Image

ബോയ്ഹുഡിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം, എഡി റെഡ്‌മെയിന്‍ നടന്‍, ജൂലിയാന മോര്‍ നടി

Published on 12 January, 2015
ബോയ്ഹുഡിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം, എഡി റെഡ്‌മെയിന്‍ നടന്‍, ജൂലിയാന മോര്‍ നടി
ബവര്‍ലി ഹില്‍സ്: 72-ാമതു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്രകാരം പ്രഖ്യാപിച്ചു. ബോയ്ഹുഡ് ആണ് മികച്ച ചിത്രം. സംവിധായകന്‍ (റിച്ചാര്‍ഡ് ലിങ്ക്‌ലേറ്റര്‍), മികച്ച സഹനടി (പട്രീഷ്യ അര്‍ക്വറ്റ)എന്നീ വിഭാഗങ്ങളില്‍ ബോയ്ഹുഡ് അവാര്‍ഡിനര്‍ഹമായി ­. മികച്ച നടനായി എഡി റെഡ്‌മെയിനും മികച്ച നടിയായി ജൂലിയാന മോറും തെരഞ്ഞെടുക്കപ്പെട്ടു.

ബേര്‍ഡ്മാന്‍, ഇന്റു ദ വുഡ്‌സ്, പ്രൈഡ്, സെന്റ് വിന്‍സന്റ് എന്നീ ചിത്രങ്ങളെ പിന്തള്ളി കോമഡി വിഭാഗത്തില്‍ ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍ അവാര്‍ഡ് നേടി. ബേര്‍ഡ്മാന് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് കിട്ടി.കോമഡി വിഭാഗത്തില്‍ മികച്ച നടനായി മൈക്കല്‍ കീറ്റണും മികച്ച നടിയായി ആമി ആഡംസും തെരഞ്ഞെടുക്കപ്പെട്ടു.

ടിവി പരമ്പരയില്‍ കോമഡി വിഭാഗത്തില്‍ ആമസോണിന്റെ ട്രാന്‍സ്‌പേരന്റ് പരമ്പര ഗോള്‍ഡന്‍ ഗ്ലോബ് നേടി. ട്രാന്‍സ്‌പേരന്റിലെ അഭിനയത്തിന് ജെഫ്രി ടാമ്പോറിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
ജോര്‍ജ് ക്ലൂണിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. ­
ബോയ്ഹുഡിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം, എഡി റെഡ്‌മെയിന്‍ നടന്‍, ജൂലിയാന മോര്‍ നടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക