Image

സന്നിധാനത്ത്‌ താളവിസ്‌മയം തീര്‍ത്ത്‌ ഭരത്‌

അനില്‍ പെണ്ണുക്കര Published on 20 December, 2014
സന്നിധാനത്ത്‌ താളവിസ്‌മയം തീര്‍ത്ത്‌ ഭരത്‌
സന്നിധാത്ത്‌ പെര്‍ക്കുഷനിസ്റ്റ്‌ ഭരത്‌ ഒരുക്കിയ താളവിസ്‌മയം ആസ്വാദകഹൃദയത്തില്‍ കുളിര്‍മഴയായ്‌ പെയ്‌തിറങ്ങി. ആഫ്രിക്കയിലെ പെര്‍ക്കുഷന്‍ വാദ്യോപകരണ ശൃംഘലയിലെ ഒരു വാദ്യോപകരണമാണ്‌ ഭരത്‌ വായിച്ചത്‌. പല രാജ്യങ്ങളിലായി സംഗീത വിരുന്നൊരുക്കിയ ഭരത്‌ പെര്‍ക്കുഷനിസ്റ്റ്‌ എന്ന നിലയിലാണ്‌ അറിയപ്പെടുന്നത്‌. ചെന്നൈ സ്വദേശിയായ ഭരത്‌ തികഞ്ഞ അയ്യപ്പഭക്തനാണ്‌. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി ഭരത്‌ ശബരിമലയിലെത്തി പരിപാടി അവതരിപ്പിക്കുന്നുണ്ട്‌. സന്നിധാനത്തും മാളികപ്പുറത്തും പരിപാടി അവതരിപ്പിക്കുന്നതിനു മുമ്പായി തന്ത്രി കണ്‌ഠരര്‌ രാജീവര്‌, മേല്‍ ശാന്തി ഏഴിക്കോട്‌ കൃഷ്‌ണ ദാസ്‌, കീഴ്‌ശാന്തി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ മുന്നില്‍ വാദ്യോപകരണം വായിച്ചു കേള്‍പ്പിച്ചു. തന്ത്രിയെ ഉപകരണം വായിച്ചു കേള്‍പ്പിക്കുകയും വായിക്കുന്ന രീതിയും പരിചയപ്പെടുത്തികൊടുക്കുകയും ചെയ്‌തു.
സന്നിധാനത്ത്‌ താളവിസ്‌മയം തീര്‍ത്ത്‌ ഭരത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക