Image

റിസീവറുകള്‍ക്കുള്ളിലെ തേങ്ങലുകള്‍!!!(കവിത: സോയ നായര്‍)

സോയ നായര്‍ Published on 26 December, 2014
റിസീവറുകള്‍ക്കുള്ളിലെ തേങ്ങലുകള്‍!!!(കവിത: സോയ നായര്‍)
ഇന്നത്തെ വിളിയില്‍ നിന്നും
നാളെയിലേക്കും
നാളെയില്‍ നിന്നും
മറ്റന്നാളിലേക്കും
മറ്റന്നാളില്‍ നിന്നും
അടുത്ത ആഴ്ചയിലേക്കും
മാറ്റിവെച്ചു
മാറ്റി വെച്ചു
ദിനങ്ങള്‍ മാസങ്ങളും
മാസങ്ങള്‍ വര്‍ഷങ്ങളുമാക്കി
ഉരിയാടാന്‍ ആകാതെ
ഫോണിന്‍ തലയ്ക്കല്‍
വീര്‍പ്പുമുട്ടലോടെ
കിതയ്ക്കുന്നുണ്ടു
രക്തബന്ധങ്ങള്‍ !!!



റിസീവറുകള്‍ക്കുള്ളിലെ തേങ്ങലുകള്‍!!!(കവിത: സോയ നായര്‍)
Join WhatsApp News
വായനക്കാരൻ 2014-12-26 16:01:33
പതിനഞ്ചിൽ നിന്ന് പത്തിലേക്കും 
പത്തിൽ നിന്ന് മൂന്നിലേക്കും 
കാച്ചിക്കുറുക്കാവുന്ന നല്ല ആശയം.
വിദ്യാധരൻ 2014-12-26 20:58:27
ഞാൻ സംസാരിക്കുകയായിരുന്നു 
ഫോണിൽ 
അപ്പോൾ മറ്റൊരു കോൾ വന്നു 
'ബൈ ബൈ എടി ഞാൻ പിന്നെ വിളിക്കാം "
ഹൈ എന്തോണ്ട് വിശേഷം?
എല്ലാവർക്കും സുഖമാണോ ?
"നിർതെട്ടടി ഒരു ഇന്റർനാഷണൽ 
കാൾ ആണെന്ന തോന്നുന്നേ 
സോറി ഉണ്ട് മോളെ 
നാളെ വിളിക്കാം"
'ദുബായിലെ വിശേഷമൊക്കെ പറ
എത്ര നാളായി സംസാരിച്ചിട്ടു'
"അയ്യോ ഒരു കാര്യത്തിന് പറഞ്ഞു വിട്ടാൽ 
നൂറു പ്രാവശ്യം വിളിക്കും 
ഒടുക്കത്തെ ഒരു മറവി'
അയ്യോ ഞാൻ നിന്നോടല്ല എന്റെ 
ഭര്ത്താവിന്റെ കാര്യമാണ് പറഞ്ഞത് 
തിങ്കളാഴ്ച വിളിക്കാം 
എല്ലാവരും ജോലിക്ക് പോയി കഴിഞ്ഞിട്ട് 
എന്ന നിറുത്തുന്നു "
അപൂർണമായ ഈ വിളികളിൽ 
കിതപ്പാല്ലാതെ എന്ത് പ്രതീക്ഷിക്കാം?
ബന്ധങ്ങൾക്ക് എന്ത് സ്ഥാനം?   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക