Image

വാര്‍ദ്ധക്യം (കവിത: തമ്പി ആന്റണി)

Published on 19 December, 2014
വാര്‍ദ്ധക്യം (കവിത: തമ്പി ആന്റണി)
വരാനിരിക്കുന്ന
ഒരു സുവര്‍ണ്ണ കാലമാണ്‌
വാര്‍ദ്ധക്യം എന്ന്‌
ആരൊക്കെയോ പറയുന്നു
ചിലപ്പോള്‍ തോന്നും
ജീവിതം തന്നെ
വരുമൊരു സ്വപ്‌നമാണെന്ന്‌
എന്നാല്‍ എനിക്കറിയാം
ആ സുവര്‍ണ്ണ നാളുകള്‍
വരാനിരിക്കുന്നതും
വരുമെന്നറിയുന്നതും
ആയ അകല്‍ച്ചകളുടെയും
അവഗണനകളുടെയും
എകാന്തതകളാണന്ന്‌
എന്നും പ്രിയപ്പെട്ടവരെ
കാണുവാന്‍ മാത്രം
വെറുതെ ഒരുങ്ങിയിരിക്കുന്ന
ഒരിക്കലും വരാത്ത
കാത്തിരുപ്പുകളുടെയും
വിരസതകളുടെയും
വിരഹ ദുഃഖങ്ങളുടെയും
കാലങ്ങളാണന്ന്‌.
Join WhatsApp News
Sudhir Panikkaveetil 2014-12-20 08:56:04

Emily Dickinson wrote: Tell the truth but tell it slantly. It means –exposing

truth, is like looking at the sun, and must be done indirectly, or it can cause blindness. Mr. Thampi Antony’s poem tell the truth but tell it slantly. The poet states that the old age days are golden days which are going to come and will come but ..?   Golden age denotes a period of peace, harmony and prosperity.  During that period humans need not work to feed themselves as the earth provided it. Now think about the word poet used: Golden days.  And what he describes as a sequel to that expression. Good poem, Congratulations to you poet!

- Sudhir Panikkaveetil

വിദ്യാധരൻ 2014-12-20 10:59:56
വർണ്ണങ്ങൾ നഷ്ടപ്പെട്ട കാലമാണ് വാർദ്ധക്ക്യം 
മൗനമെന്ന വാത്മീകത്തിൽ 
പിതാമഹനായ മർക്കടത്തെപ്പോൽ 
ചൊറിഞ്ഞും മാന്തിയും 
കഴിഞ്ഞകാലങ്ങളെ 
ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ 
കാൽ വഴുതി വീഴുകയും 
മക്കളും കൊച്ചു മക്കളും 
ഒരു കട്ടിലിൽ ചുമന്നുകൊണ്ടുപോയി 
ആ ഗവണ്‍മെന്റ് ആശുപത്രിയുടെ 
വരാന്തയിൽ വച്ച് മടങ്ങി.
മൂളി വരുന്ന കൊതുക് 
എനിക്കായി ഒരു ശോകഗാനം പാടി 
എന്റെ ബാക്കിയിരുന്ന രക്തവും 
കുത്തിയെടുത്ത് ഒരു ഹെലികൊപ്റെർ പോലെ 
പറന്നു പൊന്തി, അവന്റെ ക്രൂരതയെ 
ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞു 
ഇനി എല്ലാം ചിക്കൻ ഗുനിയാ നോക്കി കൊള്ളും.
ഇത് കേട്ട് പുന്നെല്ലു തിന്ന എലിയെപ്പോലെ 
ഒരു മൂഷികൻ‌ ദേഹത്തൂടെ പാഞ്ഞു 
'നീ വാരാന്തയിൽ തണുത്തുറഞ്ഞു 
മരിക്കാതിരിക്കാൻ ഞാൻ നിനക്കായി 
എലിപ്പനിയും കൊണ്ടുവന്നിട്ടുണ്ട്" 
ഹാ! അമേരിക്കയുടെ സുഖ സുഷുപ്തിയിൽ 
നിങ്ങൾക്ക് വാർദ്ധക്ക്യം സുവർണ്ണ കാലങ്ങൾ 
സമ്മാനിക്കുമ്പോൾ, കാലത്തിന്റെ നാഥനായ 
കാലൻ, ഇവിടെ, ഞങ്ങൾക്കായി 
കയറുമായി കാത്തു നില്ക്കുന്നു 
വാർദ്ധക്ക്യമേ നീ ഞങ്ങളെ വിട്ടു പോകു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക