Image

കോണ്‍ഗ്രസ് വീണ്ടും തനി നിറം കാണിച്ചു; കെ.എം. മാണിയെ പിന്നില്‍ നിന്നും കുത്തി- ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 11 December, 2014
കോണ്‍ഗ്രസ് വീണ്ടും തനി നിറം കാണിച്ചു; കെ.എം. മാണിയെ പിന്നില്‍ നിന്നും കുത്തി- ഷോളി കുമ്പിളുവേലി
നെറികെട്ട രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ കോണ്‍ഗ്രസ് താല്ക്കാലികമായി കേരളാ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കുന്നു. കെ.എം. മാണിയെന്ന, കേരളത്തിലെ സര്‍വ്വ സമ്മദനായ രാഷ്ട്രീയ നേതാവിനെ “വെടക്കാക്കി തനിക്കാക്കാന്‍” ബിജു രമേഷ് എന്ന 'ശിഖണ്ഡിയെ' മുന്‍നിര്‍ത്തി കളിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന് അരിആഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം.

കേരളാ കോണ്‍ഗ്രസും, കോണ്‍ഗ്രസും തമ്മില്‍ കോട്ടയം ജില്ലയില്‍ പ്രത്യേകമായ ഒരു കിട മത്സരം നിലനില്‍ക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ കേരളാ കോണ്‍ഗ്രസിന്റെ മേല്‍ക്കോയ്മ മാത്രമല്ല അതിന് കാരണം, മറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തട്ടകം കൂടിയായ കോട്ടയം ജില്ലയില്‍ സര്‍വ്വരാലും “മാണിസാറിനു ലഭിക്കുന്ന ബഹുമാനത്തിനും ആദരങ്ങള്‍ക്കും മുന്നില്‍ മുഖ്യമന്ത്രി “കുഞ്ഞൂഞ്ഞ്” വെറുമൊരു “കുഞ്ഞൂഞ്ഞ്” മാത്രമായി ചെറുതായിപ്പോകുന്നതിന്റെ ഇച്ഛാഭംഗവും ഈ 'ഒതുക്കല്‍' നാടകത്തിനു പിന്നിലുണ്ടെന്ന് പലരും വിശ്വസിക്കുന്നു.

കൂടാതെ, കെ.എം.മാണിക്കു മുഖ്യമന്ത്രി സ്ഥാനം നല്‍കിയാണെങ്കിലും, കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിലേക്ക് കൊണ്ടു വരണമെന്ന ചില വാര്‍ത്തകള്‍ കോണ്‍ഗ്രസിനെ വല്ലാതെ അലോസരപ്പെടുത്തുന്നു. കേരളാ കോണ്‍ഗ്രസിനെ കൂടാതെ, കോണ്‍ഗ്രസില്‍ അധികാരത്തില്‍ വരുവാന്‍ സാധിക്കില്ലായെന്ന് അവര്‍ക്ക് നന്നായി അറിയാം. മാത്രമല്ല, കെ.എം.മാണിക്ക് അടുത്ത രണ്ടു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കി, അദ്ദേഹത്തിന്റെ രാഷ്ട്രീയ സംഭാവനകളെ യു.ഡി.എഫ് ആദരിക്കണമെന്ന ആവശ്യം രാഷ്ട്രീയത്തിനധീനമായി വിവിധ ജനാധിപത്യ കോണുകളില്‍ നിന്നും അടുത്തിടെ ഉയരുകയുണ്ടായി. അതിനു തടയിടാനാണ്, രാഷ്ട്രീയ വൈര്യം മറന്ന് ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ഒന്നിച്ചു തയ്യാറാക്കിയ തിരക്കഥയിലൂടെ ബിജു രമേഷ് എന്ന ബാറുടമയെ രംഗത്ത് കൊണ്ടുവന്നത്. അല്ലെങ്കില്‍, സ്വന്തം മുന്നണിയില്‍പ്പെട്ട ഒരു എം.എല്‍.എ. തന്നെ, പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തുന്ന അഴിമതികളെക്കുറിച്ച് നിയമസഭക്കകത്ത് പറഞ്ഞിട്ട് ഒരു വിജിലന്‍സും അന്വേഷിച്ചു കണ്ടില്ല: കോണ്‍ഗ്രസ് മന്ത്രിമാരും കണക്കു പറഞ്ഞ് പണം വാങ്ങിയെന്ന് ചില ബാറുടമകള്‍ പറഞ്ഞതും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കേട്ടതായിപ്പോലും ഭാവിച്ചില്ല. കേരള ജനതയെ മദ്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ മുഴുവന്‍ ബാറും പൂട്ടുവാന്‍ ഉത്തരവിട്ട ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍പ്പെട്ട അടൂര്‍ പ്രകാശിന് എത്ര ബാറുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലേ?

ഉമ്മന്‍ചാണ്ടി പുറകില്‍ നിന്ന് കുത്തുന്നത് ഇതാദ്യമല്ല. സ്വന്തം നേതാവായ കെ. കരുണാകരനോട് കാണിച്ചതിലും വലിയ മര്യാദയൊന്നും കെ.എം.മാണിയും, കേരള കോണ്‍ഗ്രസും പ്രതീക്ഷിക്കേണ്ടതിലും കേരളാ കോണ്‍ഗ്രസിന് ആത്മാഭിമാനമുണ്ടെങ്കില്‍, മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കണം. അത്രയും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, മന്ത്രിമ്മാരെയെങ്കിലും പിന്‍വലിക്കണം!! ഇനിയും ഉമ്മന്‍ചാണ്ടിയുടെ 'ചക്കര' വര്‍ത്തമാനം കേട്ടിരുന്നാല്‍ കഴുത്തിലെ കയറ് കൂടുതല്‍ മുറുകത്തേയുള്ളൂ. അതുകൊണ്ട് ജാഗ്രതൈ!!

ഷോളി കുമ്പിളുവേലി


കോണ്‍ഗ്രസ് വീണ്ടും തനി നിറം കാണിച്ചു; കെ.എം. മാണിയെ പിന്നില്‍ നിന്നും കുത്തി- ഷോളി കുമ്പിളുവേലി
Join WhatsApp News
jep 2014-12-12 05:45:08

മാണി യേ നിങ്ങളെല്ലാവരും കൂടി രൂപകൂട്ടിൽ വെക്കല്ലേ  , അവിടെ ഇരിക്കുന്നവരെല്ലാം ഇറങ്ങി ഓടും !

മാണി മറുകണ്ടം ചാടാൻ പദ്ധതി ഇട്ടപ്പോൾ കോണ്ഗ്രസ്പണിത  ഒറ്റാലാണ് പൊറാട്ട് നാടകം . കോണ്ഗ്രസിന്‌, യു ഡി എഫിൽ നിന്ന് ഇക്കണ്ടാതെല്ലാം   സമ്പാദിച്ചു കൂട്ടിയിട്ടു   മറു കണ്ടം ചാടുന്ന   പണി വേണ്ട എന്നേയുള്ളുഅല്ലെങ്കിൽ കോണ്ഗ്രസ്കാരെല്ലാം മരിയാദ രാമന്മ്മാർ ആണന്നു  ആരെങ്കിലും വിശുഅസിക്കുമോ?   ഇതോടേ ഇടതും, ബി ജെ പിയും  മാണിക്ക്  നീട്ടിയ പാലം വലിച്ചു .കോണ്ഗ്രെസ്സു കാര് ഉണ്മ്മൂല നാശം ചെയില്ല ,എന്നാൽ ത്രിശങ്കു സ്വർഗത്തിൽ നിർത്താൻ ബഹു മിടുക്കന്മ്മാര !

 

പോള്‍ ചാക്കോ 2014-12-12 06:31:47
കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ അവലോകനം വളരെ നന്നായി ഷോളി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ സുഹൃത്തേ.
Pious 2014-12-12 09:24:38
When you steal many many times one day you will get caught .
This is what happened to Mr.mani .
Philip 2014-12-12 09:33:16
ഷോളി എഴുതിയത് അതെ പടി അന്ഗീകരിക്കുവാൻ പറ്റില്ല...മാണി പഴയ മാണി അല്ല...ഒന്ന് അന്വേക്ഷിച്ച്ചു നോക്ക് ...എന്നിട്ട് വിശുട്ഥൻ ആക്കാം....
Alex 2014-12-12 10:20:36
Lol....If there is a man behind this then it's P C George. No one else will play dirty politics like this. Who was behind Solar scam? PC George.
Observer 2014-12-12 10:36:19
How do you know that Pious? 
Ninan Mathullah 2014-12-12 11:47:29
Watch out for the fox waiting to lick blood after two close friends were instigated to fight.
വായനക്കാരൻ 2014-12-12 13:28:15
ഏതു കള്ളന്റെയും ഏതു സൈഡു താങ്ങുവാനും ആളുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക