Image

ഓസ്റ്റിന്‍ സിറ്റി പാര്‍ക്കുകളില്‍ പുകവലി സ്ഥിരമായി നിരോധിച്ചു

പി.പി.ചെറിയാന്‍ Published on 16 December, 2011
ഓസ്റ്റിന്‍ സിറ്റി പാര്‍ക്കുകളില്‍ പുകവലി സ്ഥിരമായി നിരോധിച്ചു

ഓസ്റ്റിന്‍ : ഓസ്റ്റിന്‍ പാര്‍ക്കുകളില്‍ സ്ഥിരമായി പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം ഡിസംബര്‍ 15 വ്യാഴാഴ്ച സിറ്റി കൗണ്‍സില്‍ പാസ്സാക്കി.

ഈ നിയമം ഡിസംബര്‍ 26 മുതല്‍ നിലവില്‍ വരും.

മാസങ്ങളായി ഇവിടെ താല്ക്കാലിക നിരോധനം നിലവിലുണ്ടായിരുന്നത് തീപടരാതിരിക്കാന്‍ സഹായിച്ചതായി കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞവര്‍ഷം താല്ക്കാലിക നിരോധനം വരുന്നതിനുമുമ്പ് 31,000 സിഗരറ്റ് ബട്ട്‌സ് ആണ് സിറ്റി ജോലിക്കാര്‍ ഇവിടെയുള്ള പാര്‍ക്കുകളില്‍ നിന്നും ശേഖരിച്ചത്.

പൊതുജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം ഓസ്റ്റിന്‍ സിറ്റി കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഓസ്റ്റിന്‍ സിറ്റി പാര്‍ക്കുകളില്‍ പുകവലി സ്ഥിരമായി നിരോധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക