Image

അക്കല്‍ദാമയിലെ പെണ്ണ്: ശ്വേതാ മേനോന്‍ നായിക

Published on 14 January, 2015
അക്കല്‍ദാമയിലെ പെണ്ണ്: ശ്വേതാ മേനോന്‍ നായിക
ഇടവേളയ്ക്കുശേഷം അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തില്‍ ശ്വേതാ മേനോന്‍ നായികയാകുന്നു. പുതുമുഖം ജയറാം കൈലാഷ് ആണ് നായകന്‍. വിനീത്, സുധീര്‍ കരമന, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജാഫര്‍ ഇടുക്കി, രാജേഷ് ഹെബ്ബാര്‍, മാളവിക എസ്. നായര്‍ എന്നിവര്‍ അഭിനയിക്കുന്നു.

ിനീത് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തിരിച്ചെത്തുന്ന സിനിമകൂടിയാണിത്. സിനോജ് നെടുങ്ങോലയാണ് കഥയും തിരക്കഥയും. ചിത്രീകരണം പൂര്‍ത്തിയായ അക്കല്‍ദാമയിലെ പെണ്ണ് ഉടന്‍ തിയറ്ററിലെത്തും.

ആഗ്‌നസ് എന്ന കഥാപാത്രത്തെയാണ് ശ്വേത അവത രിപ്പിക്കുന്നത്. ദാരിദ്ര്യത്തിലാണ് ആഗ്‌നസ് വളര്‍ന്നത്. ഒരിക്കല്‍ ഒരാളോടു പ്രണയം തോന്നി. അദ്ദേഹത്തോടൊപ്പം ഇറങ്ങിപ്പോന്നു. മലയോര ഗ്രാമത്തിലാണ് അവര്‍ എത്തിയത്. അവിടെ വച്ച് അവള്‍ മറിയത്തിനു ജന്മം നല്‍കി. എന്നാല്‍ ഭാര്യയെയും മകളെയും ഇട്ട് ഭര്‍ത്താവ് സ്ഥലം വിട്ടു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ആഗ്‌നസിന്റെ പോരാട്ടമാണ് പിന്നീട് ആ ഗ്രാമം കാണുന്ന­ത്.
അക്കല്‍ദാമയിലെ പെണ്ണ്: ശ്വേതാ മേനോന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക