Image

പന്തളം ബിജു തോമസ്‌ ഫോമാ ബൈലോ കമ്മറ്റി ചെയര്‍മാന്‍

എബി ആനന്ദ്‌ Published on 06 January, 2015
പന്തളം ബിജു തോമസ്‌ ഫോമാ ബൈലോ കമ്മറ്റി ചെയര്‍മാന്‍
മയാമി: മയാമിയില്‍ വെച്ചു നടന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ദേശീയ കമ്മറ്റി, പന്തളം ബിജു തോമസിനെ  ബൈലോസ് ആൻഡ്‌ ക്രഡന്‍ഷ്യല്‍സ്   ചെയര്‍മാനായി തിരെഞ്ഞെടുത്തു. ഫോമായില്‍  പുതിയ അംഗത്വത്തിനായി അപേക്ഷിക്കുന്ന സംഘടനകളുടെ അപേക്ഷകള്‍ പരിശോധിച്ച് മൂല്യനിര്‍ണ്ണയം നടത്തി ദേശീയ കമ്മറ്റിയിലേക്ക് ശുപാര്‍ശ ചെയ്യുക, പാര്‍ലമെന്‍റെറി പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റിനെ സഹായിക്കുക,   ഫോമായുടെ സുഗുമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുവാന്‍ വേണ്ട നടപടികള്‍ ക്രോഡീകരിക്കുക എന്നീ ചുമതലകളാണ്  പ്രധാനമായും വഹിക്കണ്ടത്. 

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവും, വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളതുമായ ബിജു തോമസിന്‍റെ ഫോമായിലെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ചെയര്‍മാനായി നിര്‍ദ്ദേശിക്കപ്പെട്ടത്‌. 
ഫോമാ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ്‌, ഫോമാ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്‌. കേരള അസ്സോസിയേഷന്‍ ഓഫ് ലാസ് വേഗസിന്‍റെ അംഗവും പന്തളം സ്വദേശിയുമാണ്‌.

പന്തളം ബിജു തോമസ്‌ ഫോമാ ബൈലോ കമ്മറ്റി ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക