with this smaram. This social issues may be stemming from other issues and the society must look into it and resolve rather than encourging these outlaws.
Balan, New York 2014-12-08 08:09:56
ഇത്തരം ഒരു സമരം റിപ്പോര്ട്ട് ചെയ്യാൻ കാശുമുടക്കി ജയൻ കെ, സി , കോഴിക്കോട്ടു പോയി അറസ്റ്റു വരിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ല.? അദ്ദേഹത്തിൻറെ കവിതകളിൽ ലൈംഗികതയുടെ ഉത്തരവാദിത്ത്വം ഇല്ലാത്ത അഴിഞ്ഞാട്ടം ആർക്കും കാണാവുന്നതാണ്. ഉള്ളിൽ ഒതുക്കി വച്ചിരിക്കുന്ന അധമ വികാരങ്ങളെ പുറത്തേക്ക് വിടാനുള്ള ഒരു ബഹിർഗമന മാർഗ്ഗം കണ്ടെത്തലായിരിക്കും ഇത്രയും ദൂരം താണ്ടി കോഴിക്കോട്ടു പോയി അറിസ്റ്റ് വരിച്ചതും ഈ റിപ്പോർട്ടിങ്ങും . അതല്ല താൻ അവിടെ ഒരു നോക്ക് കുത്തിയായി നിൽക്കുകയായിരുന്നെന്നും, പോലിസ് അകാരണമായി അറസ്റ്റ് ചെയ്യുകയായിരുന്നും എന്നുള്ള നിങളുടെ വാദം ചില പൊട്ടന്മാർ വിശ്വസിച്ചെന്നിരിക്കും. എന്തായാലും ചോതിക്കാനും പറയാനും ആരും ഇല്ലാതെ, ഉത്ത്രവാധിത്വമില്ലാത, കേരളത്തിലെ തെരുവീഥികളിൽ അലഞ്ഞു തിരിയുന്ന, വിദ്യാധരന്റെ ഭാഷയിൽ പറഞ്ഞാൽ ചെത്തിലപ്പട്ടികൾക്ക്, നിങൾ പരോക്ഷമായി പിന്തുണ നല്കുന്നുണ്ടെന്നു, നിങളുടെ കവിതകൾ വായിചിട്ടുള്ളവ്ർക്കരിയാവുന്നതാണ് , ഈ സമരത്തിൾ നിന്ന് , ജോണ്‍ വറുഗീസ് ചോതിച്ചതുപോലെ എന്ത് സന്ദേശമാണ് മാതാപിതാക്കളും സമൂഹവും വായിചെടുക്കണ്ടത്? ഇതിൽ പങ്കെടുക്കുന്നവരെ കണ്ടാലറിയാം അവർ ജീവിതത്തിന്റെ ഭാരം എന്താണെന്ന് അറിയാത്തവരും, ജീവിതത്തിലെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റ പ്പെട്ടിട്ടുള്ളവരാണെന്ന്. പിന്നെ എന്തായിരിക്കും ഇവരെ അലസോരപ്പെടുത്തുന്നത് ? ഒരു പക്ഷെ ഇവരുടെ മനസ്സ് അറിയാവുന്ന ജയൻ കെ. സി. ക്ക് കുറച്ചുകൂടി വ്യക്തമായി ഇതിനെക്കുറിച്ച്‌ എഴുതാൻ കഴിഞ്ഞേക്കും.
കുഞ്ഞാപ്പി (94 വയസ്സ് ) 2014-12-08 08:22:42
കേരളത്തിലെ തൊഴിലില്ലാത്ത കുറേപ്പേരെ ആയുധമാക്കി ചിലർ നടത്തുന്ന ഇത്തരം തരം താണ ചുംമ്പനത്തെ ആസ്പതമാകി   സിനിമ ഉണ്ടാക്കുന്നതിലും നല്ലത് വല്ല നീലപ്പടവും ഉണ്ടാക്കിയാൽ പണം ഉണ്ടാക്കാം..  ഞാൻ ഒരു ടിക്കെട്ടു വാങ്ങിക്കോളാം . വയാഗ്ര കഴിച്ചു മടുത്തു..
വായനക്കാരൻ 2014-12-08 08:44:17
ചില മലയാളികളുടെ മനസ്സിലേക്ക് മര്യാദയും സംസ്കാരവും കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം.
നാരദർ 2014-12-08 16:49:00
വിദ്യാധരൻ ചുംബന വീരന്മാരുടെ തന്തക്കും തള്ളക്കും വിളിക്കുകയും അവരുടെ മാതാപിതാക്കൾ പട്ടികളാണെന്നും അത് ഇതിനെ പിന്തുണക്കുന്നവരുടെ പ്രതിനിധികളാണെന്നും പറയുമ്പോൾ അത് പോലീസിന്റെ കയ്യെറ്റത്തെക്കാൾ ഭയങ്കരം !!  ഹോ ഇത് സഹിക്കാൻ പറ്റില്ല. എന്തൊരാക്രമണം ? ട്രൂത്ത്‌മാനെവിടെ പോയി? ചത്തുപോയോ?
വായനക്കാരൻ 2014-12-08 18:43:17
 അമേരിക്കൻ അച്ചായന്മാർ വിളിച്ചുപറഞ്ഞു: ജയനെ ക്രൂശിക്കുക.
Aniyankunju 2014-12-09 03:58:11

സദാചാരത്തിനടിയില്‍ ചാരം മൂടി കിടക്കുന്ന സ്ത്രീയുടെ അസ്തിത്വത്തെ പുറത്തുകൊണ്ടു വരികയാണ് ആത്യന്തികമായി ചുംബന സമരം.

സദാചാരം എന്ന വാക്കിനു സദ്ജനങ്ങളുടെ ആചാരം എന്നാണര്‍ഥം. ആരാണ് സദ്ജനങ്ങള്‍? ധാര്‍മിക മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നവര്‍. അപ്പോള്‍ ആരാണ് സദാചാര വിരുദ്ധര്‍? അഴിമതി, അക്രമം, ചൂഷണം, പീഡനം ഇവയൊക്കെ നടത്തുന്നവര്‍. എന്നാല്‍ കേരളീയരില്‍ ചിലര്‍ക്ക് സദാചാര വിരുദ്ധര്‍ പരസ്യമായി ചുംബിക്കുന്നവര്‍ മാത്രമാണ്. ശരീരാധിഷ്ഠിതമായ ഒന്നായി സദാചാരത്തെ ചുരുക്കുന്നതില്‍ എല്ലാ മതങ്ങളും വിജയിച്ചിരിക്കുന്നു.
സ്ത്രീ കാല്‍ അകത്തി ഇരിക്കുന്നതും ഉറക്കെ ചിരിക്കുന്നതും രതിയെക്കുറിച്ച് സംസാരിക്കുന്നതും അശ്ലീലമായി കരുതുന്ന ഈ സമൂഹത്തിലാണ് പൊതു ഇടത്തില്‍ പരസ്യമായി ചുംബിച്ചുകൊണ്ട് സ്ത്രീകള്‍ സാംസ്കാരകാഘാതമേല്‍പ്പിക്കുന്നത്! .......

.....................................................................

പൊതുമുതല്‍ നശിപ്പിക്കാതെ, ജനജീവിതം സ്തംഭിപ്പിക്കാതെ, ആരെയും ആക്രമിക്കാതെ തികച്ചും അഹിംസാത്മകമായ ഈ സമര രീതി ഒരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമാണ്.

പുരോഗമനാത്മകമായ മാറ്റങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന പിണറായി വിജയനെയും എം ബി രാജേഷിനെയും കോണ്‍ഗ്രസിന്റെ മുരടന്‍ നയത്തെ പരസ്യമായി പരിഹസിച്ച വി ടി ബല്‍റാമിനെയും പോലെയുള്ള നേതാക്കളുടെ നിലപാടുകള്‍ പ്രതീക്ഷ പകരുന്നു. 
ഒരു കാര്യം ഉറപ്പാണ്, വര്‍ഗീയ വാദികളുടേയും ഫാസിസ്റ്റ് ഭീകരരുടെയും വായടപ്പിക്കുക തന്നെ ചെയ്യും ഈ ചുംബനങ്ങള്‍.....

നാരദർ 2014-12-09 05:11:52
നിങ്ങൾ നിങ്ങളോട് സംസാരിക്കാതെ തെളിച്ചു പറയു വായനക്കാരാ. ആരെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്? അവരേം നമ്മൾക്ക് ഈ മേളയിൽ കൂട്ടാമല്ലോ.
വിദ്യാധരൻ 2014-12-09 07:49:59
എന്താണ് വീട്ടിലെ പൂച്ചെടിയിൽ 
സന്ധ്യക്ക് പൂക്കൾ വിരിഞ്ഞിടാത്തു?
ചന്തയിൽ നീളെ പ്രസംഗിക്കുമ്പോൾ 
എന്താണാവ ഇങ്ങനെ കുഞ്ഞനിയാ ?
സ്ത്രീയുടെ അസ്തിത്വം   ഉണർത്തിടുവാൻ 
ചന്തേലെ ചുംമ്പനം തന്നെ വേണോ ?
വർഗ്ഗീയ വാദീടെ വായടക്കാൻ 
മാർഗ്ഗങ്ങൾ മറ്റൊന്നും ഇല്ലേ മുന്നിൽ ?
വീടും കുടുംബവും എന്ന സ്വപ്നം 
ഇല്ലാത്ത രാഷ്ട്രീയ കോമരങ്ങൾ 
നാടിന്റെ ശാപമായി തുള്ളിടുന്നു 
സ്വന്ത വീടിന്റെ ഗ്ദ്ഗ്ദങ്ങൾ 
എന്തെന്നറിയാത്ത കോമരങ്ങൾ 
നാട്ടു നനച്ചു വളര്ത്തു പോയി 
വീട്ടിലെ വാടിയ പൂമരത്തെ 

പാവം അച്ചായൻ 2014-12-09 09:47:24
എന്തിനു അമേരിക്കൻ അച്ചായന്മാരെ കുറ്റം പറയുന്നു വായനക്കാരാ? ജയൻ ക്രൂശിക്കപ്പെടുന്നെങ്കിൽ അതിനു കാരണം അയാള് തന്നയാ.  വെറും ക്രൂശു മരണം അല്ല വിദ്യാദ്രനെപ്പോലെയുള്ളവരുടെ ചാട്ടവാറടിയും ഉണ്ട് അതിനു മുന്പ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക