Image

ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍

ചാരുമൂട്‌ ജോസ്‌ Published on 18 December, 2011
ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍
ന്യൂയോര്‍ക്ക്‌: ഡിസംബര്‍ 14-ന്‌ ബുധനാഴ്‌ച ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ക്രിസ്‌മസ്‌- പുതുവത്സരാഘോഷ പരിപാടികള്‍ വിജയകരമായി കൊണ്ടാടി. വിവിധ സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ള വ്യക്തികള്‍ ക്രിസ്‌തുദേവന്റെ പിറന്നാല്‍ ആഘോഷിക്കാന്‍ എത്തിയത്‌ ജാതിമത ഭേദമില്ലാതെയാണ്‌.

മതേതര രാഷ്‌ട്രമായ ഭാരത്തിലെ പൊതു ആഘോഷങ്ങളിലും ആചാരങ്ങളിലും ഏറ്റവും പ്രഥമ സ്ഥാനത്ത്‌ ഉയര്‍ന്നു നില്‍ക്കുന്ന ആഘോഷം ക്രിസ്‌മസ്‌ ആണെന്നും, അതു ലോകമെമ്പാടും ആഘോഷിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണെന്നും, ആ സന്തോഷം മഹോത്സവമാക്കി ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നതിനും അതിയായ സന്തോഷവും, സംതൃപ്‌തിയുമുണ്ടെന്നും നൂറില്‍പ്പരം വരുന്ന അതിഥികളോട്‌ വമ്പിച്ച കരഘോഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ അംബാസിഡര്‍ പ്രഫുല്‍ ദയാല്‍ അഭിസംബോധന ചെയ്‌തു.

ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുവാന്‍ ന്യൂയോര്‍ക്ക്‌ ലോംഗ്‌ ഐലന്റിലെ ഹെറിക്‌ ഹൈസ്‌കൂള്‍ ഗായകസംഘം മനോഹരമായ ഗാനശുശ്രൂഷ നിര്‍വഹിച്ചു. തുടര്‍ന്ന്‌ താള വാദ്യമേളങ്ങളോടെ ചര്‍ച്ച്‌ ഓഫ്‌ ജീസസ്‌ ക്രൈസ്റ്റ്‌ ഓഫ്‌ ദ ലാറ്റര്‍ ഡേ സെയിന്റിന്റെ നേതൃത്വത്തില്‍ ക്രിസ്‌മസ്‌ കരോള്‍ സര്‍വീസും നടത്തപ്പെട്ടു. ന്യൂയോര്‍ക്കില്‍ അതേ ദിവസം നിരവധി ആഘോഷങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും മറ്റും മലയാളി സാന്നിധ്യം നന്നേ കുറവായിരുന്നു. പല പരിപാടികള്‍ക്കിടയിലും ഇവിടെ വന്നു പങ്കെടുത്ത ഡോ. തോമസ്‌ ഏബ്രഹാം, ചാരുംമൂട്‌ ജോസ്‌, ജോണ്‍ ഐസക്ക്‌, ലീലാ മാരേട്ട്‌, ലോണാ ഏബ്രഹാം എന്നിവര്‍ക്ക്‌ അംബാസിഡര്‍ ദയാല്‍ പ്രത്യേകം നന്ദിയും ആശംസകളും അര്‍പ്പിച്ചു.
ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക