Image

ചുംബന സമരത്തിനെതിരെ പിണറായി; ദമ്പതികള്‍ മുറിയില്‍ കാട്ടുന്നത് തെരുവില്‍ കാണിക്കുന്നതല്ല സമരരീതി

Published on 09 December, 2014
ചുംബന സമരത്തിനെതിരെ പിണറായി; ദമ്പതികള്‍ മുറിയില്‍ കാട്ടുന്നത് തെരുവില്‍ കാണിക്കുന്നതല്ല സമരരീതി

തിരുവനന്തപുരം: ചുംബന സമരത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഭാര്യയും ഭര്‍ത്താവും മുറിയില്‍ കാട്ടുന്നത് തെരുവില്‍ കാണിച്ചാല്‍ നാട് അത് അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സദാചാര പൊലീസിനെതിരെയുള്ള സമരരീതി ഇതാണോയെന്ന് പിണറായി ചോദിച്ചു. സദാചാര പൊലീസിനെതിരെ എല്ലാവരെയും അണിനിരത്താന്‍ സമരക്കാര്‍ക്ക് സാധിച്ചില്ലെന്നും ഇത്തരം സമരങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമര രീതിയില്‍ മാറ്റം വേണോയെന്ന് സംഘാടകര്‍ തന്നെ ചിന്തിക്കണം. സദാചാര പൊലീസിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Aniyankunju 2014-12-09 13:28:41
Original statement by Pinarai: കേരളത്തില്‍ സജീവമാകുന്ന സദാചാര പൊലീസുകാരെ ശക്തമായി നേരിടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സദാചാര പൊലീസിനെതിരെ രൂപപ്പെട്ട കൂട്ടായ്മയാണ് ചുംബനസമരം. സദാചാര പൊലീസിനെതിരായ മുഴുവന്‍ പേരെയും ഒന്നിച്ചണിനിരത്താവുന്ന സമരമുറയല്ല ഇത്. വ്യത്യസ്തമായ സമരം നടത്തുന്നവരെ പൊലീസായാലും സദാചാര പൊലീസായാലും തല്ലിയൊതുക്കുന്നത് അംഗീകരിക്കാനാവില്ല. ഭാര്യയും ഭര്‍ത്താവും മുറിക്കുള്ളില്‍ ചെയ്യേണ്ടത് റോഡില്‍ കാട്ടുന്നത് നാട് അംഗീകരിച്ചെന്ന് വരില്ല. എന്നാല്‍, ചുംബനസമരക്കാരോട് എതിര്‍പ്പുണ്ടെങ്കില്‍ അത് ജനാധിപത്യപരമായി ചര്‍ച്ച ചെയ്യണം. മര്‍ദനം കൊണ്ടല്ല അതിനെ നേരിടേണ്ടതെന്നും പിണറായി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക