Image

ഏഷ്യാനെറ്റ് സാന്റായാത്രക്ക് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഊഷ്മളമായ വരവേല്‍പ്പ് നല്‍കി

ഷാജി രാമപുരം Published on 16 December, 2011
ഏഷ്യാനെറ്റ് സാന്റായാത്രക്ക് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഊഷ്മളമായ വരവേല്‍പ്പ് നല്‍കി
ഡാളസ് : ഏഷ്യാനെറ്റ് അടുത്തകാലത്ത് ഫിന്‍ലാന്‍ഡില്‍ നിന്നും തുടങ്ങിയ സാന്റാ യാത്രയ്ക്ക് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഭാരവാഹികള്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി ആദരിച്ചു. "തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കൂ" എന്ന സുന്ദരമായ ആശയവുമായി വന്ന ഏഷ്യാനെറ്റിന്റെ പ്രതിനിധികളായ അനില്‍ അടൂര്‍ , സിന്ധു സൂര്യകുമാര്‍ , പി.ജി. സുരേഷ്‌കുമാര്‍ , ബിജു സഖറിയ എന്നിവര്‍ക്കും സാന്റാ ക്ലോസിനും തങ്ങളുടെ സ്‌നേഹോപഹാരമായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ആശംസകള്‍ നേരുന്ന മനോഹരമായ ഫലകം വൈസ് പ്രസിഡന്റ് ശ്രീ. ജേക്കബ് മാലിക്കമുറിയില്‍ സമ്മാനിച്ചു.

കാലങ്ങള്‍ കാര്‍മേഘം പോലെ മാറിയും മറിഞ്ഞും പോയാലും ഏഷ്യാനെറ്റ് ഉയര്‍ത്തിപ്പിടിച്ച സ്‌നേഹസന്ദേശം അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് ശ്രീ. ജേക്കബ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഡാളസിലെ സാമൂഹികസാംസ്‌ക്കാരിക മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പങ്കെടുത്ത യോഗം ഡിസംബറിലെ തണുപ്പിലും ഊഷ്മളമായി അനുഭവപ്പെട്ടു.

ദൃശ്യ മീഡിയാരംഗത്ത് അമേരിക്കയില്‍ ഏഷ്യാനെറ്റ് കൈവരിച്ച നേട്ടം പ്രശംസനീയമാണെന്നും അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട ചാനലായി മാറ്റുവാന്‍ അദ്ധ്വാനിച്ച സണ്ണി മാളിയേക്കല്‍ , ബിജിലി ജോര്‍ജ്ജ്, ബെന്നി, ഏലീയാസ് മുതലായവരുടെ പ്രയത്‌നത്തെയും സമൂഹത്തോടുള്ള പ്രതിബദ്ധതയെയും വേള്‍ഡു മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് പ്രസിഡന്റ് ശ്രീ.പി.സി. മാത്യൂവും ഡാളസ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.ഫിലിപ്പ് ചാമത്തിലും സംയുക്തമായി അനുമോദിക്കുകയും ഡാളസിലെ മലയാളീ സമൂഹത്തിന് ക്രിസ്തുമസ്-പുതവത്സരാശംസകള്‍ നേരുകയും ചെയ്തു.

നാട്ടിലെത്തുമ്പോഴേക്കും സാന്റായാത്ര, ശാന്തിയാത്രയായി ജനം ചിത്രീകരിച്ചാലും അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ തിരക്കിട്ട ജീവിതചര്യകളിലും ഏഷ്യാനെറ്റിനായി നീക്കിവച്ച സമയവും സ്‌നേഹവും മലയാളി സാഹിത്യത്തിലെ നന്ദിവാക്കുകള്‍ക്കും അപ്പുറമാണെന്ന് സിന്ധുസൂര്യകുമാറും സഹയാത്രികരും ഒരേ സ്വരത്തില്‍ മറുപടി പ്രസംഗത്തില്‍ അറിയിച്ചു.

സാന്റാക്ലോസുമായി ഒരു സ്‌നേഹദൂതും പേറി വിദേശമലയാളികളെ തേടി എത്തിയ ഏക ദൃശ്യമീഡിയാ ചാനല്‍ എന്ന പേരു സ്വന്ത്മാക്കി സാന്റാടീം അടുത്ത മലയാളക്കര തേടിയാത്രയായി.

യോഗത്തില്‍ ടി.സി. ചാക്കോ ഐ.പി.ടി.വി, ബിജു ലോസന്‍ ട്രാവല്‍സ്, ജോജി ലോയല്‍ ട്രാവല്‍സ്, മാത്യൂ റോയല്‍ ട്രാവല്‍സ്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍ , രാജു വര്‍ഗീസ്, മാത്യൂ കോശി, പി.പി. ചെറിയാന്‍ , ഏബ്രഹാം തെക്കെമുറി, ഏബ്രഹാം തോമസ്, ഐ.വര്‍ഗീസ്, മീനു ഷാജി മുതലായ നേതാക്കള്‍ പങ്കെടുത്തു.
ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ പ്രസിഡന്റ് ജോസഫ് രാജന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ശാമുവേല്‍ (കൊച്ചുമോന്‍) എന്നിവര്‍ സംയുക്തമായി സാന്റായാത്രക്ക് മംഗങ്ങള്‍ നേര്‍ന്നു.

ഏഷ്യാനെറ്റ് സാന്റായാത്രക്ക് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഊഷ്മളമായ വരവേല്‍പ്പ് നല്‍കി
ജേക്കബ് മാലിക്കറുകയില്‍ മൊമന്റോ സാന്റാ ക്ലോസിനു നല്‍കുന്നു.
ഏഷ്യാനെറ്റ് സാന്റായാത്രക്ക് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഊഷ്മളമായ വരവേല്‍പ്പ് നല്‍കി
പി.സി. മാത്യൂ മൊമെന്റോ നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക