Image

വര്‍ഗീസ് കെ.ഡേവിഡ് (67) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

സജി റ്റി മാത്യൂ Published on 27 December, 2014
വര്‍ഗീസ് കെ.ഡേവിഡ്  (67) ന്യൂജേഴ്‌സിയില്‍ നിര്യാതനായി
ന്യൂജേഴ്‌സി: ഹോത്തോണില്‍ താമസിക്കുന്ന റിട്ട.ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്ന വര്‍ഗീസ് കെ. ഡേവിഡ് (പ്രസാദ് 67) നിര്യാതനായി.
മാവേലിക്കര കൊമ്പശ്ശേരില്‍ പരേതരായ ഡേവിഡ്, ചിന്നമ്മ ദമ്പതികളുടെ ഇളയപുത്രനാണ് പ്രസാദ് എന്ന പേരില്‍ അറിയപ്പെടുന്ന വര്‍ഗീസ് കെ. ഡേവിഡ്. ഭാര്യ മേഴ്‌സി ഡേവിഡ് റിട്ട. അദ്ധ്യാപികയും കറ്റാനം വരിക്കോലിത്തറയില്‍ കുടുംബാംഗവുമാണ്.

മക്കള്‍: ഡോ. പ്രേമ ഈപ്പന്‍, പ്രമോദ് വര്‍ഗീസ്, പ്രദീപ് വര്‍ഗീസ്.

മരുമക്കള്‍: ഡോ.സന്തോഷ് ഈപ്പന്‍, ഇഷ്‌ക്, ഹൈഡി.

കൊച്ചുമക്കള്‍: റോഷന്‍, റൂബെക്ക്, ഈലൈ, ജെയ്ഡന്‍

സഹോദരര്‍ : പരേതനായ ജോസഫ് ഡേവിഡ് , പരേതനായ മേജര്‍ ഡാനിയല്‍ കെ. ഡേവിഡ്, ചേച്ചമ്മ മാത്യൂ,. അന്നമ്മ റിച്ചാര്‍ഡ്, സാറാമ്മ ഡേവിഡ്.


Viewing Service- Episcopal Church of  St. Paul's and  Resurrection, 483 Center Street, Wood Ridge, New Jersey 07075
December 31 – Time : 2-5 PM.
January 1st- Time: 2-5 PM

വ്യൂവിംഗ് ശുശ്രൂഷകള്‍ക്ക് റവ. ഡോ. ജേക്കബ് ഡേവിഡ് നേത്രുത്വം നല്‍കും

ശവസംസ്‌ക്കാര ശുശ്രൂഷകള്‍ മാതൃഇടവകയായ മാവേലിക്കര സിഎസ്‌ഐ െ്രെകസ്റ്റ് ചര്‍ച്ചില്‍ നടത്തപ്പെടും.

വര്‍ഗീസ് കെ. ഡേവിഡ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തോളം എംഗിള്‍വുഡ് ഡ്വൈറ്റ് മൊറോ ഹൈസ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായി പ്രവര്‍ത്തിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.അമേരിക്കയില്‍ ഇമ്മിഗ്രന്‌റ് ആയി എത്തുന്നതിന് മുമ്പ് നൈജീരിയ, ഘാന തുടങ്ങിയ പല രാജ്യങ്ങളിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വേള്ഡ് മലയാളി കൌണ്‍സില്‍ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. തിരുവല്ല മാര്‌ത്തോമാ കോളജില്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു

സ്തുത്യര്‍ഹ സേവനത്തിലുള്ള ബഹുമതികളും മെഡലും ലഭിക്കുകയുണ്ടായി. നോര്‍ത്ത് അമേരിക്കയില്‍ സി. എസ്. ഐ . സഭയെ പടുത്തുയര്‍ത്തുന്നതില്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയുണ്ടായി. കഴിഞ്ഞ 30 വര്‍ഷക്കാലമായി അമേരിക്കയിലെ പ്രവാസി മലയാളികളുടെ, സാമൂഹികസാംസ്‌കാരിക രംഗങ്ങളില്‍ തനതായ വ്യക്തിത്വം പ്രകടമാക്കിയിട്ടുണ്ട്. ചീട്ടുകളിയില്‍ നാഷ്ണല്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. ഗായകനുമായിരുന്നു. ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകളുമായി നിത്യതയില്‍ പ്രവേശിച്ച വര്‍ഗീസ് കെ. ഡേവിഡിന് അമേരിക്കന്‍ മലയാളികളുടെ ആദരാജ്ഞലികള്‍.

വിവരങ്ങള്‍ക്ക്
പ്രദീപ് 973-423-0042
ഷാജി 201-281-1242
ബിജു ജോര്‍ജ്ജ് 201-681-2750
സജി ടി. മാത്യൂ 201-925-5763

വര്‍ഗീസ് കെ.ഡേവിഡ്  (67) ന്യൂജേഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
Alex Vilanilam 2014-12-27 07:43:22
You completed your race successfully beloved Praasd. The crown of glory is awaiting you in Heaven. Let our Lord give strength to all loved ones to tide over these days of deep sorrow. Alex ,Lalitha and all in Vilanilam family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക