Image

സൗദിയിലുണ്ടായ രണ്ട്‌ വ്യത്യസ്‌ത വാഹനാപകടത്തില്‍ 5 വിദ്യാര്‍ഥികള്‍ മരിച്ചു

Published on 16 December, 2011
സൗദിയിലുണ്ടായ രണ്ട്‌ വ്യത്യസ്‌ത വാഹനാപകടത്തില്‍ 5 വിദ്യാര്‍ഥികള്‍ മരിച്ചു
ജിസാന്‍: ജിസാന്‍ മേഖലയിലുണ്ടായ രണ്ടു വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ അഞ്ചു വിദ്യാര്‍ഥികള്‍ വെന്തു മരിച്ചു. കഴിഞ്ഞദിവസമുണ്ടായ സംഭവത്തില്‍ മരിച്ചവര്‍ 16-20 നും ഇടയില്‍ പ്രായമുള്ളവരാണ്‌്‌. ഫതീഹ റോഡിലാണ്‌ അഞ്ച്‌ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഹൈലക്‌സ്‌ പിക്കപ്പ്‌ അപകടത്തില്‍പെട്ടത്‌. ഇവരുടെ വാഹനം മറിഞ്ഞ ഉടന്‍ തീപിടിക്കുകയായിരുന്നു.

രണ്ട്‌ പേര്‍ പൊള്ളലോടെ രക്ഷപ്പെട്ടു. ഇവരെ അല്‍ബീഷ്‌ ജനറല്‍ ആശുപത്രി, കിങ്‌ ഫഹദ്‌ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുടെ മൃതദേഹം ബന്ധുക്കല്‍ ഏറ്റുവാങ്ങി. മേഖലയില്‍ മറ്റൊരു വാഹനാപകടത്തില്‍ രണ്ട്‌ വിദ്യാര്‍ഥികള്‍ വെന്തുമരിച്ച്‌ 24 മണിക്കൂറിനുള്ളിലാണ്‌ ഈ അപകടം. കവാമില അല്‍റയാന്‍ റോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്‌ തീപിടിച്ചായിരുന്നു ആദ്യത്തെ ദുരന്തം. സിവില്‍ ഡിഫന്‍സെത്തിയാണ്‌ തീ അണച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക