Image

മഞ്ഞണി ചന്ദ്രികാ ചര്‍ച്ചിതമാം ക്രിസ്‌മസ്‌ രാത്രി (കവിത: എ.സി. ജോര്‍ജ്‌)

Published on 22 December, 2014
മഞ്ഞണി ചന്ദ്രികാ ചര്‍ച്ചിതമാം ക്രിസ്‌മസ്‌ രാത്രി (കവിത: എ.സി. ജോര്‍ജ്‌)
മഞ്ഞണി ചന്ദ്രികാചര്‍ച്ചിതമാം രാവില്‍...
രാജാധിരാജന്‍ ദേവാധിദേവന്‍ പിറന്നു...
ഈരേഴ്‌ ലോകത്തിനധിപന്‍ പിറന്നു...
മണിമാളികയിലല്ലാ... മലര്‍മഞ്ചലിലല്ലാ...
പുല്‍ക്കുടിലില്‍... പുല്‍തൊട്ടിയില്‍...
കാലിത്തൊഴുത്തില്‍... രാജാധിരാജന്‍...
ദേവാധിദേവന്‍... രാജാധിരാജന്‍ ഭൂജാതനായി...
സര്‍വ്വലോകരക്ഷകന്‍ അഖിലചരാചര...
നിയതന്‍ നിയന്ത്രകന്‍... ലോകൈകദൈവപുത്രന്‍
എളിമക്കും സഹനത്തിനും ദാരിദ്ര്യത്തിനും മഹത്വം..
ദിവ്യമാം മകുടം ചാര്‍ത്തിയ പുണ്യജന്മം... ഉണ്ണിയേശു...

കാലികള്‍ മേയും കാലിത്തൊഴുത്തില്‍.. പുല്‍തൊട്ടിയില്‍....
ഏഴൈകള്‍ക്ക്‌ തോഴനായി... നിന്ദിതര്‍ക്ക്‌ ആശ്വാസമായി...
പാപികള്‍ക്കും ദുഃഖിതര്‍ക്കും പീഡിതര്‍ക്കും...
ആശയായി... ആശ്വാസമായി... ത്രിലോകേശ്വരന്‍ രക്ഷകന്‍
ഭൂജാതനാം പുണ്യദിനം ക്രിസ്‌തുമസ്‌...
ശാന്തി സമാധാന മഞ്‌ജീരധ്വനികള്‍ തന്‍ തേന്‍മഴ
കുളിര്‍മഴയായി എങ്ങും അലയടിക്കുമീ നാളില്‍...
സ്‌നേഹോഷ്‌മളമാം ഓര്‍മ്മകള്‍... അനുസ്‌മരണകള്‍..
സര്‍വ്വമാനവരാശിക്കും ദിവ്യമാം ക്രിസ്‌തുമസ്സായിടും..
ഉണ്ണിയേശുവിന്‍ നുണക്കുഴി ചെഞ്ചുണ്ടുകളില്‍...
ആമോദത്തോടെ തൃക്കാലിട്ടടിക്കും തൃപ്പാദാരവിന്ദങ്ങളില്‍
അര്‍പ്പിക്കാം... ആയിരമായിരം സ്‌നേഹചുംബനങ്ങള്‍
മണിമുത്തങ്ങള്‍... നിഷ്‌ക്കളങ്കമാം പൊന്നുണ്ണിതന്‍
ചെഞ്ചുണ്ടില്‍ വിരിയും തൂമുല്ലമൊട്ടില്‍ മന്ദഹാസം
മനംമയക്കും സന്തോഷത്തിന്‍ ആനന്ദത്തിന്‍ തൂമന്ദഹാസം
ആടാം... പാടാം... ഈ സ്‌നേഹരാവില്‍... ക്രിസ്‌മസ്‌ രാവില്‍..
ദൈവമഹത്വത്തില്‍ ഹരിതാഭമാം ഈണമാം ഗാനങ്ങള്‍...
ഉണ്ണിയേശുവിന്‍ നൈര്‍മ്മല്യമാം മനസ്സോടെ...
സൗഹാര്‍ദ്ദം... സഹര്‍ഷം... എതിരേല്‍ക്കാം... ആഘോഷിക്കാം
ക്രിസ്‌മസ്‌ സര്‍വ്വലോക ഐശ്വര്യമാം സമൃദ്ധിക്കായി
കൈകോര്‍ക്കാം അഞ്‌ജലീബദ്ധരായി പ്രാര്‍ത്ഥിക്കാം...
ഈ നാളില്‍... ആഘോഷിക്കാം... നൃത്തമാടിടാം... പാടാം..
പാടിടാം... ഉയരാം... ഉയരട്ടെ... ഉയരട്ടങ്ങനെ...
ക്രിസ്‌തുമസ്‌ സന്ദേശങ്ങള്‍... സമാധാന സന്ദേശങ്ങള്‍...
സ്‌നേഹ സാന്ത്വന കീര്‍ത്തനങ്ങള്‍.. സങ്കീര്‍ത്തനങ്ങള്‍..
നിറയട്ടെ.. മുഴങ്ങട്ടെ.. പടരട്ടെ. ഗോളാന്തരങ്ങളില്‍
സാന്ത്വനമായി...ഗോളാഗോളാന്തരങ്ങളില്‍...
ക്രിസ്‌തുമസ്‌ നക്ഷത്രങ്ങള്‍ തെളിയട്ടെ..
ക്രിസ്‌മസ്‌..നവവല്‍സര ആശംസകള്‍...നിറയട്ടെ...
മഞ്ഞണി ചന്ദ്രികാ ചര്‍ച്ചിതമാം ക്രിസ്‌മസ്‌ രാത്രി (കവിത: എ.സി. ജോര്‍ജ്‌)
Join WhatsApp News
Ninan Mathullah 2014-12-22 07:52:08
Thanks for the appreciation of the meaning of Christmas. Nobody can understand the depth of God's love and Jesus' sacrifice for humanmity to bring sinners back to fellowship with the Holy God
മത്തായിസാർ 2014-12-22 12:44:10
 ‘പ്രിയപ്പെട്ട നാട്ടുകാരേ’ എന്ന് തുടങ്ങണമായിരുന്നു.
ഉതുപ്പ് ചാണ്ടി 2014-12-22 22:09:11
കവിത വായിച്ചു കഴിഞ്ഞപ്പോൾ ചങ്ങൻപുഴ, വയലാർ, പിന്നെ നൂറുകണക്കിന് സിനിമാഗാനം ഇതൊക്കെ കേട്ടപോലെ തോന്നി. പിന്നെ ഇത്തരം പാട്ടുകളൊന്നും മത്തായി സാറിനു ഇഷ്ടം അല്ല . ശ്വാസം വിടാതല്ലേ കവിത വിടുന്നത് . ഇതെപ്പെഴാ ചേട്ടൻ ഇത് തട്ടികൂട്ടുന്നെ.
JOSE P. VARKEY 2014-12-23 09:32:16
എ. C  ജോർജ്.   വളരെ നല്ല പാ ട്ട് ഒത്തിരി കാലമായി ഇത്രയും നല്ല ഒരു പട്ടു കേട്ടിട്ട് അതും ഈസോയെ പറ്റി.  ദൈവം നല്ല സമ്മാനം തരട്ടെ .......ജോസ് VARKEY  1-DAD-GOD-SAID
പാസ്റ്റർ മത്തായി 2014-12-23 11:29:28
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ ഈ വരുന്ന ഇരുപത്തിനാലാംതിയതി രാത്രി പന്ത്രണ്ടു മണിക്ക് ബെതലഹെമിലെ പുൽകൂട്ടിൽ കർത്താവ് ജനിക്കുന്നതായിരിക്കും. ഇപ്പോൾ രാജാക്ക്ന്മാരേം ഇടയ്ന്മാരേം കിട്ടാത്തതുകൊണ്ട്, അടുത്തുള്ള മാത്തൻ ചേട്ടനേം അന്തം ചേട്ടനേം വേഷം കെട്ടിച്ചു കൊണ്ടുപോകുന്നതായിരിക്കും.  ഇവര് എപ്പോഴും ശണ്ട്ഠ കൂടുന്നവരായതുകൊണ്ട് , മാത്തൻ വന്നു പോയി കഴിഞ്ഞിട്ടേ അന്തൻ വരുകയുള്ളു.  ഈ സമയത്ത് മേൽ എഴുതിയ പാട്ട് ദൂതന്മാരായ വായനക്കാരനും വിദ്യാധരനും പാടുന്നതായിരിക്കും.  

 ജാതനായി ജാതനായി 
ബെതലഹേമിൽ  ജാതനായി 
കന്യകമേരിയിൽ ജാതനായി 

യേശുകുഞ്ഞിന്ന്റെ ജന്മ ആഘോഷത്തോട് അനുബന്ധിച്ച് നല്ല സ്വയമ്പൻ സാധനം വിള്മ്പുന്നതായിരിക്കും . സ്പിരിറ്റ്ചുൽ അഭിഷേകം കഴിഞ്ഞു എല്ലാവരെയും റ്റാക്സിയിൽ വീട്ടിലേക്കു  മടക്കി അയക്കും. ഇത് ഒറ്റ പീസായി വീട്ടിൽ എത്താൻ വേണ്ടിയാണ് 
Peter Paulose 2014-12-23 17:01:45
This poem contains almost every thing of Christmas -what mean worldly and spritually !
My congradulations !
വായനക്കാരൻ 2014-12-23 17:03:11
വിദ്യാധരനും ഞാനും ഈ പാട്ടു പാടാൻ ഉചിതമായ രാഗമേതാണു പാസ്റ്റർ? യമവാഹനപത്നി രാഗമായാലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക