Image

ഫോമാ ഷിക്കാഗോ റീജിയണ് ജീവകാരുണ്യ പ്രവര്‍ത്തനോല്‍ഘാടനം നടത്തി.

ജോസ്സികുരിശിങ്കല്‍ Published on 14 December, 2014
ഫോമാ ഷിക്കാഗോ റീജിയണ് ജീവകാരുണ്യ പ്രവര്‍ത്തനോല്‍ഘാടനം നടത്തി.
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്ഘാടനം, ഷിക്കാഗോ ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍വച്ചു സഹവികാരി ഫാ: സുനിപടിഞ്ഞാറേക്കര നിര്‍വഹിക്കുകയുണ്ടായി.
ഫോമാ ഷിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണിവള്ളിക്കളം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍, റീജിയണല്‍ പിആര്‍ഓ സാബുനടുവീടില്‍ സ്വാഗതം അറിയിച്ചു. തന്റെ സ്വാഗതപ്രസംഗത്തില്‍, ഫോമാ എന്നവലിയ സംഘടന കഴിഞ്ഞ എട്ടുവര്‍ഷക്കാലം ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ നല്കുകയുണ്ടായി. ഭാവനരഹിതര്‍ക്ക് വീട് വച്ചുനല്കുകയും, വികലാംഗര്‍ക്ക് വീല്‍ചെയര്‍ നല്കുകയും, കാന്‍സര്‍രോഗികള്‍ക്ക് ചികിത്സ സഹായം നല്കുകയും, ഗ്രാന്റ് യൂണിവേര്‍സിറ്റി വഴി 1500ല്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഇളവുചെയ്തു, മുന്നോട്ടുപഠിക്കുവാനുള്ള സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തിട്ടുള്ള അമേരിക്കയിലെ ഒരേയൊരു സംഘടന ഫോമാ മാത്രമാണെന്നു അദ്ദേഹം പറയുകയുണ്ടായി.
അതിനുശേഷം റീജിയണല്‍ വൈസ്പ്രസിഡന്റ്‌ സണ്ണിവള്ളികളം അധ്യക്ഷപ്രസംഗം നടത്തുകയുണ്ടായി. ഉത്ഘാടനത്തിനായി എത്തിയ ഫാ: സുനിയേയും മറ്റുയോഗത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവരെയും അദ്ദേഹം ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുകയും, വന്നു ചേര്‍ന്നതിലുള്ള നന്ദി അറിയിക്കുകയും ചെയ്തു. അടുത്തരണ്ടുവര്‍ഷക്കാലം ഷിക്കാഗോ റീജിയണില്‍ ചെയ്യുവാന് ഉദ്ദേശിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ വിവരണവും അദ്ദേഹംനല്കി. അനാഥരായ കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ശേഖരിച്ചു നല്കുകയും, ഭക്ഷണസാധനങ്ങള്‍, മറ്റുആവശ്യസാധനങ്ങള്‍ അവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുകയും ചെയ്യുകഎന്നതായിരിക്കണം റീജിയന്റെ ലക്ഷ്യം, അദ്ദേഹം അഭിപ്രായപെട്ടു.

വിവിധ വിഷയങ്ങളെക്കുറിച്ചു സെമിനാറുകള്‍, മെഡിക്കല്‍ സെമിനാറുകള്‍ സംഘടിപ്പിക്കുക, വനിതാഫോറം, യൂത്ത്‌ഫോറം തുടങ്ങുക, ഇവയെല്ലാമാണ് അടുത്ത 2 വര്‍ഷങ്ങളില്‍ നടത്തുവാനുദ്ദേശിക്കുന്ന പദ്ധതികള്‍.

തുടര്‍ന്ന് ഫാ:സുനിപടിഞ്ഞാറേക്കര തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍, ഫോമാ എന്ന സംഘടനചെയ്യുന്ന പ്രവര്‍ത്തികള്‍ അമേരിക്കയില്‍ മാത്രമല്ല, നാട്ടിലുള്ള സാധാരണക്കാരായ ജനങ്ങള്‍ക്കും സേവനങ്ങള്‍ ലഭിക്കുന്ന രീതിയില്‍  പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു.

ഷിക്കാഗോ റീജിയണ്‌ ചെയ്യുന്ന എല്ലാ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും, അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതായി പ്രഖ്യാപിക്കുകയും, ഭദ്രദീപംകൊളുത്തി ഉത്ഘാടനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.

അതിനുശേഷം ഫോമായുടെ ഭാരവാഹികള്‍ ആശംസാപ്രസംഗം നടത്തുകയുണ്ടായി. നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ, ബെന്നിവാച്ചാച്ചിറ, ബിജിഫിലിപ്പ്, മുന്‍ഫോമ ജനറല്‍സെക്രട്ടറി ഗ്ലാഡ്‌സണ് വര്‍ഗീസ്, റീജിയണല്‍ സെക്രട്ടറി ജോസ്സികുരിശിങ്കല്‍,  സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍നിന്നും ജോണ്ഇലക്കാട്ട്, ഷാജന്‍കുര്യാക്കോസ് എന്നിവര്‍ ഫോമാ ഷിക്കാഗോ റീജിയണിന്റെ പ്രവര്‍ത്തങ്ങളെക്കുറിച്ചു, പ്രശംസിച്ചു സംസാരിക്കുകയും, മറ്റുള്ളവര്‍ക്ക്‌ നമ്മള്‍ സേവങ്ങള്‍ ചെയ്യുമ്പോള്‍, നമ്മള്‍ നന്മയുടെ തിരി തെളിയിക്കുകയാണ്‌ ചെയ്യുന്നതെന്നും, പൊതുജനസേവനം നല്ലപ്രവര്‍ത്തിയണെന്നും അത് സംഘടന വഴിയാകുമ്പോള്‍ അത് വളരുകയും അത് ശക്തിപ്രാപിക്കുകയും ചെയ്യും എന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഉല്‍ഘാടനചടങ്ങില്‍ ഫോമാനേതാക്കളായ സ്റ്റാന്‍ലി കളരിക്കമുറി, സാല്‍ബിചേന്നോത്ത്, പീറ്റര്‍കുളങ്ങര, ഡൊമിനിക്തെക്കേത്തല, സിന്പാലയ്ക്കാത്തടം, ഷിബുഅഗസ്റ്റിന്‍, ബിജികൊല്ലപുരം, രഞ്ജന്‍വര്‍ഗീസ്, വര്‍ക്കിസാമുയേല്‍(രാജന്‍), ജിതേഷ്ചുങ്കത്ത്, മനുനൈനാന്‍ മുതലായവര്‍ പങ്കെടുത്തു.

യോഗാവസാനം ജോയിന്റ്‌ സെക്രട്ടറി അച്ഛന്‍കുഞ്ഞുമാത്യു എല്ലാവര്‍ക്കും നന്ദിപറഞ്ഞു. ജോണ്‌സന്‍ കന്നൂക്കാടന്‍ ആയിരുന്നു പരിപാടിയുടെ എംസി.

ജോസ്സികുരിശിങ്കല്‍,
ഫോമാ ന്യൂസ്ടീം.


ഫോമാ ഷിക്കാഗോ റീജിയണ് ജീവകാരുണ്യ പ്രവര്‍ത്തനോല്‍ഘാടനം നടത്തി.ഫോമാ ഷിക്കാഗോ റീജിയണ് ജീവകാരുണ്യ പ്രവര്‍ത്തനോല്‍ഘാടനം നടത്തി.ഫോമാ ഷിക്കാഗോ റീജിയണ് ജീവകാരുണ്യ പ്രവര്‍ത്തനോല്‍ഘാടനം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക