Image

അംശീകരിക്കപ്പെട്ടവരുടെ ശോഭാ യാത്ര (സാംസി കൊടുമണ്‍)

Published on 24 December, 2014
അംശീകരിക്കപ്പെട്ടവരുടെ ശോഭാ യാത്ര (സാംസി കൊടുമണ്‍)
അംശങ്ങളായിരുന്ന അവര്‍ ഭയത്താലും വേദനയാലും പരസ്‌പരം സഹായിക്കാന്‍ പോലും കഴിവില്ലാത്തവരായി , അപ്രതീക്ഷിതമായി കണ്ട ഒരാപത്തില്‍ നിന്നും ഒഴിഞ്ഞു മാറി നിലകൊള്ളുകയായിരുന്നു. മതഭ്രാന്തന്മാര്‍ ഗുരുവിനെ പല ഭാഗങ്ങളായി വെട്ടി മുറിയ്‌ക്കന്നതവര്‍ മറവില്‍ നിന്നു കണ്ടു. കൈ ഉടലില്‍ നിന്നും വേര്‍പെട്ടപ്പോള്‍ ചെറുത്തു നില്‍പ്പിന്റെ നിരര്‍ത്ഥകതയെയോര്‍ത്ത്‌ കൈ വിലപിച്ചു. ഗുരു പറഞ്ഞു. . `നീ ഇപ്പോള്‍ സ്വതന്ത്രനാണ്‌. നിന്റെ കര്‍മ്മങ്ങളിലേക്ക്‌ തിരിച്ചു പോകു. മറക്കാതിരിയ്‌ക്ക നീ ശക്തനാണ്‌. എങ്കിലും സത്യമാണ്‌ നിന്റെ വഴി. പ്രതീക്ഷയാണു നിന്റെ വഴികാട്ടി. '. അങ്ങ്‌ വടക്കേ ആകാശത്തില്‍ പ്രതീക്ഷയുടെ നക്ഷത്രത്തിനു മേല്‍ മേഘശകലങ്ങള്‍ അപ്പോള്‍ മേല്‍ക്കൂര പണിയുന്ന തിരക്കിലായിരുന്നു. ചോരയാല്‍ കഴുകപ്പെട്ട ഗുരുവിന്റെ തല ഭുമിയുടെ രഹസ്യങ്ങളെ വായിച്ചെടുക്കാനെന്നപോലെ മണ്ണില്‍ കിടന്ന്‌ ഉരുണ്ടു. ആ ചുണ്ടുകളില്‍ കീഴടങ്ങാത്തവന്റെ പുഞ്ചിരി.

`ഗുരോ ഞാന്‍ ചെയ്‌തിട്ടുള്ളതെല്ലാം തലയുടെ ആജ്ഞ അനുസരിച്ചു മാത്രമല്ലേ...ഇപ്പോള്‍ ഞാന്‍ മാത്രമായി...?'

`അചഞ്ചലനായിരിയ്‌ക്കു. യാത്രയില്‍ നിനക്കു വേണ്ടതൊക്കെ നിന്നോടൊപ്പം വന്നു ചേരും. അവര്‍ മറവില്‍ നിനക്കായി കാത്തിരിയ്‌ക്കുന്നു. നീ നയിക്കുക.'

`എങ്കിലും ഗുരോ അങ്ങു ചെയ്‌ത തെറ്റെന്താണ്‌.'

`തെറ്റ്‌..'.ഗുരു ഉറക്കെ ചിരിച്ചു. `ചരിത്രം നിനക്കറിയില്ലേ'? തെറ്റു ചെയ്യ്‌തവരാണോ എന്നും ശിക്ഷിക്കപ്പെട്ടവര്‍. പണ്ട്‌ പകല്‍ വെളിച്ചത്തില്‍ വിളക്കു കൊളുത്തി തെരുവില്‍ സത്യം അന്വേഷിച്ച എന്റെ ഗുരുവിന്‌ സംഭവിച്ചത്‌. പിന്നെ ഈ പ്രപഞ്ചംഉരുണ്ടാതാണന്നു പറഞ്ഞ ഒരുവനെ അവര്‍ എന്തു ചെയ്‌തു. അകാലത്തില്‍ സത്യങ്ങള്‍ പറയാന്‍ പാടില്ല. പോകു. അവര്‍ നിന്നെ കണ്ടെത്തുന്നതിനു മുന്നെ രക്ഷപെടു. നിന്നെയും കാത്ത്‌, തലയും, കാലും, ഉടലും അലയുകയാണ്‌. നിന്റെ വിരലുകളുടെ ചലനം അവര്‍ക്ക്‌ വഴിയാകട്ടെ....

ഗുരുവില്‍ നിന്നും മോചിതനായ കൈ ശേക്ഷക്രിയകള്‍ ചെയ്‌ത്‌ വടക്കോട്ട്‌ യാത്രയായി. മറവിലായിരുന്നവര്‍ ഒരു കാതം പിന്നിലായി ഒപ്പം കൂടി. ചോര ഇറ്റിറ്റു വീഴുന്ന ഗുരുവിന്റെ കൈയുടെ ചലനമായിരുന്നു അവരുടെ വഴികാട്ടി. കൈ, യാത്രയില്‍ തലയെ കണ്ടു. നിരത്തുവക്കില്‍, വായില്‍ നിന്നും പകുതി പുറത്തായ ഒരു മുദ്രാവാക്യത്തിന്റെ മറുപകുതിയെ തുപ്പാന്‍ കഴിയാതെ പകച്ച കണ്ണുകളുമായി . കൈ സഹാനുഭൂതിയാല്‍ വായില്‍ നിന്നും മുദ്രാവാക്യ ശകലങ്ങളെ വലിച്ചെടുത്തു. `സിന്ദാബാദ്‌' ആശ്വാസത്തോട്‌ പുറത്തു ചാടി നമ്പി പറഞ്ഞു പിരിഞ്ഞു. തലയുടെ തുറിച്ചു നിന്ന കണ്ണുകള്‍ അമ്പത്തിരണ്ടു വെട്ടുകളാല്‍ ചിതറിയ ശരീരത്തെ തിരഞ്ഞു.കൈ പറഞ്ഞു,

`സഖാവേ...ഇനി അതു തിരയേണ്ട. അവര്‍ അതു പങ്കിട്ട്‌ ഭക്ഷിക്കട്ടെ. നമുക്ക്‌യാത്രയാകാം'.

അത്ര ഉറപ്പില്ലാത്തവനെപ്പോലെ തല കൈയ്‌ക്കു പിന്നാലെ കൂടി. അവര്‍ സഹയാത്രികരായി.

`നമ്മള്‍ എങ്ങോട്ടാണ്‌..? തലയുടെ ഭയത്താല്‍ വിറയാര്‍ന്ന സ്വരം കൈ തിരിച്ചറിഞ്ഞു.അങ്ങു വടക്ക്‌ കൈ വിരല്‍ ചൂണ്ടി ദിശ കാട്ടി. `എങ്ങനെ..?' ഒരു സന്ദേഹിയുടെ സംശയത്തിനു നേരെ കൈ മമ്പഹസിച്ചു.

`നമ്മള്‍ നമ്മുടെ സത്യത്തിനു മേല്‍ ഉറച്ചു നില്‍ക്ക; അപ്പോള്‍ വഴിയും വെളിച്ചവും വന്നു ചേരും. എങ്കിലും ഞാന്‍ എന്റെ ഗുരുവിനോടു ചോദിച്ചതു തന്നെ നിന്നോടും ചോദിക്കട്ടേ. നിന്റെ ഉടലിനെ എന്തിനു നീ വിട്ടു കൊടുത്തു.' തലയുടെ ചത്ത കണ്ണുകളില്‍ ഒരു മിന്നല്‍.

`ഞാന്‍ വിട്ടുകൊടുത്തതല്ല. അവര്‍ ഭീരുക്കള്‍ വെട്ടി മാറ്റിയതാണ്‌. ഞങ്ങള്‍ ഒരേ പ്രത്യയശാസ്‌ത്രത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു. എന്നാല്‍ ചിലര്‍ക്കൊക്കെ പ്രത്യയശാസ്‌ത്രം പുകമറയായിരുന്നു. അവര്‍ വിള്ളലുകളൂം വിടവുകളും ഉണ്ടാക്കി സ്വാര്‍ത്ഥരായപ്പോള്‍, എന്നിലെ ഞാന്‍ നീറി. എന്റെ നീറ്റല്‍ അവരെ അസ്വസ്ഥരാക്കി. എന്നും ഏതു വിധ അസ്വസ്ഥതകളേയും ഉല്‍്‌മൂലനം ചെയ്യുക എന്നത്‌ പ്രത്യയശാസ്‌ത്ര നയമാണല്ലോ. ഞാനും എത്രയൊ ഉന്മൂലനങ്ങളിലെ വീരനായകനായിരുന്നു. ഒരിക്കല്‍ മാത്രമേ എനിക്ക്‌ ദുഃഖിക്കേണ്ടി വന്നിട്ടുള്ളു. അനേകം പിഞ്ചു കുട്ടികള്‍ക്കുമുന്നില്‍ വെച്ച്‌ അവരുടെ അദ്ധ്യാപകനെ വെട്ടേണ്ടി വന്നു. അന്നു ഞാന്‍ ഉറങ്ങിയില്ല. അപ്പോള്‍ മുതല്‍ ഞാന്‍ പ്രത്യയശാസ്‌ത്രത്തോട്‌ കലഹിക്കാന്‍ തുടങ്ങി. ആ കലഹം വളര്‍ന്നു്‌ വളര്‍ന്ന്‌ അവര്‍ എനിക്കായി കെണിവെച്ചു. ഞാനതില്‍ അകപ്പെട്ടു.' ഇനി ഒന്നും പറയാനില്ലാത്തവനെപ്പോലെ തല മൗനം പൂണ്ടു. കൈ എല്ലാം അറിയുന്നവനെപ്പോലെ പറഞ്ഞു.

`എല്ലാ പ്രത്യയശസ്‌ത്രങ്ങളും ആത്യന്തികമായി കുരുതിക്കളങ്ങളാണൊരുക്കുന്നത്‌.' തല കേട്ടതിന്റെ പൊരുള്‍ തിരിച്ചറിയാതെ വിട്ടുപോന്ന ഉടലിലേക്ക്‌ നോക്കി. അവിടെ പത്തു തികയാത്ത ഒരു കുഞ്ഞിന്റേയും യൗവനയുക്തയായ അവന്റെ അമ്മയുടേയും വിലാപങ്ങള്‍. കുഞ്ഞിന്റെ കണ്ണുകളിലെ നിസഹായതയുടെ തിരയിളക്കം തലയെ വല്ലാതെ നൊമ്പരപ്പെടുത്തി. കൈ തലയെ മെല്ലെ തലോടി ആശ്വസിപ്പിച്ചു.

`ഇത്‌ എല്ലാ വിപ്ലവകാരികളേയും പിന്തുടരുന്ന വിലാപമാണ്‌. ഇതിന്‌ അവസാനമില്ല. നീ അവരെ പിന്നില്‍ ഉപേക്ഷിച്ചേ മതിയാകു. നമ്മള്‍ വേര്‍പെട്ടവരാണ്‌. നമ്മള്‍ അംശങ്ങളായി ഛേദിക്കപ്പെട്ടവരണ്‌. നമ്മള്‍ തോറ്റോടുന്നവരല്ല. നമ്മള്‍ ശരിയാണ്‌. അതാണവര്‍ നമുക്കെതിരെ വാളെടുത്തത്‌. നമ്മുടെ ശരികള്‍ അവരുടെ ഉറക്കം കെടുത്തുന്നു. അവര്‍ നമ്മെ ഉന്മൂലനം ചെയ്യാന്‍ നമ്മളെ തുണ്ടം തുണ്ടമായി വെട്ടി മാറ്റി. നാം തോറ്റവരല്ല. നമ്മുടെ പ്രയത്‌നം തുടര്‍ന്നു കൊണ്ടേയിരിയ്‌ക്ക. സത്യത്തിന്റെ വിതുമ്പല്‍ കേള്‍ക്കുന്നില്ലെ. ഒറ്റയ്‌ക്കു നമുക്ക്‌ നിലനില്‍പ്പില്ല. നിന്റെ തലക്ക്‌ പുതു വെളിച്ചം വേണം. കണ്ണുകല്‍ എവിടെ നിന്റെ കണ്ണുകള്‍ക്ക്‌ ജീവനില്ലേ. നീ ഒന്നും കാണുന്നില്ലേ..' തലയുടെ കണ്ണുകള്‍ ചത്തു മലച്ചിരുന്നു. അപ്പോള്‍ ഇലകളുടെ മറവില്‍ നിന്നും രണ്ടു കണ്ണുകള്‍ പുറത്തേക്കു വന്നു. കൈ പറഞ്ഞു.

`കണ്ണുകളെ സ്വാഗതം. തിളക്കമുള്ള നീ ഞങ്ങളെ എല്ലാം കാട്ടിത്തരേണ്ടവളാകുന്നു. നീ ഇത്ര നേരം എവിടെയായിരുന്നു. നീ വരുമെന്നെനിക്കറിയാമായിരുന്നു.'

`ഗുരോ ഞാന്‍ വൈകിയിട്ടില്ല. വഴിനീളെ കഴ്‌ച്ചകളായിരുന്നു. എവിടെയും ചിതറിയ കബന്ധങ്ങള്‍. എനിക്ക്‌ ഭയമാകുന്നു. എനിക്കൊന്നും കാണണ്ട. അവരെന്തേ എന്റെകണ്ണുകളെ കൊന്നില്ല. അവര്‍ എന്റെ ആശകളേയും മോഹങ്ങളേയും കൊന്നു. എന്റെ കണ്ണുകളെ മാത്രം എന്തിനു ചൂഴ്‌ന്നെടുത്തു. ഞാന്‍ ചെയ്‌ത തെറ്റെന്താണ്‌. അക്ഷരത്തെ സ്‌നേഹിക്കയും, വിദ്യയെ ആഗ്രഹിക്കയും ചെയ്‌തത്‌ തെറ്റാണോ. എന്റെ സ്‌നേഹിത മലാനയെ അവര്‍ തോക്കുകള്‍ കൊണ്ട്‌ നിശബ്ദയാക്കാന്‍ ശ്രമിച്ചു. അവള്‍ വലിയ പോരാളിയായിരുന്നു. എന്നിട്ടും അവള്‍ കൊടിയ വേദനയാല്‍ പിടയുന്നതു ഞാന്‍ കണ്ടു. ഞങ്ങള്‍ ഒരേ സ്‌കൂള്‍ ബസ്സിലെ കൂട്ടുകാരായിരുന്നു. അവളുടെ ബലപ്പെടുത്തലുകളായുരുന്നു, അന്ധന്മാരുടെ വിലക്കുകള്‍ വകവെയ്‌ക്കാതെ ഞങ്ങളെ സ്‌കൂളിലേക്ക്‌ നയിച്ചിരുന്നത്‌. അവര്‍ പറയുന്നു, പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാലയങ്ങള്‍. നിഷിദ്ധമെന്ന്‌. എന്തേ ഞങ്ങള്‍ അടിമകളോ...അല്ല ഉപകരണങ്ങള്‍, കാമ വിശപ്പിനെ ശമിപ്പിക്കാനുള്ള ഉപകരണങ്ങള്‍. വിശുദ്ധ ഗ്രന്ഥങ്ങളിലെ അക്ഷരങ്ങള്‍ അവര്‍ക്ക്‌ മാത്രംവ്യാഖ്യാനിക്കാനുള്ള മന്ത്രങ്ങളാണല്ലോ'. അഴുകുള്ള കണ്ണുകള്‍ കോപത്താല്‍ ജ്വലിച്ചു. `മകളെ വിചാരണയുടേയും വിധിയുടേയും നാളുകള്‍ ആയിട്ടില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്‌ നിന്റെ കര്‍മ്മം. ഒരേ കര്‍മ്മ ബന്ധത്തിന്റെ അണികളാണ്‌ നമ്മള്‍. ഒപ്പംകഴ്‌ച്ചയും, ചിന്തയും, വഴിയും. ഇനിയും അണിചേരുവാനുള്ളവര്‍ എവിടെയെല്ലാമോ അലയുന്നു.'

തല പുതിയകണ്ണുകളെ സ്വീകരിച്ചു. ഇതുവരെയുള്ള കാഴ്‌ച്ചകള്‍ മറഞ്ഞു. പുതിയ കാഴ്‌ച്ചകളാല്‍ തലയാകെ പ്രകമ്പനം കൊണ്ടു. എവിടേയും ശബ്ദങ്ങള്‍. പ്രകാശമാനമായ ഗ്രാമജീവിതത്തിന്റെ നിഷ്‌ക്കളങ്കത. മാലിന്യമില്ലാത്ത അരുവിയുടെ കരയില്‍ കണ്ണുകള്‍ ചൂണ്ടിക്കാട്ടി.

`അത്‌ എന്റെ ഉമ്മയും, അത്തയും. ഉമ്മയുടെ മടിയില്‍ ചാരിയിരിയ്‌ക്കുന്നത്‌ ഏഴുവയസ്സുള്ള എന്റെ അനുജത്തി. അവര്‍ ഇപ്പോഴും കരയുകയാണ്‌. പകല്‍ മുഴുവന്‍ എന്റെ അത്ത ഞങ്ങളുടെ സന്തോഷത്തിനായി വയലില്‍ പണിയുന്നു, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു, ഞങ്ങള്‍ രണ്ടാളും പഠിച്ച്‌ വലിയവരാകണമെന്ന്‌. നിരക്ഷരത അള്ളാവിനോടു ചെയ്യുന്ന പാപമാണന്നദ്ദേഹം ഞങ്ങളെ ഉപദേശിച്ചു. ആ അറിവ്‌ അദ്ദേഹത്തിന്‌ എവിടെ നിന്ന്‌ കിട്ടിയോ ആവോ,, എന്തായാലും മദ്രസകളില്‍ നിന്നും അല്ല. പ്രകൃതി നല്‍കിയതാകാം. വയലിലെ മണ്‍തരികളായിരുന്നുവല്ലോ ഗുരു. അമ്മയെ കണ്ടില്ലേ. ആ പാറ്റിക്കൊഴിക്കുന്ന ഒരോ ഗോതമ്പു മണികളിലും അത്തയുടെ സ്വപ്‌നങ്ങളും വിയര്‍പ്പുമാണ്‌. ഒക്കേയും...! എനിക്കെന്റെ അമ്മയുടെ ഓരം ചേര്‍ന്നിരുന്ന്‌ കൊതി തീര്‍ന്നിട്ടില്ല. അമ്മ പാടിത്തരുന്ന പാട്ടുകള്‍ എന്റെ കാതുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ എന്റെ കാതുകളേയും എനിക്ക്‌ തന്നില്ലല്ലോ. പ്രിയമുള്ള അനുജത്തി നീ എങ്ങോട്ടെങ്കിലും ഓടിപ്പൊ. അവര്‍ നിന്നേയും ഉന്നം വെച്ചു തുടങ്ങിയിട്ടുണ്ടാകും. കിരാതന്മാര്‍ പണിയുന്ന കോട്ടയിലെ അന്തേവാസികളാണു നമ്മള്‍. ഉമ്മയും ഉപ്പായും പാവങ്ങളാണ്‌. അവര്‍ക്ക്‌ ചെറുത്തു നില്‌ക്കാന്‍ അറിയില്ല. നീ അവരേയും കൂട്ടി വെളിച്ചങ്ങളിലേക്ക്‌ ഓടിപ്പോകു.'

`കണ്ണേ നീ ഇപ്പോള്‍ വിലാപങ്ങള്‍ക്കപ്പുറമാണ്‌. നീ ഞങ്ങളുടെ കാഴ്‌ച്ചയാണ്‌. നന്മയുടെ നിന്റെ ഗ്രാമത്തെയും, നിന്റെ മാതാപിതാക്കളേയും നിന്റെ അനുജത്തിയേയും നീ മറക്കുക. അള്ളാഹുവിന്റെ നന്മകളില്‍ ബാധിച്ച കീടങ്ങള്‍ ഈ ലോകത്തെ കീഴടക്കാന്‍ അനുവദിക്കാതെ കാഴ്‌ച്ചകളാല്‍ തലയെ ഉല്‍ബോധിപ്പിക്ക. തല പറഞ്ഞെങ്കിലെ വെറും കൈ മാത്രമായ എനിക്ക്‌ പ്രവൃത്തിക്കാന്‍ കഴിയുകയുള്ളു. നമ്മള്‍ പോരാളികളാണ്‌. ഈ പടയണിയില്‍, ചരിത്രാധീത കാലം മുതല്‍ വെളിച്ചത്തിനായി കൊതിച്ചവരുടെ,കഴുവേറ്റപ്പെട്ടവരുടെ ആത്മനൊമ്പരങ്ങള്‍ നമുക്ക്‌ തുണയാണ്‌.'

കണ്ണുകള്‍ കാഴ്‌ച്ചയെ പുതുക്കി. തല പുതിയ വഴികളെ തിരിച്ചറിഞ്ഞു. ഇത്‌ ഗംഗയുടെ തീരമാണ്‌. കാലാകാലങ്ങളായി വന്നടിയുന്ന ജീര്‍ണ്ണതകളെ തുടച്ചു തുടച്ച്‌ അവള്‍ തേങ്ങുകയാണ്‌. എങ്കിലും അവള്‍ യാത്ര തുടരുന്നു. അതു നമുക്കുള്ള പാഠമാണ്‌. എങ്കിലും അവളുടെ വിശാലതകളിലെവിടേയോ അഴുക്കുകള്‍ അടിഞ്ഞു കൂടുന്നു. ആ അഴുക്കുകളുടെ ഉറവിടമാണു നമ്മുടെ ലക്ഷ്യം. കൈ പറഞ്ഞു. കൈ പറഞ്ഞതിനെ തലയും കണ്ണും പിന്താങ്ങി. എങ്കിലും കാലുകള്‍ ഇനിയും വന്നില്ലല്ലോഎന്ന്‌ തല ചുണ്ടനക്കി.

`ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിഞ്ഞില്ല.' കലുകള്‍ വൈഷ്യമ്മത്തോട്‌ വിതുമ്പി. കൈയ്യും, തലയും, കണ്ണുകളും ക്ഷമാപണം ചെയ്‌തു. കൈ പറഞ്ഞു.

`അല്ലയോ കലുകളെ എത്ര ദൂരം പോകേണ്ടതുണ്ടെന്നറിയില്ല. എങ്കിലും മെല്ലിച്ചതെങ്കിലും ശക്തമായ ഈ കാലടികളില്‍ ഞങ്ങല്‍ വീണ്ടും ശരണപ്പെടുന്നു. ഞങ്ങളെ നയിച്ചാലും.' കാലുകള്‍ ഒരു മാത്രയിലെ മൗനം വിട്ട്‌ പറഞ്ഞു.

`ഞാന്‍ പരാജിതനാണ്‌. നഗ്നപാദനായി ഈ ഞാന്‍ ഭാരതത്തിന്റെ ഒരൊ മുക്കിലും മൂലയിലും എത്തി. ഈ ഭൂമി എല്ലാവരുടെതും ആണെന്നു ഞാന്‍ വിശ്വസിച്ചു. അതിര്‍ വരമ്പുകല്‍ നാശത്തിന്റെ വിത്ത്‌ മുളപ്പിക്കുമെന്നു ഞാനവരെ പഠിപ്പിച്ചു. എന്നിട്ടെന്തുണ്ടായി. അവര്‍ അതിരുകല്‍ തിരിച്ചു. വര്‍ക്ഷിയതയുടെ വിത്തുകള്‍ മുളപ്പിച്ചു. അതില്‍ ഒരുവന്‍ ഒരു തീയുണ്ട എന്റെ നെഞ്ചിനു നേരെ എറിഞ്ഞു. ഞാന്‍ കത്തി. എന്നാല്‍ എന്റെ കാലുകല്‍ കത്തിയില്ല. അത്‌ ഈ ഭൂമിയുടെ ഉപ്പു പുരണ്ടതായിരുന്നു. അത്ര വേഗം അതു ജീര്‍ണ്ണിക്കില്ല. ഞാന്‍ എത്രയോ കാലങ്ങളായി നടക്കുകയായിരുന്നു. എങ്കിലും ഞാന്‍ പരാജിതനാണ്‌. അങ്ങ്‌ ഗുരുവാണ്‌. വിദ്യയെ പകര്‍ന്നവനാണ്‌. ഇനി അങ്ങു നയിച്ചാലും.' കൈ കാലുകളെ വണങ്ങി.

`മഹാത്മാവേ അങ്ങ്‌ പരാജിതനല്ല. കാലം അങ്ങയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതിനാല്‍ നമുക്ക്‌ ഒപ്പം നയിക്കാം.' കൈ പറഞ്ഞു. പല്ലുകളില്ലാത്ത മോണയാല്‍കാലുകള്‍ ചിരിച്ചു.

കാലുകള്‍ വേഗത്തില്‍ നടന്നു. അപ്പോള്‍ മരക്കൊമ്പില്‍ നിന്നും ചെവി അവരോടായി പറഞ്ഞു.

`എന്നേക്കൂടാതെ നിങ്ങള്‍ എങ്ങോട്ടണ്‌. ഈ മരക്കൊമ്പില്‍ ഞാന്‍ നിങ്ങളേയും കാത്ത്‌ യുഗങ്ങളായി കാത്തിരിയുക്കുന്നു. എനിക്കു കേള്‍ക്കാനെ കഴിയുകയുള്ളു ഗ്രഹിക്കാന്‍ തലയില്ല. അവര്‍ എന്നെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചു. കേട്ട കാര്യങ്ങളിലെ പൊരുള്‍ മറച്ചു വെച്ച്‌ പകുതി മാത്രം തലയെ ധരിപ്പിക്കാന്‍ അവര്‍ എന്നെ ഉപദേശിച്ചു. എന്നാല്‍ ഞാന്‍ എന്റെ കടമയില്‍ നിന്നു വ്യതിചലിക്കില്ലന്നറിഞ്ഞപ്പോള്‍ അവര്‍ എന്നെ വാളാല്‍ ച്ഛേദിച്ചു ദൂരേക്കു വലിച്ചെറിഞ്ഞു. ഞാന്‍ ഈ മരത്തില്‍ തൂങ്ങി, ഉയരങ്ങളില്‍ നിന്ന്‌ എല്ലാം കേട്ടു. ഗൂഡാലോചനകളാണെവിടേയും. ലോകത്തെ ഒരോ കൂട്ടരും അവരവരുടെ ഇടങ്ങളിലെ ആശ്രിതരാക്കാന്‍ ശ്രമിയ്‌ക്കുന്നു.

മഹായുദ്ധങ്ങളിലേക്കണവര്‍ നമ്മേ നയിക്കുന്നത്‌. തിരിച്ചറിയാന്‍ കണ്ണും കാതും തലയും നഷ്ടപ്പെട്ടവരുടെ ഒരു സമൂഹത്തിലേക്ക്‌ ഞാനെന്റെ കേള്‍വിയെ തുറന്നു വിട്ടു. എന്നാല്‍ എല്ലാവരും ബധിരരായിരുന്നു. ഒരു രക്ഷകനായി ഞാന്‍ കാത്തു. ഇനി വൈകാന്‍ പാടില്ല. ചെവി അവര്‍ക്കൊപ്പം കൂടി. കാലും, തലയും, കാഴ്‌ച്ചയും, കേള്‍വിയും, ഗുരുവിന്റെ കൈകളുടെ ചലനത്തിനായി കാത്തു.

`ഒന്നു നില്‍ക്കു' ചെവി മുന്നറീപ്പു കോടുത്തു. `ആരോ നമ്മളിലേക്ക്‌ വേഗത്തില്‍ വരുന്നു.' അവര്‍ വേഗം കണ്ടന്‍ കാടുകളുടെ ഓരം ചേര്‍ന്നു.

ഏഴുമാസം ഗര്‍ഭത്തില്‍ ആയിരുന്ന ഒരു കുഞ്ഞ്‌ പൊക്കിള്‍ക്കൊടിയാല്‍ ബന്ധിതയായ അമ്മയുടെ ഉടലും വലിച്ച്‌ വേഗത്തില്‍ ഓടുന്നു. കുഞ്ഞിന്റെ തലയില്‍ തറച്ച ത്രിശൂലത്തിന്റെ നീളമുള്ള പിടി ആകാശത്തിലേക്ക്‌ തുറിച്ചു നില്‍ക്കുന്നു. കുഞ്ഞിന്റെ ചിരി ഗംഗയുടെ ഒഴിക്കിനൊപ്പം അലിഞ്ഞു ചേരുന്നു. അമ്മ കുഞ്ഞിനോടായി പറയുന്നു. `ഫാത്തുമാ..ഒന്നു പതുക്കെ..നി എവിടെയെങ്കിലും തട്ടി വീഴും. ഞാന്‍ ആ മൂഗ്‌ഫല്ലി ഒന്നിളക്കട്ടെ...വറചട്ടിയില്‍ അതു കരിഞ്ഞു പോകും.' അവര്‍ തെരുവിലെ മൂഗ്‌ഫല്ലി കച്ചവടക്കാരിയിരുന്നു.

മലവെള്ളം പോലെ കലാപം എവിടെ നിന്നോ ഒഴുകി വരുകയായിരുന്നു. അവര്‍ രാഷ്ട്രീയം അറിയാത്തവരും മതത്തിന്റെ വക്താക്കളും അല്ലായിരുന്നു. ചുറ്റുമുള്ള തന്റെ സഹ ജീവികളോട്‌ സ്‌നേഹിച്ചും കലഹിച്ചും ഒരോ ദിവസത്തിലേക്കായി ജീവിയ്‌ക്കുന്ന തെരുവിന്റെ സന്താനങ്ങള്‍. എന്നിട്ടും ..

`ഉമ്മക്കൊന്നുമറിയില്ല. വേഗം അകലങ്ങളിലെത്തിയില്ലെങ്കില്‍... അവര്‍ നമ്മെ വിടില്ല. ഉപ്പയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നത്‌ ഉമ്മ കണ്ടതല്ലേ.... പിന്നെ അവര്‍ ഉമ്മയെ ബലാല്‍ക്കാരം ചെയ്യുന്നത്‌ ഞാന്‍ ഉള്ളിലിരുന്നറിഞ്ഞതല്ലേ. ഞാന്‍ ഉള്ളിലിരുന്ന്‌ നിലവിളിച്ചതവര്‍ കേട്ടു. ത്രിശ്ശുലത്താല്‍ ഉമ്മയുടെ വയര്‍ അവര്‍ പിളര്‍ന്നു. ഞാന്‍ പുറത്തു ചാടി. പൊക്കിള്‍ക്കൊടിയാല്‍ നമ്മള്‍ ഇപ്പോഴും ബന്ധിതരാണ്‌. ദാഹം തീരത്ത ലിംഗം നമ്മുടെ പുറകെയുണ്ട്‌. ലിംഗത്തിന്റെ കണ്ണുകള്‍ കത്തുന്നതു കണ്ടില്ലേ...അതിന്റെനോട്ടം എന്നിലാണ്‌. ഏഴുമാസം പ്രായമാകാത്ത ഒരു ഒരു ഭ്രുണത്തെ ഭോഗിച്ചവന്റെ പടംചാനലുകള്‍ ആഘോഷിക്കില്ലെ. അവന്‍ വീര നായകനാകില്ലെ..നമുക്ക്‌ ഓടാം. ഉമ്മതളരരുത്‌. നമ്മള്‍ ചെയ്‌ത തെറ്റെന്താണ്‌. നമ്മുടെ പേരുകള്‍... നാം അറിയാത്ത കുറ്റം അവര്‍ നമ്മുടെ മേല്‍ ആരോപിക്കുന്നു..'

`ഫാത്തു എന്റെ കുഞ്ഞേ...' ഉമ്മ മറുപടി ഒരു നിലവിളിയില്‍ ഒതുക്കി. `ഞാന്‍ അവര്‍ക്കു വേണ്ടി നിങ്ങളോട്‌ മാപ്പു ചോദിക്കുന്നു. ഒരു ജീവിതകാലമത്രയും ഓടിയിട്ടും എന്റെ ഓട്ടം വ്യര്‍ത്ഥമായല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാന്‍ ദുഃഖിതനാണ്‌. എനിക്കരേയും ഒന്നും പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്റെ ജീവിതമാണെന്റെ സമ്പേശമെശ
ഞാന്‍ പറഞ്ഞു. പക്ഷേ എന്റെ ജീവിതത്തിലൊരു സന്ദേശവും ഇല്ലായിരുന്നുവോണ്ടണ്ട കാലുകള്‍ ദുഃഖിതരായിരുന്നു.

`അങ്ങയുടെ യാത്രയും ജീവിതവും ഇനിയും വായിക്കപ്പെടേണ്ടിയിരിയ്‌ക്കുന്നു. നിരാശ അരുത്‌ ബാബാജി.' ഭ്രൂണം പറഞ്ഞു. `ഞങ്ങളെ ഒപ്പം കൂട്ടിയാലും..

നിങ്ങള്‍ എന്റെ കാലികളുടെ ഉടല്‍ ആകു. നമുക്ക്‌ യാത്ര തുടരാം. തലയും കൈയ്യും,കണ്ണും ചെവിയും അതു സമ്മതിച്ചു. അവര്‍ യാത്ര തുടങ്ങി. ഗംഗയുടെ പ്രതലങ്ങളിലൊക്കേയും അവര്‍ നട്ടും നനച്ചും വിശ്രമിച്ചും യാത്ര തുടരന്നു. കുരുക്ഷേത്രത്തില്‍ അവര്‍ക്കായി അനാധി കാലം മുതല്‍ ബന്ധിതരായിരുന്നവരുടെ നിലവിളി അവര്‍ കേട്ടു. അവിടെ പരാജിതരുടെ ശവക്കുഴികളായിരുന്നു. ചതിയാല്‍വിജയം വരിച്ചവരുടെ വീരഗാഥയേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങിക്കേട്ടത്‌, ഗാന്ധാരിയുടെവിലാപവും, കര്‍ണ്ണന്റെ ചിരിയുമായിരുന്നു. ഭ്രുണം ഹാസ്യത്താല്‍ ചുണ്ടില്‍ വിരിഞ്ഞ ചെറുചിരിയെ ഒതുക്കി ചോദിച്ചു. എന്തിനാണാമുത്ത്‌ശ്ശി കരയുന്നത്‌.

മഹായുദ്ധങ്ങളുടെ അവശേഷിപ്പുകളാണു കുഞ്ഞേ ആ കരച്ചില്‍. ആ കേള്‍ക്കുന്ന ചിരി മഹാരഥന്‍ കര്‍ണ്ണന്റെ പരാജയത്തിന്റേയും അതിലൂടെ നേടിയ വിജയത്തിന്റേയും ചിരിയാണ്‌. ഗുരു എന്തോ ഓര്‍മ്മളില്‍ എന്നപോലെ ഊറി ചിരിച്ചു. രണഭൂമില്‍ നിന്നു ചിരിക്കാന്‍ കഴിയുന്നവന്‍ പൂര്‍ണ്ണനാകുന്നു. ഗുരു ആരോടെന്നില്ലാതെ സ്വയം പറഞ്ഞു. നമ്മളോക്കെ രണഭൂമിയിലെ പോരാളികളാണു കുട്ടി. നന്മയിലേക്ക്‌ ഒരു കാതം കൂടി മനുഷ്യ ജന്മത്തെ അടുപ്പിക്കാന്‍ ജീവന്‍ കൊണ്ടു പോരാടുന്നവര്‍. എന്നാലും.. .ഗുരു പൂര്‍ത്തിയാക്കുന്നതിനു മുമ്പ്‌, ഒരാനയുടെ പ്രാണവേദനയാലുള്ള ചിഹ്നം വിളിയാല്‍ അവിടെമാകെ പ്രകമ്പനം കൊണ്ടു. ഭയന്ന തലയേയും വിറയ്‌ക്കുന്ന ഉടലിനേയും തുറിച്ച കണ്ണുകളേയും നോക്കി കാല്‍ പറഞ്ഞു.

`ഒരു ഗുരുഹത്യക്ക്‌ മുന്നോടിയായി വിജയികള്‍ ചെയ്യ്‌ത കൊടും വഞ്ചനയുടെ പെരുമ്പറയാണ്‌. ചരിത്രമുള്ള കാലത്തോളം വഞ്ചനയുടെ കഥകള്‍ ഈ രണഭൂമിയില്‍ മുഴങ്ങിക്കൊണ്ടേ ഇരിയ്‌ക്കും'. അവര്‍ മഹായുദ്ധത്തിന്റെ വക്കിലും മൂലയിലും തട്ടിത്തടഞ്ഞ്‌, കിട്ടിയ മുറിവുകളും വേദനയുമായി നടക്കവേ മൂന്നു തീ ഗോളങ്ങള്‍ അവര്‍ക്കു നേരെ നടന്നടുത്തു. അവര്‍ ഒരു കുരിശാകൃതില്‍ കത്തുകയായിരുന്നു. അവരില്‍ നിന്നും കരച്ചില്‍ അകന്നിരുന്നു. അവര്‍ ആര്‍ത്തു ചിരിക്കുന്നു.

`അല്ലയോ മഹാത്മാവേ അങ്ങു പറഞ്ഞു എന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു കിടക്കട്ടെ..ലോകത്തിലെ സര്‍വ്വ വിശ്വാസങ്ങളും എന്റെ വാതിലില്‍ മുട്ടിവിളിക്കട്ടെ. അതില്‍ നല്ലതൊക്കേയും എന്റെ വിശ്വാസത്തൊടൊപ്പം ചേര്‍ക്കപ്പെട്ടാലും ഞാന്‍ ഞാനായി നിലകൊള്ളുമെന്ന്‌. എന്നിട്ടും അങ്ങ്‌ വളരെ പഴികേട്ടവനായല്ലോ... എന്നേയും എന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളേയും അവര്‍ കത്തിച്ചുവല്ലോ . ഞങ്ങളുടെ മേല്‍ ആരോപിതമായ കുറ്റം എന്തണ്‌. ഞങ്ങള്‍ മത നിമ്പ നടത്തിയവരല്ല. ആരേയും മതം മാറാന്‍ പ്രേരിപ്പിച്ചില്ല. ഞങ്ങള്‍ സാധു ജനങ്ങള്‍ക്കിടയില്‍ അവരുടെ രോഗങ്ങളേയും അജ്ഞതേയും ചികിത്സിച്ചു. ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. ചുറ്റുമുള്ളവര്‍ ഒപ്പം കൂടി. അലസതയും അന്ധതയും വെടിയാന്‍ ഞങ്ങള്‍ പ്രേരിപ്പിച്ചു. ഞങ്ങളുടെ ദൈവത്തെ അവര്‍ക്കുമുന്നില്‍ ഞങ്ങള്‍ സാക്ഷിച്ചു എന്നതും നേരു തന്നെ. ഞങ്ങളുടെ വെളിച്ചവും വഴികാട്ടിയും ഞങ്ങളുടെ വിശ്വാസമാണന്നിരിക്കെഅതിനെ തള്ളിപ്പറയാന്‍ എങ്ങ്‌നെ കഴിയും. ഗുരോ ഇനി അങ്ങു തന്നെ പറയു..ഞങ്ങല്‍ വെന്തെരിയുന്നതെന്തിനെന്ന്‌.

നിങ്ങള്‍ തെറ്റുകളൊന്നും ചെയ്‌തില്ല. നിങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുകൊണ്ട്‌ നിങ്ങള്‍ നിങ്ങളുടെ പ്രേക്ഷിത വേല തുടര്‍ന്നു. അവിടെ ഭൂമിദേവിയെ ആരാധനാ മൂര്‍ത്തിയായി കാണുവാന്‍ കഴിയില്ലായിരുനു. ഭൂമി വേല ചെയ്യുവാനും ഭൂമിതരുന്ന വിളവിനെ ഭക്ഷിപ്പാനും നിങ്ങള്‍ ചുറ്റുമുള്ളവരെ പ്രേരിപ്പിച്ചു എന്ന കുറ്റത്താല്‍ നിങ്ങള്‍
ഇരയായി. ഈ ഭൂമി അവരോടു കണക്കു ചോദിക്കും എന്റെ സഹോദരരെ നിങ്ങള്‍ ഞങ്ങളോട്‌ ക്ഷമിക്കു. ഉടല്‍ വികാരവതിയായി ഏങ്ങി. മാം ഭ്രൂണം തലയിലെ ത്രിശൂലത്തിന്റെ അസ്വസ്ഥതയാല്‍ തേങ്ങിക്കൊണ്ട്‌ അമ്മയെ ആസ്വസിപ്പിച്ചു.

`അന്യായത്തിന്റെ ബലിയാണു നിങ്ങള്‍. നിങ്ങള്‍ക്ക്‌ മരണമില്ല. വിശ്വസിക്കുന്ന എന്തിനേയും മുറുകെ പിടിയ്‌ക്കുന്നവനാണ്‌ മരണത്തെ ജയിയ്‌ക്കുന്നവന്‍.' ഗുരു പറഞ്ഞു.അന്ധവിശ്വാസിയുടെ വിശ്വാസവും ശ്രേഷ്ടമോ ഗുരുണ്ടണ്ട തല ശീലങ്ങളെ മറക്കാതെ പ്രത്യയശാസ്‌ത്ര നിഘണ്ടുവില്‍ നിന്നും ഗുരുവിനെ വെട്ടാനായി ചോദിച്ചു.

വിശ്വാസവും നിരന്തരം പുതുക്കപ്പെടേണ്ടതാണ്‌. മുളയ്‌ക്ക്‌ എക്കാലവും വിത്തില്‍ തന്നെ കഴിയാന്‍ പറ്റുമോ...അതു വളരണ്ടേ. അപ്പോഴല്ലെ ശിഖരങ്ങള്‍ രൂപപ്പെടു. ബലമുള്ള ശിഖരങ്ങളിലല്ലേ അറിവുകള്‍ വളരുകയുള്ളു. അറിവുകളാല്‍ നാം പുതക്കപ്പെടണം. അപ്പോള്‍ വിശ്വാസവും പുതുതാകും. ഹവ്വ ആദത്തിന്‌ അറിവു കൊടുത്തു. അപ്പോള്‍ അവരുടെ വിശ്വാസം മാറി. അവര്‍ പുതിയ വഴികള്‍ കണ്ടു. അങ്ങനെയല്ലെ മഹാത്മാവേ. ഗുരു കാലുകളോടായി ചോദിച്ചു. അവര്‍ രണ്ടാളും മമ്പഹസിച്ചു. തല മൗനം പൂണ്ടു.

അപ്പോള്‍ അവിടെ പുതുതായി എത്തിയ രണ്ടു എരിയുന്ന തീ ഗോളങ്ങള്‍ പറഞ്ഞു. ശരിയാണു ഗുരോ...ഞങ്ങള്‍ ഇന്നലെ മുതല്‍ കത്താന്‍ തുടങ്ങിയവരാണ്‌. ഞങ്ങള്‍ പുതു വൃക്ഷത്തിലെ ജ്ഞാന ഫലത്താല്‍ ഞങ്ങളുടെ പുതു മതം സ്വീകരിച്ചവരാണ്‌. ഹിമാലത്തിന്റെ അങ്ങേക്കരയില്‍ അവര്‍ ഞങ്ങളെ ചുട്ടു. എല്ലാ മതഭ്രാന്തന്മാരും തീ കൊണ്ടാണു കളിക്കുന്നത്‌.

`ശരിയാണു കുഞ്ഞുങ്ങളെ ഇത്‌ തീക്കളിയാണ്‌. അവര്‍ അത്‌ അറിയുന്നില്ല.' കാലുകള്‍ വിഷാദത്താല്‍ മൂകമായി. അപ്പോഴേക്കും ഇരയാക്കപ്പെട്ടവരുടെ നീണ്ട നിരയാല്‍ കുരുക്ഷേത്രം നിറയുന്നു. മതനിമ്പ ആരോപിച്ച്‌, ഒരു ഗ്രാമത്തിന്റെ പുതു ചിന്തയെ ഗ്രാമമുഖ്യന്റെ അധികാര ദണ്ഡിനാല്‍ ചതച്ചരയ്‌ക്കപ്പെട്ടു. അവര്‍ കമിതാക്കള്‍ നിലവിളിച്ചില്ല.. ഞങ്ങളുടെ സ്വപ്‌നങ്ങളില്‍ നിന്നും ആയിരമായിരം സ്വാതന്ത്രത്തിന്റെ പനിനീര്‍ പൂക്കള്‍ വിരിയട്ടെ എന്നവര്‍ അട്ടഹസിച്ച്‌, സ്വപ്‌നങ്ങളുടെ അണിനിരയില്‍ കൂടി. അവരുടെ കണ്ണുകളില്‍ അപ്പോഴും സ്‌നേഹത്തിന്റെ നീലിമ വറ്റിയിരുന്നില്ല. അവര്‍ക്കു പിന്നില്‍ എല്ലാ കലാപഭൂമിലേയും ഇരകള്‍ പരസ്‌പരം ആലിംഗന ബദ്ധരായി
ഉള്ളിലെ നെടുവീര്‍പ്പിനെ പങ്കുവെച്ചു. വേട്ടക്കാരനും ഇരയും ഒരേ ദൈവത്തിന്റെ പ്രജകളായിരുന്നു. ഇവിടെ കലഹം അധികാരത്തിനു വേണ്ടി മാത്രം ആയിരുന്നു. എന്നാല്‍ ഒരിഞ്ചു മണ്ണിനു വേണ്ടി പാലസ്‌തീന്‍ അതിര്‍ത്തില്‍ താണ്ഡവമാടിയ വെടിയുണ്ടകള്‍തിന്ന ജീവിതങ്ങള്‍ ഇപ്പോഴും മൗനത്തിലാണ്‌. അമ്മമാര്‍ വിങ്ങുന്ന മുലകളുമായിതങ്ങളുടെ കിഞ്ഞോമനകളുടെ ചുണ്ടുകള്‍ തിരയുന്നു. തകര്‍ക്കപ്പെട്ട അവരുടെഗ്രാമത്തിലെ ചിതറിയ ശരീരങ്ങള്‍ കണക്കെടുപ്പുകള്‍ കാത്ത്‌ ചീയുന്നു. പിരിയുന്നആത്മാവ്‌ ചോദിക്കുന്നു.പീരങ്കികള്‍ കൊണ്ട്‌ നിങ്ങള്‍ നേടിയ നേട്ടങ്ങളൊക്കെ നേട്ടങ്ങളോ. അബ്രഹാമിന്റെ മടിയില്‍ നിങ്ങള്‍ സ്വസ്ഥരോ...കാലം നിങ്ങളെ വിധിക്കട്ടെ....

`സമസ്‌ത ലോകാ സുഖിനോ ഭവന്തു' ഗുരു വിന്റെ സ്വരം അവരെ അണിയിലെ കണ്ണിയാക്കി.

പൊട്ടിയ സ്‌പോടകത്തിലെ ഗന്ധകത്താല്‍ കരിഞ്ഞ ഉടലും തളച്ചു കയറിയ കുപ്പിച്ചിളുകളാല്‍ മുറിവേറ്റ കാഴ്‌ച്ചകളുമായി ഒരു യുവാവും അവന്റെ മാതാപിതാക്കളുംമുന്നിലേക്ക്‌ കുതിച്ചു വന്നു. ഉടലില്‍ തൂങ്ങിയ ഭ്രൂണത്തെ സൂഷ്‌മായി നോക്കി അവന്‍അച്ഛനെ കാണിച്ചു.

ഇതാ എന്റെ മകന്‍ ...കണ്ടോളു അച്ഛ. നമ്മുടെ പാരമ്പര്യത്തെ ഈ പ്രപഞ്ചാന്ത്യമോളം വളര്‍ത്തേണ്ടവന്‍. അങ്ങയുടെ ചെറുമകന്‍. എന്റെ ജീവിതം പാഴായോ അച്ഛ.ാ.?യുവാവിന്റെ കൈയ്യില്‍ ഒരു പൊതിക്കെട്ട്‌ അപ്പോഴും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.തലമുറകളുടെ കണ്ണിക്കുവേണ്ടി, പിറവിക്ക്‌ മുന്നേ, സന്തോഷത്താല്‍,പാലികാബസാറിന്റെ ഉള്ളറയില്‍ ഏതോ ഒരു നെയ്‌ത്തു കാരന്റെ കൈ വേലയെനിനക്കുവേണ്ടി ഞങ്ങള്‍ സ്വന്തമാക്കി, പടികള്‍ കയറവേ ആ വികൃത രാക്ഷസന്‍പൊട്ടിത്തെറിച്ചു. അവന്റെ ചിരി ഈ ഭൂതലമാകെ പ്രകമ്പിതമാക്കുന്നു. അത്‌എല്ലാത്തിനേയും ചുട്ടെരിയ്‌ക്കും. എന്നാലും എനിക്കെന്റെ കുഞ്ഞിനെ ഒന്നു കാണാന്‍,കാലുകളെ ഒന്നു വേഗം കുറയ്‌ക്കു.

കാലുകള്‍ നിറഞ്ഞ ദുഃഖത്താല്‍ പറഞ്ഞു. പണ്ടും എന്റെ കാലുകളുടെ വേഗത്തിനൊപ്പം എത്താന്‍ ചുറ്റുമുള്ളവര്‍ക്ക്‌ കഴിഞ്ഞില്ല. അതായിരുന്നു കുഴപ്പം. എന്റെവഴികളെ അവര്‍ തിരിച്ചറിഞ്ഞില്ല. എന്റെ മാര്‍ക്ഷത്തെ അവരുടെ സ്വാര്‍ത്ഥതയില്‍അളന്നു. അവര്‍ക്ക്‌ തെറ്റി. അവര്‍ എന്റെ നാമം ഉപയോഗിക്കയും അവരുടെ വഴികള്‍കണ്ടെത്തുകയും ചെയ്‌തു. കാലുകള്‍ നിരാശയാല്‍ ക്ഷീണിതനെപ്പോലെ ഒരു നിമിഷംനിന്നു. യുവാവ്‌ കലുകളെ വണങ്ങി, ഭ്രൂണത്തെ സംശയിച്ച്‌ നോക്കി, ഉടലിനോടായിചോദിച്ചു. ഇത്‌ എന്റേതു തന്നെയോ...? ഉടല്‍ അട്ടഹസിച്ചു. ശബ്ദപ്രപഞ്ചത്താല്‍കൈലാസം വിറച്ചു. ഉടല്‍ പറഞ്ഞു നമ്മള്‍ മൃതര്‍ അടയാളങ്ങള്‍
അവശേഷിക്കാത്തവര്‍. നമ്മള്‍ ഒന്നാണ്‌. എന്റേതും നിന്റേതും തിരിച്ചറിയാത്തവര്‍. ആകുഞ്ഞുടുപ്പ്‌ അവള്‍ക്ക്‌ കൊടുക്കു. അവളുടെ ബാപ്പായുടെ കൈയ്യില്‍ നിന്നും ഒരുകുട്ടിയുടുപ്പു കിട്ടുന്നതും, സ്‌നേഹ ചുംബനങ്ങളാല്‍ അവളുടെ കവിള്‍ത്തടങ്ങള്‍ ചുവക്കുന്നതും അവള്‍ സ്വപ്‌നം കണ്ടിരിയ്‌ക്കാം. എന്നാല്‍.. എല്ലാം കഴിഞ്ഞില്ലേ...പക്ഷേ എനിക്കറിയണം...എല്ലാം എന്തിനു വേണ്ടിയായിരുന്നു. ആരുടെ സാമ്രാജ്യം ഉയര്‍ത്താന്‍. എന്റെ ഭര്‍ത്താവിനെ ചുട്ടെരിച്ച്‌, എന്നെ ബലാല്‍സംഗം ചെയ്‌തവര്‍ക്ക്‌ ഒരു മുസ്ലിം പെണ്ണില്‍ എന്ത്‌ വ്യത്യാസമാണു കണ്ടത്‌. അവരുടെ ആര്‍ത്തി കാവിയില്‍ മുക്കിയിട്ടും അടങ്ങിയിരുന്നോ. ഈ കുരുക്ഷേത്രം ഒരു പെണ്ണിന്റെ വിലാപത്തില്‍ നിന്നുമാണൂണ്ടായതെന്നവര്‍ അറിയുന്നില്ല. അവളുടെ അടിവസ്‌ത്രത്തിലെ തീയുടെ ജ്വാലഎല്ലാ സാമ്രാജ്യങ്ങളേയും എരിച്ചില്ലേ...അന്ന്‌ അത്രയേ നടന്നുള്ളു. ഇന്ന്‌ കാമംഅടങ്ങിയപ്പോള്‍, ത്രിശൂലം എന്റെ നിറവയറിലേക്ക്‌ കുത്തിയിറക്കിയില്ലേ...എന്റെ കുഞ്ഞ്‌ഇതാ നിലത്തു കിടന്ന്‌ ഇഴയുന്നു. സഹോദരാ..ഞാനും നിങ്ങളും ഈ കൂട്ടമൊക്കയുംഇരയാക്കപ്പെട്ടവരണ്‌. നമുക്ക്‌ ഉത്തരം വേണം. നമ്മുടെ ജീവന്റെ വില...ജനിക്കാനംജിവിക്കനും മരിയ്‌ക്കാനും ഉള്ള അവകാശം. അങ്ങയുടെ മകളും ഭാര്യയും മറ്റൊരുവിധിയുമായി സമരത്തിലാണ്‌. എന്റെ കുഞ്ഞിനെ ജനിക്കാനനുവദിക്കാത്ത, ലോകത്തിന്‌അശാന്തി വിതയ്‌ക്കുന്നവരുടെ അരമനകളിലേക്ക്‌ നമൂക്ക്‌ പട നയിക്കാം. സഹോദര എന്റെകിഞ്ഞിനെ ഒന്നുയര്‍ത്തിപ്പിടിക്കു. അവള്‍ ലോകത്തിന്റെ മനസ്സാക്ഷിക്കു മുന്നിലെകത്തുന്ന നൊമ്പരമാകട്ടെ. എല്ലാ മതങ്ങളും നന്മയുടെപതാകവാഹകരാണല്ലോ. അവരുടെ നന്മയുടേ അവശേഷിപ്പുകളായ നമുക്ക്‌ ഉറക്കെവിളിക്കാം; ` മ നിഷദ...' ഉടലിന്റെ ആശങ്കയെ നാവ്‌ ഏറ്റെടുത്ത്‌ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചു `മ നിഷാദ' കുരുക്ഷേത്രം ഒന്നടങ്കം ആതേറ്റു പാടി. വചനം ലോകത്തിലേക്കു പടരുന്നതും കാത്ത്‌ കാലുകള്‍ മുന്നോട്ട്‌ നയിച്ചു . അപ്പോള്‍ പെഷവാറിലെ നൂറ്റിനാല്‌പത്തഞ്ച്‌ പിഞ്ചു കുട്ടികളുടെ വിലാപയാത്ര അവര്‍ക്കൊപ്പം അണിചേര്‍ന്നു.
അംശീകരിക്കപ്പെട്ടവരുടെ ശോഭാ യാത്ര (സാംസി കൊടുമണ്‍)
Join WhatsApp News
വായനക്കാരൻ 2014-12-26 12:13:45
മാജിക്കൽ റിയലിസം സ്റ്റൈലിൽ  മതഭ്രാന്തിന്റെ ശക്തമായ ആവിഷ്കരണം. അഭിനന്ദനങ്ങൾ.
andrew 2014-12-26 13:54:27
 a great presentation. Fanaticism, religion, the fear of the public all in good imagination.
hope this will make the mad- religious people to think a little more
andrew 2014-12-26 13:57:46



WHY HUMANS KILL IN THE NAME OF RELIGION & GOD

The myth of god and religion is kept alive by the people who make a living out of it. They are the priests & politicians, the top predictors in the human society. 99 % of humans are ignorant and live in darkness. 5 thousand years of non-sense is chanted into the ignorant and illiterate {99 %} by the cunning predators. The chant sounds different, but they all are same: the bible, Koran, Vedas, Gita- they would have been ok for the time it was written. Now they are obsolete for the present society. Remember! None of these are words of god or revelations of god or the words and teachings of Moses, Jesus, Krishna or Mohammad. They are works of literature. Years and centuries of thoughts summated and published under the name of a hero to establish authority of the priests. It was written for the time the author/ authors lived. They have no significance in the modern civilization. The original writings were edited, added and omitted several times to fit the political trends. So none of these 'scriptures' are authentic. Even if they are; they are not apt and appropriate to this ever changing, fast growing civilization. Educated humans must regard them as simply works of literature, fiction or creative imagination. Read, enjoy, meditate and that is it. Do not take them as rules and regulations of every day modern life. It is absolutely foolish to regard them as word of god. They are collective thoughts of several years of the culture of the people where it was written. The culture was male- dominant. They wrote and re-wrote the scriptures to safeguard male superiority. Why do women believe that and remain to be slaves?

It is past. We cannot live and progress in the present with primitive thoughts. When ever you think: you are a Christian, Hindu, Muslim, Jew, Jain,Buddhist- you are narrowing yourself to selfish and narrow mindedness. By doing so you are pulling down yourself to the small frog in the small pond. You are ignoring and ridiculing the creator. The creator wants you to be a special, particular you. If you simply imitate another to be a Jew, Christian, Muslim, and so on, you have disappointed your creator & more than that you humiliated 'him'. So wake up and live with your inner voice. Don't you want to be free?. So don't copy- cat any one, any religion, any ism or any cult. Be what you are, be true to yourself. To be part of a large group is due to the primitive fear of lonesomeness in us. So instead of practicing courage, you take refuge in a society of cowards like you. Then you become enslaved within the prison walls of people like you.

If you are true to yourself, this fear won't dominate you. Especially we don't need it in a modern society. If you live in hypocrisy and pretend, there will come a time you loose your ability to pretend & act. The real...?.. in you comes out when you are mentally and physically weak. It will be a strange surprise to you and to people whom you associate with. They in turn will desert you instead of supporting you. So; be what you are. Do not imitate, don't be a copy cat or a hypocrite. Live the way what you are and die the way what you are. If you are not sure what you are, be simple and humble and do good deeds & do not embrace any foolish ideology. Live free and die free. That is heaven; the only heaven for a human.

The devotes; believe the predators to be true and falls a victim to the cunning predators. Devotees get brain washed and get filled with non-sense, foolishness, scriptures and promises of salvation. A devote or faithful is repeatedly told that he is a sinner. The preacher throws him into a civil war within himself. He is forced to be a slave of the preacher and to establish his authority he will quote scripture. The devote is divided with in himself. Fear, humiliation dominates him. The end result the devote becomes schizophrenic. His sins, last Judgment, hell- all pull him down to a heap of hopeless trash. And slowly faces a tragic,pathetic death. Priests are pathogens. They creep in and destroys the whole human. There is only one treatment to escape from them. Keep miles of distance away from them and walk like a lion and not like a street dog with tail inside the legs.

Illiteracy, ignorance, poverty, fanaticism are all horses tied to the cart of evil. They are charging at full speed, while kindness, compassion, education of the illiterate and eradication of poverty is still alive in a snail's pace. The civilized world has to find avenues for the outlets for trapped human energy. If not the religion and politics will subdue them and make them their slaves. They will fill them with poison to kill others and they themselves perish finally. And that is what is happening in most parts of the world now- killing for their 'god'.

It is the duty of the educated to go out to the general public and educate them and save them from the evil claws of religion and politics.


Ninan Mathulla 2014-12-26 17:45:09

Looks like Anthappan changed name to Andrew. The style of writing makes me think so. Andrew didn’t give the source of his information. So I assume that it is his imagination. Andre talks of a creator. Please name this creator for readers, and give more information about this creator and his plan of purpose in creation. He says, ‘The creator wants you to be a special particular you’. What is the source of this information? Is this a new religion?

Anthappan 2014-12-26 20:28:53
I am glad to see C. Andrew back on this page.   It is not easy to correct people like Matthulla.  He is the product of two thousand years of lie, brain washing, and hallucination.  Even the theologians agree that there is no connection between Jesus and Christianity except Matthulla.  Don’t get confused with Andrew and Anthappan .  My picture is posted here to avoid all the confusion.   I presume Andrew is a thinking person who wants leave good life on earth taking care of fellow beings.  Probably Matthulla may find some similarities of his god Jesus but that is quite common for people who love fellow human beings.  Many times I requested Matthulla to get out of this religious confusion by breaking the shackle.   We all were like John Newton.
“I once was lost but now am found,
Was blind, but now, I see.”

Thanks Andrew and keep up the good work.  I know you are fighting with demons but courageous person can drive demons and let them go crazy.   

Ninan Mathullah 2014-12-27 05:06:39
Until Andrew and Anthappan reveal basic information about themselves I have to think of both of them as faceless cowards using this forum for propaganda and to mislead people.
andrew 2014-12-27 07:36:20
stubbornness is the father of foolishness.
even the gods are helpless to change a stubborn or foolish.

വിഡ്ഢിത്തരത്തിന്‍റെ പിതാവ് ആണ്  മര്‍ക്കട മുഷ്ട്ടി.
ദൈവങ്ങള്‍കു  പോലും  അവരെ മാറ്റാന്‍ സാദിക്കില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക