Image

ഒടുവില്‍ സംഘാടകര്‍ തോറ്റു: മേളയില്‍ സിനിമ കാണാന്‍ റിസര്‍വ്വേഷന്‍ ആവശ്യമില്ല

ആശ.എസ്.പണിക്കര്‍ Published on 13 December, 2014
ഒടുവില്‍ സംഘാടകര്‍ തോറ്റു: മേളയില്‍ സിനിമ കാണാന്‍ റിസര്‍വ്വേഷന്‍ ആവശ്യമില്ല
തിരുവനന്തപുരം: ഡെലിഗേറ്റുകള്‍ക്ക് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍  കാണുന്നതിനായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഇന്നലെ മുതല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഓണ്‍ലൈനായി സീറ്റ് റിസര്‍വ് ചെയ്യണമെന്ന വ്യവസ്ഥ പിന്‍വലിച്ചു. ഡെലിഗേറ്റുകള്‍ക്ക് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന ഏത് സിനിമയും പാസ് കാണിച്ച് കാണാന്‍ സൗകര്യമുണ്ടാകും.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയ സംഘാടകരുടെ തീരുമാനം വന്‍ അബദ്ധമായി എന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലെ മുതല്‍ സംഭവിച്ച പാകപ്പിഴകള്‍. ഏതായാലും ചലച്ചിത്ര മേളയ്ക്ക് ഓണ്‍ലൈനായി സീറ്റ് റിസര്‍വ് ചെയ്യണമെന്ന വ്യവസ്ഥ പിന്‍വലിച്ചത് മേളയില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിനു ഡെലിഗേറ്റുകള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

ഒടുവില്‍ സംഘാടകര്‍ തോറ്റു: മേളയില്‍ സിനിമ കാണാന്‍ റിസര്‍വ്വേഷന്‍ ആവശ്യമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക