Image

തിരിഞ്ഞുനോക്കുമ്പോള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 13 December, 2014
തിരിഞ്ഞുനോക്കുമ്പോള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
നാല്‌പതു വര്‍ഷങ്ങള്‍ പിന്നിട്ട വേളയില്‍
നൂല്‌പെതെന്താണ്‌ നാമുള്ളില്‍ മിത്രങ്ങളേ?
നേട്ടങ്ങളൊക്കെയും കൂട്ടിവച്ചിട്ടു നാം
കൂട്ടികിഴിയ്‌ക്കയൊ ദൈവ കൃപകളെ?
കെട്ടിപ്പടുത്തതാം ദേവാലയങ്ങളൊ,
കെട്ടിപ്പുണര്‍ന്നതാം കാരുണ്യഹസ്‌തമോ,
ഏതാണ്‌ ദൈവകൃപയ്‌ക്കു നാമെപ്പഴും
ആധാരമായി കാണ്‌മതെന്നൊന്ന്‌ ചിന്തിക്കില്‍
മുന്നില്‍ തെളിഞ്ഞുടുന്‍ വന്നിടും മായാതെ
പിന്നിട്ട്‌ പോയതാം കാലത്തിന്‍ ഓര്‍മ്മകള്‍
സ്‌നേഹവായ്‌പാല്‍ നമ്മെ ഊട്ടിവളര്‍ത്തിയ
സ്‌നേഹപ്രതീകമാം തായയും താതനും
നാവിന്റെ തുമ്പിലന്നാദ്യമായക്ഷരം
നോവാതെഴുതിയ നിലെത്തെഴുത്താശാനും
ജാതിമതവര്‍ഗ്ഗവര്‍ണ്ണങ്ങളില്ലാതെ
ഭൂതകാലങ്ങളെ ചിക്കിചികയാതെ
`നിന്നെപ്പോലെ നിന്‍ അയല്‍ക്കാരെ'സ്‌നേഹിച്ച
ഭിന്നമതസ്‌തരാം സ്‌നേഹിതന്മാരേയും
കുറ്റവും കുറവും ഗണിയ്‌ക്കാതെ നമ്മളെ
മുറ്റുമായി സ്‌നേഹിച്ച ചങ്ങാതിമാരേയും
ഓര്‍ക്കുമ്പോള്‍ നിര്‍ഭരം നന്ദിയാല്‍ ഉള്‍ത്തടം
ഓര്‍ത്തു ചീര്‍ത്തീടുന്നു ദൈവകൃപയാല്‍ മനം.
നാല്‌പതു വര്‍ഷങ്ങള്‍ പിന്നിട്ട വേളയില്‍
നൂല്‌പെതെന്താണ്‌ നാമുള്ളില്‍ മിത്രങ്ങളെ?
സ്‌നേഹിക്ക അന്യോന്യം മുന്‍വിധിയില്ലാതെ
സ്‌നേഹിക്ക നാളെകള്‍ വന്നില്ലയെങ്കിലോ?
സേവിക്ക പാദങ്ങള്‍ കഴുകി വെടിപ്പാക്കി
സേവിക്കാന്‍ നാളെകള്‍ വന്നില്ലയെങ്കിലോ?
നാളെകള്‍ നാളെകള്‍ മര്‍ത്ത്യ മനസ്സിന്റെ
ജാലവിദ്യകള്‍ മായാവിലാസങ്ങള്‍

(ഹ്യൂസ്‌റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ചര്‍ച്ചിന്റെ നാല്‌പതാം വാര്‍ഷികത്തോട്‌ അനുബന്ധിച്ചെഴുതിയ കവിത)

തിരിഞ്ഞുനോക്കുമ്പോള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
വിദ്യാധരൻ 2014-12-13 21:16:10
മതവും അതിന്റെ നേതാക്കളും യഥാർഥമായ സന്ദേശത്തിലെ നിന്ന് മാറി സഞ്ചരിക്കുന്നത്കൊണ്ടാണ് മാത്തുള്ളയുടെ ദൈവത്തെ ഉൾക്കൊള്ളാൻ അന്തപ്പന് കഴിയാതെ പോകുന്നത്.  

"എത്രയോ പാവന പ്രേമസ്വരൂപിക-
ളെത്തി ലോകത്തെ തുടച്ചു നന്നാക്കുവാൻ,
നിർദ്ദയവഞ്ചനതൻ കുരിശിൽത്തറ -
ച്ചുദ്ധതമർത്ത്യനവരെ ഹിംസിക്കയാൽ,
ചിന്നിപ്പരന്നൊരു ചെന്നിണം ചേർത്തിട്ടു 
മന്നിൽകളങ്കമിരട്ടിച്ചതെ ഫലം " (വിദ്വാൻ പി .ആർ .വാര്യർ )

കവി ഇവിടെ ദൈവ കൃപയുടെ ആധാരത്തെ സാധാരണ ചിന്തകളിൽ നിന്ന് വ്യത്യസ്ഥമായി അവതരിപ്പിക്കുന്നു. ഭൗതികമായ വസ്തുക്കളല്ല കരുണ എന്ന സുകുമാര ഗുണമാണ് ദൈവ കൃപയുടെ അടിസ്ഥാനം എന്ന് സമ്മർദ്ധിക്കുന്നു.  'നിന്നെപ്പോലെ നിൻ അയൽക്കാരെ സ്നേഹിക്കുന്ന ഭിന്ന മതസ്ഥർ' വളരെ ശ്രദ്ധേയമായ ഒരു വരിയാണ്. ഒരു ഹിന്ദുവിന്റെ അയൽക്കാരൻ ഹിന്ദുവാണെങ്കിൽ അവൻ ആ ഭാഗത്തേക്ക് നോക്കില്ല. ഒരു യാഥാസ്ഥിതിക ക്രൈസ്തവന്റെ അടുത്തു ഒരു പെന്തികൊസ്തുകാരനാണ് തമ്സിക്കുന്നതെങ്കിൽ ഒരു ക്രൂശു മരണം കൂടി തീർച്ച. സ്നേഹത്തിന്റെയും സേവനത്തിന്റെ മാന ദണ്ഡം എന്താണെന്ന് കവി യേശു ദേവൻ കാണിച്ച പ്രവർത്തിയെ എടുത്തുകാട്ടി വർണ്ണിക്കുന്നതോടോപ്പം, ഉറപ്പില്ലാത്ത നാളയെക്കുറിച്ച്‌ നമ്മളെ ഓർപ്പിക്കുകയും ചെയ്യുന്നു. ചിന്തോദ്ദീപകമായ കവിത. കവിക്ക് അഭിനന്ദനം.

നാരദർ 2014-12-14 16:21:39
അന്തപ്പൻ മത്തുള്ളെ ഞാന സ്നാനം ഏൽപ്പിച്ചു പുള്ളിയുടെ കൂടെ കൂട്ടുന്ന മട്ടുണ്ട്!
വിക്രമൻ 2014-12-14 16:30:41
അല്പം ഒന്ന് വിശ്രമിക്കാം എന്ന് വ്ചാരിച്ചതാ. അപ്പോഴ ഇവിടെ വെടികെട്ടു തുടങ്ങിയിരിക്കുന്നത്. നാരദരും എത്തി. ഇനി എപ്പഴാണോ ഭഗവാൻ മാത്തുള്ള എഴുന്നന്നള്ളുന്നത്?
Anthappan 2014-12-14 14:18:45

I agree with Vidyaadharan.   The religious leaders are truly straying away from the truth in order to advance their luxurious and immoral life style.  And for that they use people like Matthulla and I feel sorry for him.   Just like John Newton’s Amazing grace,

“Amazing grace! How sweet the sound
That saved a wretch like me!
I once was lost, but now am found;
Was blind, but now I see.”   

So, I don’t have any plan to go back to the filth I came out but honestly I stretch my hand to Matthulla to get him out of the ditch he is in.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക