Image

സെന്റ് മേരീസ് മതബോധനസ്‌ക്കൂളില്‍ ക്രിസ്മസ് ആഘോഷം

സാജു കണ്ണമ്പള്ളി Published on 22 December, 2014
സെന്റ് മേരീസ് മതബോധനസ്‌ക്കൂളില്‍ ക്രിസ്മസ് ആഘോഷം
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ വര്‍ണ്ണഭംഗിയോടെ നടത്തപ്പെട്ടു.

മതബോധനസ്‌ക്കൂളിലെ അഞ്ഞൂറോളം കുട്ടികള്‍ വിശുദ്ധ കുര്‍ബാനക്കുശേഷം ക്ലാസ് അടിസ്ഥാനത്തില്‍ ദേവാലയത്തിന്റെ നിറഞ്ഞ സദസ്സിനു മുമ്പില്‍ ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിച്ചു. മാനവരക്ഷക്കായി പിറന്ന ഉണ്ണിയേശുവിന്റെ ജനനവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള കരോള്‍ ഗാനങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് അത് ഹൃദ്യമായ അനുഭവമായി. ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി വികാരി ഫാ.തോമസ് മുളവനാല്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. സ്‌ക്കൂള്‍ ഡയറക്ടര്‍മാരായ സജി പൂതൃക്കയില്‍ , മനീഷ് കൈമൂലയില്‍, ഗായകസംഘം ലീഡര്‍ അനില്‍ മറ്റത്തിക്കുന്നേല്‍, ചര്‍ച്ച് എക്‌സിക്യൂട്ടീവ് അദ്ധ്യാപകര്‍, പേരന്റ് വോളന്റിയേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


സെന്റ് മേരീസ് മതബോധനസ്‌ക്കൂളില്‍ ക്രിസ്മസ് ആഘോഷംസെന്റ് മേരീസ് മതബോധനസ്‌ക്കൂളില്‍ ക്രിസ്മസ് ആഘോഷംസെന്റ് മേരീസ് മതബോധനസ്‌ക്കൂളില്‍ ക്രിസ്മസ് ആഘോഷംസെന്റ് മേരീസ് മതബോധനസ്‌ക്കൂളില്‍ ക്രിസ്മസ് ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക