Image

ഫോമയുടെ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ 17-ന്‌

ബിനോയി തോമസ്‌ Published on 16 December, 2011
ഫോമയുടെ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ 17-ന്‌
ന്യൂജേഴ്‌സി: ഫോമയുടെ ന്യൂജേഴ്‌സി ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തിലുള്ള കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ ഡിസംബര്‍ 17-ന്‌ ന്യൂജേഴ്‌സിയില്‍ നടക്കും. ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡിലുള്ള ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യ റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്കാണ്‌ കിക്ക്‌ഓഫ്‌ നടക്കുന്നതെന്ന്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ ജോസഫ്‌ അറിയിച്ചു.

2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ നടക്കുന്ന ഫോമയുടെ മൂന്നാമത്‌ അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന്‌ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും തദവസരത്തില്‍ ഒരുക്കിയിട്ടുണ്ട്‌. ഫോമയുടെ ദേശീയ നേതാക്കളും, കണ്‍വെന്‍ഷന്‍ ഭാരവാഹികളും പങ്കെടുക്കുന്ന കിക്ക്‌ ഓഫ്‌ മീറ്റിംഗില്‍ എല്ലാവരും പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ സെബാസ്റ്റ്യന്‍ ജോസഫ്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സെബാസ്റ്റ്യന്‍ ജോസഫ്‌ (201 599 9228), അന്നമ്മ മാപ്പിളശ്ശേരി (201 923 7918) എന്നിവരുമായി ബന്ധപ്പെടുക.
ഫോമയുടെ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ 17-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക