Image

മതം ഇരുമ്പുലക്ക ഒന്നുമല്ല: വി.ടി. ബെല്‍റാം എംഎല്‍എ

Published on 22 December, 2014
 മതം ഇരുമ്പുലക്ക ഒന്നുമല്ല: വി.ടി. ബെല്‍റാം എംഎല്‍എ
പാലക്കാട്L മതപരിവര്‍ത്തനത്തെ പിന്തുണച്ച് വി.ടി. ബെല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ബെല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഈ മതം എന്നൊക്കെ പറയുന്നത് അങ്ങനെ വലിയ ഇരുമ്പുലക്ക ഒന്നുമല്ല. ആളുകള്‍ക്ക് ഇഷ്ടപ്രകാരം അങ്ങോട്ടും ഇങ്ങോട്ടും മാറാന്‍ കഴിയുന്ന ഒന്നാണ് അതെന്നത് ഒരുകണക്കില്‍ നല്ലതാണെന്നാണ് എന്റെ തോന്നല്‍.
അല്ലെങ്കില്‍ത്തന്നെ യാദൃശ്ചികമായി ഏതെങ്കിലും ഒരു കുടുംബത്തില്‍ ജനിച്ചു എന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ആ കുടുബത്തിന്റെ മതത്തെ ഒരു വല്യ സംഭവമായി ആജീവനാന്തം തലയിലേറ്റി കൊണ്ടുനടക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.
അതുകൊണ്ട് മതം മാറേണ്ടവര്‍ മാറട്ടെ, മതങ്ങളില്‍ നിന്ന് തന്നെ മാറേണ്ടവര്‍ അതിന് പുറത്ത് വരട്ടെ.
Join WhatsApp News
Indian 2014-12-22 09:44:18
The upper caste opposes conversion. How can they give the freedom of choice to the lower castes? The RSS-VHP are the embodiment of this upper caste mentali9ty. They use Hinuism cleverly to deny the freedoms of the people.
വിദ്യാധരൻ 2014-12-22 12:53:21
ഞെട്ടിടും പേര് കേട്ടാൽ 'ബലറാം' 
പൊട്ടിടും തോട്ടുപോയീടുകിൽ 
കുട്ടിയല്ലേ നീ കളിക്കളത്തിൽ 
കിട്ടിടും തൊഴി വൈകിടാതെ 
തെറിച്ചുപോയെത്ര കസേരകൾ 
തെറിച്ചുപോയെത്ര ഭരണകൂടങ്ങൾ 
ഞെരിക്കുവാൻ പ്രാപ്തമാണ് മതം 
വരിച്ചിടും അകാല മൃത്യു പയ്യനെ! 
മരിച്ചിടുന്നായിരങ്ങൾ  മതത്തിനായി 
മരിക്കുവാൻ തയാറായി വേറെയും
വന്നിടും ഉലക്കയായി മതം 
വന്നു നിന്നെ കൊന്നിടും ജാഗ്രതെ!
മയക്കി നില്ക്കുന്നു മതം കറുപ്പുപോലെ 
മയക്കി മർത്ത്യ ബുദ്ധിയെ ചോർത്തിടുന്നു 
അടിമയാണ് മർത്ത്യൻ മതത്തിന്  
വിടുതലില്ല അതിനു ഒട്ടുമേ 
നിന്നിടില്ലേ നീ മുന്നിലങ്ങനെ 
വന്നിടുമ്പോൾ മതം ഉലക്കയായി 
ചൊല്ലിടുന്നു നിൻ നന്മയോർത്തു ഞാൻ 

Aniyankunju 2014-12-22 14:20:58
Quote from Berlytharangal: "ഞങ്ങളൊക്കെ തോമാശ്ലീഹാ നേരിട്ടു മാമ്മോദീസാ മുക്കിയ നമ്പൂരിമാരാ" എന്നവകാശപ്പെടുന്നവരാണ് പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനികള്‍. ഹോള്‍സെയിലായി ഒരു പുനര്‍മതപരിവര്‍ത്തനം ഉണ്ടായാല്‍ ഇവരെ തിരിച്ചു നമ്പൂരിമാര്‍ തന്നെയാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. However, I totally support the V T Belram Thesis. Everyone must be entitled to choose his/her religion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക