Image

തൃഷയുടെ വിവാഹ നിശ്ചയം 23-ന്, വരുണ്‍ മനിയന്‍ വരന്‍

Published on 08 January, 2015
തൃഷയുടെ വിവാഹ നിശ്ചയം 23-ന്, വരുണ്‍ മനിയന്‍ വരന്‍
പ്രശസ്ത തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണനും ചെന്നൈ സ്വദേശിയും സിനിമാ നിര്‍മ്മാതാവുമായ വരുണ്‍ മനിയനും തമ്മിലുള്ള വിവാഹ നിശ്ചയം ജനുവരി 23ന് നടക്കും. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹനിശ്ചയം നടക്കുമെന്ന് തൃഷ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വിവാഹ നിശ്ചയം തീരുമാനിച്ചെങ്കിലും താന്‍ സിനിമാ അഭിനയം നിര്‍ത്തില്ലെന്നും തൃഷ പറഞ്ഞു. ഈ വര്‍ഷം രണ്ട് സിനിമകള്‍ക്ക് ഉടന്‍ കരാറൊപ്പിടുമെന്നും യുവനടി അറിയിച്ചു.

റാഡിയന്‍സ് റിയാല്‍റ്റി ഡെവലപ്പേഴ്‌­സ് ഇന്ത്യ ലിമിറ്റഡ്, സിനിമാനിര്‍മാണ കമ്പനിയായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറാണ് വരുണ്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വായ് മൂടി പേസുവതും, പൃഥ്വിരാജ് നായകനായ കാവിയ തലൈവന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് റാഡിയന്‍സ് ഗ്രൂപ്പ് ആണ്. ഇത് കൂടാതെ തൃഷയും ചിമ്പുവും പ്രധാന വേഷങ്ങളിലെത്തുന്ന സെല്‍വരാഘവന്‍ ചിത്രം നിര്‍മിക്കുന്നതും വരുണാണ്.
തൃഷയുടെ വിവാഹ നിശ്ചയം 23-ന്, വരുണ്‍ മനിയന്‍ വരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക