Image

അന്‍പു സംവിധാനം ചെയ്യുന്ന രാവയില്‍ സമുദ്രക്കനി അന്ധന്റെ വേഷത്തില്‍

Published on 05 January, 2015
അന്‍പു സംവിധാനം ചെയ്യുന്ന രാവയില്‍ സമുദ്രക്കനി അന്ധന്റെ വേഷത്തില്‍


സംവിധായകനും അഭിനേതാവുമായ സമുദ്രക്കനി തന്റെ അടുത്ത ചിത്രത്തില്‍ കാഴ്ച ശക്തിയില്ലാത്ത വ്യക്തിയായി അഭിനയിക്കുന്നു. അന്‍പു സംവിധാനം ചെയ്യുന്ന രാവ എന്ന ചിത്രത്തിലൂടെയാണ് സമുദ്രക്കനി വേറിട്ട വേഷത്തിലെത്തുന്നത്.

സൗഹൃദവും ആത്മവിശ്വാസവുമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു. നമ്മളുടെ രാത്രികളെക്കാള്‍ ഇരുണ്ടതാണ് അവരുടെ പകലുകള്‍ എന്നിരിക്കിലും അവരുടെ ആത്മവിശ്വാസം അവിശ്വസനീയമാണെന്ന് സമുദ്രക്കനി പറയുന്നു. ഈ ചിത്രം അക്കാര്യമാണ് പ്രതിപാദിക്കുന്നതെന്നും  അതിനാലാണ് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ താന്‍ തയ്യാറായതെന്നും താരം വ്യക്തമാക്കി.

ജ്യോതി ബസു എന്നാണ് ചിത്രത്തില്‍ സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മറ്റ് രണ്ട് പ്രാധാന്യമുള്ള കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാകും. എസ്.എ. ചന്ദ്രശേഖറിന്റെ ടൂറിംങ് ടോക്കീസ് എന്ന ചിത്രത്തില്‍ അഭിനയിച്ച പാപ്രി ഘോഷ് ആയിരിക്കും രാവയിലെ നായികാവേഷം അവതരിപ്പിക്കുന്നത്. വി.ഗോപി എന്ന പുതുമുഖ നടനാകും നായകനാവുക. 

ഈ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കാഴ്ചശക്തിയില്ലാത്ത യുവതിയെ സന്ദര്‍ശിക്കാനൊരുങ്ങിയിരിക്കുകയാണ് താരം. ചിത്രത്തിന്റെ സംവിധായകന്‍ യുവതിയെ പോയി കണ്ടെന്നും കൊച്ചിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം താനും അവിടെ പോയി അവരെ കാണുമെന്നും സമുദ്രക്കനി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക