Image

ദര്‍ശനപുണ്യം തേടി ലക്ഷങ്ങള്‍: ശബരിമലയില്‍ കര്‍ശന സുരക്ഷയും സംരക്ഷണവുമായി പോലീസ്‌

അനില്‍ പെണ്ണുക്കര Published on 21 December, 2014
ദര്‍ശനപുണ്യം തേടി ലക്ഷങ്ങള്‍: ശബരിമലയില്‍ കര്‍ശന സുരക്ഷയും സംരക്ഷണവുമായി പോലീസ്‌
ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക്‌ പരമാവധി സുരക്ഷയും സംരക്ഷണവും നല്‍കുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിന്റെ നാലാംഘട്ട സേവനപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍.രാമചന്ദ്രനും അസിസ്റ്റന്‍ഡ്‌ സ്‌പെഷ്യല്‍ ഓഫീസര്‍ ഹരിശങ്കറുമാണ്‌ സുരക്ഷാക്രമീകരണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌. 20 ഡി.വൈഎസ്‌പിമാര്‍ 42 സിഐമാര്‍, 2,150 പോലീസുകാര്‍ എന്നിവരാണ്‌ നാലാംഘട്ട സേവനപ്രവര്‍ത്തനങ്ങള്‍ക്കായി സദാസന്നദ്ധമായി നില്‍ക്കുന്നത്‌.

തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ ദര്‍ശനം കണ്ട്‌ മടങ്ങുംവരെ പരമാവധി സഹായവും സുരക്ഷയമുറപ്പുവരുത്തുകയാണ്‌ പോലീസിന്റെ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. ബാഗുകളും മറ്റുമായി വരുന്നവരെ മറ്റ്‌ അയ്യപ്പന്മാര്‍ക്ക്‌ ബുദ്ധിമുട്ടില്ലാത്തവിധം പരിശോധനയ്‌ക്ക്‌ വിധേയരാക്കും. കെട്ടിറക്കിവയ്‌ക്കാനും തലചായ്‌ക്കാനും അയ്യപ്പന്മാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്‌ ഇല്ലാതാക്കും. ആദ്യപടിയെന്നോണം ഇപ്പോഴത്തെ കൊപ്രാക്കളത്തില്‍ അയ്യപ്പന്മാര്‍ക്ക്‌ വിരിവയ്‌ക്കാനുള്ള സൗകര്യമൊരുക്കും. 2,000 അയ്യപ്പഭക്തന്മാര്‍ക്കെങ്കിലും ഇവിടെ വിശ്രമിക്കാന്‍ കഴിയുമെന്നാണ്‌ കണക്കാക്കുന്നത്‌. മാര്‍ഗതടസങ്ങള്‍ സൃഷ്‌ടിച്ച്‌ പാതകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും അയ്യപ്പന്മാര്‍ വിരിവയ്‌ക്കുന്നത്‌ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്‌. ഇത്‌ ഒഴിവാക്കുന്നതിനായി ഉടന്‍തന്നെ വിരി പട്രോളിങ്‌ ടീമിനെ രൂപീകരിക്കും.

മലകയറിയെത്തുമ്പോള്‍ ശ്വാസതടസ്സം നേരിടുന്ന അയ്യപ്പന്മാര്‍ക്ക്‌ ഓക്‌സിജന്‍ നല്‍കാന്‍ പര്യാപത്മായവിധത്തില്‍ പാര്‍ലറുകള്‍ വിപുലീകരിക്കാനും മികച്ചസേവനം ഉറപ്പുവരുത്താനുമായി ആരോഗ്യവകുപ്പിന്റെ സഹായം അഭ്യര്‍ത്ഥിക്കും.ഇത്തരക്കാരാണ്‌. വ്യാജപ്രചരണങ്ങളെ തിരിച്ചറിഞ്ഞ്‌ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ചന്ദ്രാനന്ദന്‍ റോഡില്‍ അമിതവേഗത്തില്‍ ട്രാക്‌ടര്‍ ഓടിക്കുന്നത്‌ നിയന്ത്രിക്കും. ഇതിനായി ഇടക്കിടെ ഹബ്ബുകള്‍ നിര്‍മ്മിക്കും. അയ്യപ്പന്മാരുടെ ജീവന്‌ ഭീഷണിയാകും വിധം ട്രാക്‌ടര്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കായി ബോധവത്‌കരണ ക്ലാസുകളും സംഘടിപ്പിക്കും.

ശബരിമലയെ ലഹരിവിമുക്തമാക്കാന്‍ എക്‌സൈസ്‌, ആരോഗ്യവകുപ്പ്‌ എന്നിവരുടെ സഹായത്തോടെ പരിശോധനകള്‍ ശക്തമാക്കുന്നു. കച്ചവടക്കാര്‍ക്ക്‌്‌ ബോധവത്‌കരണം നല്‍കും. അപകടമൊഴിവാക്കുന്നനതിന്റെ ഭാഗമായി ഗ്യാസ്‌ സിലിണ്ടറുകളുടെ അനധികൃത ഉപയോഗം തടയും. തീകൂട്ടി ആഹാരം പാകം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതേ്യക ശ്രദ്ധചെലുത്തും.

പുണ്യം പൂങ്കാവനമെന്ന സന്ദേശം ഉള്‍ക്കൊണ്ട്‌ ശബരിമലയെ മാലിന്യമുക്തമാക്കാന്‍ പോലീസ്‌ പരിശ്രമിക്കും. അഗ്നിശമനസേന, ആരോഗ്യവകുപ്പ്‌, റവന്യൂ ഉദേ്യാഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. നാലാം ഘട്ട സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടന പരിപാടി ശ്രി ശാസ്‌താ ഓഡിറ്റോറിയത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഹരിശങ്കര്‍ ഐ.പിഎസ്‌, എന്‍ ഡി ആര്‍ എഫ്‌ ഡെപ്യൂട്ടി കമാന്‍ഡന്റ്‌ വിജയന്‍, ദേവസ്വം പി.ആര്‍.ഒ മുരളികോട്ടയ്‌ക്കകം എന്നിവര്‍ പങ്കെടുത്തു.

സുരക്ഷയ്‌ക്കാണ്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌. ഭക്തലക്ഷങ്ങളെത്തുന്ന ശബരിമലയില്‍ ഭക്തരെന്ന വ്യാജേന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനെത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. കാട്ടു തീപടര്‍ന്നുവിടിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പരത്തുന്നത്‌
ദര്‍ശനപുണ്യം തേടി ലക്ഷങ്ങള്‍: ശബരിമലയില്‍ കര്‍ശന സുരക്ഷയും സംരക്ഷണവുമായി പോലീസ്‌ദര്‍ശനപുണ്യം തേടി ലക്ഷങ്ങള്‍: ശബരിമലയില്‍ കര്‍ശന സുരക്ഷയും സംരക്ഷണവുമായി പോലീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക