Image

ചരിത്രമില്ലാതെ ചരിത്രം രചിക്കുന്ന ദൈവകുമാരന്‍ (പി.പി.ചെറിയാന്‍)

Published on 25 December, 2014
ചരിത്രമില്ലാതെ ചരിത്രം രചിക്കുന്ന ദൈവകുമാരന്‍ (പി.പി.ചെറിയാന്‍)
മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, സോക്രട്ടീസ്, പ്ലാറ്റോ, കണ്‍ഫ്യൂഷ്യസ് തുടങ്ങി എത്രയോ മഹാന്മാരുടെ ജനനം, ജീവിതം, മരണം ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ചരിത്ര രേഖകളില്‍ കുറിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ വരെ ചരിത്രത്താളുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കണം.
എന്നാല്‍ ലോകചരിത്രത്തെ ബി.സി.എന്നും, എ.ഡി.എന്നും രണ്ടായി വിഭജിച്ച ക്രിസ്തുവിന്റെ വ്യക്തമായ ജീവ ചരിത്രമോ, ശരിയായ ഒരു ചിത്രമോ എന്തുകൊണ്ട് ചരിത്ര രേഖകളില്‍ ലഭ്യമല്ല? ഒരാള്‍ തന്റെ അടുത്ത സുഹൃത്തിനോടു ചോദിച്ചു. മറുപടി വളരെ ലളിതവും രസാവഹവുമായിരുന്നു.
ലോക ക്രൈസ്തവരുടെ ആരാധനാപാത്രമായ ക്രിസ്തു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പല്ലേ ജനിച്ചതും, ജീവിച്ചതും, മരിച്ചതുമെല്ലാം? ആ കാലഘട്ടത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇന്നുള്ളതുപോലെ ഉണ്ടായിരുന്നില്ലല്ലോ.
ഏഷ്യാമൈനറൊഴികെ ഏതെങ്കിലും രാജ്യങ്ങളില്‍ ക്രിസ്തു തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സന്ദര്‍ശനം നടത്തിയിരുന്നതായി കേട്ടിട്ടുണ്ടോ?
ലോക ക്രൈസ്തവജനത മിശിഹായുടെ/മശിഹായുടെ തിരുജനനം ഒരിക്കല്‍ കൂടി ആഘോഷിക്കുക്കുമ്പോ
ള്‍  ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് ഉചിതമാണെന്നു തോന്നുന്നു.
ലോക ചരിത്ര രേഖകളില്‍ ഇടം കണ്ടെത്തെനാകാത്ത ക്രിസ്തുവിന് ജനസഹസ്ര ഹൃദയങ്ങളില്‍ പരിവര്‍ത്തനവും പുതു ജന്മവും  പ്രദാനം ചെയ്യുവാന്‍ കഴിയുന്നതെന്തുകൊണ്ടണ് ? കാലസമ്പൂര്‍ണ്ണതയില്‍ ദൈവപുത്രനെ സ്ത്രീയില്‍ നിന്നും ജനിച്ചവനായി അയച്ചുവെന്നും, കാലവും ചരിത്രവും ദൈവകരങ്ങളില്‍ സുരക്ഷിതമായിരിക്കുന്നുവെന്നും, ചരിത്രസംഭവങ്ങളെല്ലാം ദൈവം നിയന്ത്രിക്കു
ന്നു എന്നുള്ള തിരിച്ചറിവാണോ, അതോ ക്രിസ്തുവിന്റെ സ്വഭാവത്തില്‍ അന്തര്‍ലീനമായിരിക്കുന്ന മര്‍മ്മമാണോ ഇതിന് പ്രേരകശക്തിയായി ഭവിക്കുന്നത്? പൗലോസു അപ്പോസ്തലന്റെ ക്രിസ്തുവിനെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ സാക്ഷ്യത്തിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ ഇതിനുള്ള ശരിയായ ഉത്തരം കണ്ടെത്തുക ശ്രമകരമല്ല.
സാക്ഷാല്‍ ദൈവമായിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണമെന്നു വിചാരിക്കാതെ ദാസരൂപമെടുത്ത എളിമയുടെ മൂര്‍ത്തീഭാവം,
സ്വയം മനുഷ്യ സാദൃശ്യം സ്ഥിരീകരിക്കുവാന്‍ സന്നദ്ധമായ കാരുണ്യും,
ജനിക്കുന്നതിനും, ജീവിക്കുന്നതിനും കൊട്ടാരങ്ങള്‍ വേണ്ടെന്നു വെച്ച രാജാക്കന്മാരുടെ രാജാവ്,
തന്റെ ശബ്ദത്താല്‍ സൃഷ്ടിക്കപ്പെട്ട ഭൂമിയില്‍ തല ചായ്ക്കുവാന്‍ ഇടമില്ലാതെ ചുറ്റി സഞ്ചരിക്കുവാന്‍ വിധിക്കപ്പെട്ട ഭൂമിയുടെ സര്‍വ്വാധികാരി,
അധികാരത്തിന്റെയും, അഹങ്കാരത്തിന്റെയും, പ്രതാപത്തിന്റെയും പ്രതീകമായ ബാബേല്‍ ഗോപുരങ്ങളില്‍ വാണരുളുന്ന ആധുനിക സമൂഹത്തിന് തികച്ചും അന്യമായ പ്രവര്‍ത്തനശൈലി,
ഏതൊരു ഹീന മാര്‍ഗ്ഗവും സ്ഥിരീകരിച്ചിട്ടാണെങ്കിലും അധികാരത്തിന്റെ ഉത്തുംഗശൃംഖങ്ങളില്‍ എത്തിച്ചേരുവാന്‍ വെമ്പല്‍ കൂട്ടുന്ന ജനസഹസ്രങ്ങള്‍ക്കിടയിലൂടെ ശാന്തനായി നടന്നവന്‍,
  മശിഹായില്‍ ഒരു രാജാവിനേയോ, ഭരണതന്ത്രജ്ഞനായ ഒരു സൈന്യാധിപനേയോ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനങ്ങള്‍ക്ക് ആത്മാവിന്റെ വീഞ്ഞെടുപ്പിനെ കുറിച്ചു വെളിപ്പെടുത്തി കൊടുത്ത ഒരു സാധാരണ സുവിശേഷകന്‍,
സ്വാതന്ത്ര്യത്തിനായി ദാഹിച്ച മനുഷ്യവര്‍ഗ്ഗത്തിനു ക്രൂശീകരണത്തിലൂടെയുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തവന്‍,
സമൂഹത്തിന്‍ തിരസ്‌കരിക്കപ്പെട്ടവര്‍, ദരിദ്രര്‍, എന്നിവരോടൊപ്പം സഞ്ചരിച്ച് അവരോടൊപ്പം ഭക്ഷണം പങ്കിട്ടവന്‍,
സാധാരണക്കാരായ മുക്കുവരില്‍ നിന്നും, ത്യജിക്കപ്പെട്ടവരില്‍ നിന്നും കൂടെ സഞ്ചരിക്കുവാന്‍ ശിക്ഷാന്മാരെ കണ്ടെത്തിയവന്‍,
ഇഹലോകത്തില്‍ സാധാരണ മനുഷ്യനായി ജീവിച്ച് പാപം ഒഴികെ സര്‍വ്വത്തിലും പരീക്ഷിക്കപ്പെട്ടുവെങ്കിലും അവസാന നിമിഷം വരെ നിര്‍ദ്ദോഷിയും, നിഷ്‌ക്കളങ്കനുമായി വിളങ്ങിനിന്നവന്‍,
ശിഷ്യന്മാരുടെ അവിശുദ്ധമായ പാദങ്ങള്‍ സ്വന്ത കരതലം കൊണ്ട് കഴുകി തുവര്‍ത്തി സേവനത്തിന്റെ പുതിയ മാതൃക കാട്ടി കൊടുത്തവന്‍,
ശാസ്ത്രിമാരും, പരീശന്മാരും, മതനേതാക്കന്മാരും നടത്തിയിരുന്ന അനീതിക്കും, അധര്‍മ്മത്തിനുമെതിരെ പ്രതികരിച്ചതിന് കള്ളനെപോലെ പിടിക്കപ്പെട്ടന്‍,
അന്യായമായ ന്യായവിസ്താരത്തിങ്കല്‍ ഊമനെപോലെ നിശ്ശബ്ദനായി നിന്നവന്‍,
ഒടുവില്‍ പടയാളികളുടെ ക്രൂരമായ ചമ്മട്ടി അടികളും, നിന്ദയും പരിഹാസവും ഏറ്റുവാങ്ങി തലയില്‍ മുള്‍കിരീടവും ധരിച്ചു. അന്ന് നിലവിലിരുന്ന ഹീനമായ ക്രൂരമരത്തിന് സ്വയം ഏല്പിച്ചു കൊടുത്തവന്‍, ഇങ്ങനെയുള്ള ക്രിസ്തുവിന്റെ സ്ഥാനം നിറഞ്ഞുനില്‍ക്കുമെന്ന് തെളിയിക്കുവാന്‍ ഇതിലും വലിയൊരു സാക്ഷ്യത്തിന്റെ ഇടപെടലുകളും, സംഭവ പരമ്പരകളും അതിസൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും- “ദൈവമാണ് ചരിത്രത്തിന്റെ നാഥന്‍”.
വിവേകികള്‍ക്കും, ജ്ഞാനികള്‍ക്കും മറച്ചുവെച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ യേശുവിന്റെ തിരുജനസത്യത്തിന്റെ പൊരുള്‍ നാം മനസ്സിലാക്കുമ്പോളാണ് ക്രിസ്തുമസ് ആഘോഷം അര്‍ത്ഥവത്തായി തീരുന്നത്. പാപം മൂലം ദൈവത്തില്‍ നിന്നും അന്യപ്പെട്ടുപോയ മനുഷ്യ  വര്‍ഗ്ഗത്തെ വീണ്ടെടുക്കുന്നതിനായി സ്വര്‍ഗ്ഗോന്നതി വെടിഞ്ഞു ബെത്‌ലഹേമിലെ പുല്‍കൂട്ടില്‍ ജാതനായ ക്രിസ്തുവിന് ഹൃദയങ്ങളില്‍ ജനിക്കുവാന്‍ അവസരം നല്‍കി, ദിനംതോറും പുതിയ ചരിത്രം രചിക്കുവാന്‍ പൂര്‍ണ്ണമായും നമ്മെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കാം.

“ക്രിസ്മസ്സിന്റെയും പുതുവത്സരത്തിന്റെയും ആശംസകള്‍ നേരുന്നു”.
Join WhatsApp News
andrew 2014-12-26 14:04:50

X'MS A DIFFERENT VIEW.

Yes! It is that time again and most of you are going crazy wishing happy X'ms.

Please be aware X'ms celebration has nothing to do with Jesus. Like Onnam it is based on myth and legends and converting or transforming the pagan celebrations to christian. The Birth day of many pagan gods were observed and celebrated by the last days of December. These gods were killed after suffering torture and resurrected. Those gods were associated with SUN -the life giver of all living things on earth. Pls. Read Vol.4 of Millennium bible for details. You may obtain copies by contacting via- gracepub@yahoo.com.

Early Christian fathers/founders were successful in suppressing and destroying the worship of these pagan gods by political force. Pagans were converted to Christianity. But the pagans continued the worship and observed the sacred days and festivals of their beloved gods. So Christianity very cunningly transformed and remolded the pagan gods to Christian gods. The statues of pagan gods were converted to Jesus & Mary. The pagan temples were either destroyed or converted.

The SUN god RA was born in the city of bread in Egypt. Ra was christened as Son god and legend was formulated as he was born in Beth- lehem [ house of bread] in Judea.

In the gospels of Mark and John, there is no reference about the birth of Jesus. According to John, Jesus is the embodiment of Logos. Logos is a philosophical concept coined long time before Christianity. Jewish philosopher Philo of Alexandria associated Logos with 'Sekeene' the side kick of the unseen or invisible Judaic god. The gospel of john originated, fabricated and fashioned several times by Alexandrian Jesus movement. They very lavishly copied Philo's philosophical thoughts.

The gospel of Mathew was written to connect Jesus to King David the legendary king of Judea. The myth making turned out to be a foolery and forgery. Luke's gospel written around CE [common era] 200 describes a different story about Jesus's birth. Writing true history was not the intention of both writers. Their intention was to create a legend of the son of their god.

Christians and non-Christians please realize that X'ms has nothing to do with Jesus. It is not history. No one so far knows when and where Jesus was born. Or if he ever was born. There is no evidence of a historical Jesus. The apostolic churches never had any evidence and for them it is a belief based on tradition of the church.

Time passed Christian churches and politicians and merchants manipulated the legend and exploit millions and millions for the past 2 thousand years.

They don't have any belief in a historical Jesus. But they do believe they can fool millions for ever and ever. Unless the faithful come out of the dark cells of ignorance, exploitation & slavery and seek truth, there is no redemption even though you believe the Savior is born!

Yes it is human to enjoy, celebrate & get crazy. So go ahead. Why not.

Happy holidays to all

andrews

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക