Image

ഭക്തിയുടെ നിറവില്‍ എക്‌സൈസ്‌ ,ദേവസ്വം ജീവനക്കാരുടെ സംഗീതഭജന

അനില്‍ പെണ്ണുക്കര Published on 21 December, 2014
ഭക്തിയുടെ നിറവില്‍ എക്‌സൈസ്‌ ,ദേവസ്വം ജീവനക്കാരുടെ സംഗീതഭജന
സന്നിധാനത്തെത്തി സംഗീത ഭജന നടത്തിയപ്പോള്‍ ജീവനക്കാരുടെ മനസ്‌ നിറഞ്ഞു. ഭജനകഴിഞ്ഞപ്പോഴാകട്ടെ അഭിന്ദന പ്രവാഹവും. വെള്ളിയാഴ്‌ചയാണ്‌ സന്നിധാനത്ത്‌ എക്‌സൈസ്‌ ജീവനക്കാര്‍ സംഗീത ഭജന നടത്തിയത്‌. മൃദംഗവും, വയലിനുംമൊക്കെയായിട്ടാണ്‌ കലാകാരന്മാരായ എക്‌സ്സെസുകാര്‍ മലകയറിയത്‌. ഭജന അവതരിപ്പിക്കാനാകുമെന്ന്‌ ആദ്യം പ്രതീക്ഷയില്ലായിരുന്നു. അവസരം കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. ഭജന കാണാന്‍ നൂറുകണക്കിന്‌ അയ്യപ്പഭക്തര്‍ എത്തിയിരുന്നു.

ദേവസ്വം ജീവനക്കാരുടെ ഭജന ഭക്തിസാന്ദ്രമായി

ശബരിമലയില്‍ സേവനമനുഷ്‌ഠിക്കുന്ന ദേവസ്വം ജീവനക്കാരുടെ നേതൃത്വത്തില്‍ സന്നിധാനത്ത്‌ ഭജനഭക്തിസാന്ദ്രമായി. ശാസ്‌താ ഓഡിറ്റോറിയത്തില്‍ നടന്ന ഭജനയില്‍ വിവിധ ഓഫീസുകളിലുള്ളവരും സന്നിധാനത്ത്‌ ഡ്യൂട്ടിയിലെത്തിയവരുമാണ്‌ ഭജന നടത്തിയത്‌. ഭക്തിതുളുമ്പിയ ഭജനയില്‍ ഓഫീസര്‍മാരെന്നോ ജീവനക്കാരെന്നോ വ്യത്യാസമില്ലാതായി.
ഭക്തിയുടെ നിറവില്‍ എക്‌സൈസ്‌ ,ദേവസ്വം ജീവനക്കാരുടെ സംഗീതഭജനഭക്തിയുടെ നിറവില്‍ എക്‌സൈസ്‌ ,ദേവസ്വം ജീവനക്കാരുടെ സംഗീതഭജന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക