Image

പരാ­ജ­യ­പ്പെ­ട്ട ഗ്ലാമര്‍ ദാമ്പ­ത്യ­ങ്ങള്‍

ജയ­മോ­ഹ­നന്‍ എം Published on 13 January, 2015
പരാ­ജ­യ­പ്പെ­ട്ട ഗ്ലാമര്‍ ദാമ്പ­ത്യ­ങ്ങള്‍
ഗ്ലാമര്‍ ലോകത്ത് പ്രത്യേ­കിച്ച് ചല­ച്ചിത്ര ഗ്ലാമര്‍ ലോകത്ത് പ്രണ­യ­ങ്ങളും വിവാ­ഹ­ങ്ങളും പുതിയ കാര്യ­മ­ല്ല. അതു­പോലെ തന്നെ­യാണ് പ്രണയ പരാ­ജ­യ­ങ്ങളും വിവാഹ മോച­ന­ങ്ങ­ളും. എന്നാല്‍ മല­യാ­ളിയെ ഒന്ന­ടങ്കം നടുക്കിയ വിവാ­ഹ­മോ­ച­ന­ വാര്‍ത്ത­യാ­യി­രു­ന്നു പ്രീയ­ദര്‍ശന്‍ - ലിസി വിവാ­ഹ­മോ­ചന കേസ്. പ്രീയ­ദര്‍ശ­നെ­തിരെ ഗാര്‍ഹിക പീഡനം ആരോ­പിച്ചാണ് ലിസി കോട­തി­യില്‍ കേസ് ഫയല്‍ ചെയ്തി­രി­ക്കു­ന്നത് എന്നാണ് അറി­യാന്‍ കഴി­യു­ന്ന­ത്. എന്താ­യാലും ചെന്നൈ കോട­തി­യില്‍ ഇരു­വ­രു­ടെയും വിവാ­ഹ­മോ­ച­ന­ത്തിന്റെ കേസ് നട­ക്കു­ക­യാ­ണ്. മാത്ര­മല്ല പ്രീയ­ദര്‍ശ­നില്‍ നിന്നും 80 കോടി­യുടെ നഷ്ട­പ­രി­ഹാരം ലിസി ആവി­ശ്യ­പ്പെ­ട്ടി­രി­ക്കുന്നു എന്നും വാര്‍ത്ത­യുണ്ട്.

വിവാഹം കഴിഞ്ഞ് മൂന്ന് പതി­റ്റാ­ണ്ടോ­ള­മായ ഒരു ബന്ധം വേര്‍പി­രി­യു­ന്നത് അമ്പ­ര­പ്പോടെ മാത്ര­മല്ല മല­യാളി സമൂ­ഹ­ത്തിന് നോക്കി കാണാന്‍ കഴി­യു. ഒരു വര്‍ഷം മുമ്പ് ഇരു­വ­രു­ടെയും വിവാഹ മോചന വാര്‍ത്ത കേട്ടി­രു­ന്നു. ലിസിക്ക് മറ്റൊരു റിലേ­ഷന്‍ ഉണ്ടെ­ന്നാ­യി­രുന്നു അന്ന് ഗോസി­പ്പ്. എന്നാല്‍ മോഹന്‍ലാല്‍ ഇട­പെട്ട് തങ്ങ­ളുടെ പിണ­ക്ക­ങ്ങള്‍ മാറ്റി­യെന്ന് ലിസി തന്നെ പിന്നീട് അഭി­മു­ഖ­ത്തി­ലൂടെ പറ­ഞ്ഞു. എന്നാ­ലി­പ്പോള്‍ പൊടു­ന്നനെ ഇരു­വരും കോട­തി­യില്‍ എത്തി­യി­രി­ക്കു­ന്നു.

വര്‍ഷ­ങ്ങ­ളുടെ തന്നെ പഴ­ക്ക­മുണ്ട് മല­യാള സിനി­മ­യിലെ ദാമ്പ­ത്യ­പ­രാ­ജ­യ­ങ്ങ­ളുടെ കഥ­കള്‍ക്ക്. കവി­യൂര്‍ പൊന്നമ്മ - മണി­സ്വാമി ദമ്പ­തി­കള്‍ വേര്‍പി­രി­ഞ്ഞ­താണ് ഇതില്‍ ഏറെയും പഴ­ക്ക­മുള്ള കഥ. ഓട­യില്‍ നിന്ന്, നെല്ല് എന്നി­ങ്ങനെ ആദ്യ­കാല നസീര്‍ സത്യന്‍ ചിത്ര­ങ്ങ­ളിലൂടെ പ്രേക്ഷ­ക­രുടെ ഇഷ്ട­താ­ര­മായി കവി­യൂര്‍ പൊന്നമ്മ മാറിയ കാലം. അക്കാ­ല­ത്താണ് പ്രമുഖ നിര്‍മ്മാ­താവ് മണി­സ്വാ­മി­യു­മായി പൊന്നമ്മ പ്രണ­യ­ത്തി­ലാ­കു­ന്ന­ത്. ഇരു­വരും വിവാ­ഹി­ത­രാ­വു­കയും ചെയ്തു. എന്നാല്‍ കുടുംബ ജീവി­ത­ത്തിലെ അപ­സ്വ­ര­ങ്ങള്‍ കാരണം കുറച്ചു വര്‍ഷ­ങ്ങള്‍ക്ക് ശേഷം ഇരു­വരും വിവാ­ഹ­മോ­ച­ന­ത്തി­ലേക്ക് നീങ്ങി. ഇരു­വര്‍ക്കും ഒരു മക­ളു­ണ്ട്.

രഘു­വ­രന്‍ - രോഹിണി

മാധ്യ­മ­ങ്ങള്‍ ഒരു കാലത്ത് ആഘോ­ഷിച്ച പ്രണ­യ­മാണ് രഘു­വ­ര­ന്റെയും രോഹി­ണി­യു­ടെ­യും. കക്ക എന്ന ചിത്ര­ത്തില്‍ ഒന്നിച്ച് അഭി­ന­യി­ക്കു­മ്പോ­ഴാണ് ഇരു­വരും തമ്മില്‍ പ്രണ­യ­ത്തി­ലാ­യ­ത്. എന്നാല്‍ ഇരു­വരു­ടെയും ദാമ്പത്യം വെറും അഞ്ചു വര്‍ഷം മാത്രമേ നീണ്ടു നിന്നു­ള്ളു. മദ്യ­ത്തിന് അടി­മ­യായ രഘു­വരന്‍ രോഹി­ണിയെ പീഡി­പ്പി­ക്കു­മാ­യി­രുന്നു എന്ന് പറ­യ­പ്പെ­ടു­ന്നു. എന്താ­യാലും ഇരു­വരും വിവാ­ഹ­മോ­ചനം ചെയ്യു­ക­യു­ണ്ടാ­യി.

ഒരു കാലത്ത് മോഹന്‍ലാ­ലിന്റെ നായ­ക­നായി തിള­ങ്ങിയ താര­മാ­യി­രുന്നു ശ്രീനാ­ഥ്. എണ്‍പ­തു­ക­ളില്‍ സുന്ദ­രി­മാ­രുടെ സ്വപ്ന­കാ­മു­കന്‍. ഇത് ഞങ്ങ­ളുടെ കഥ എന്ന ചിത്ര­ത്തില്‍ നായി­ക­യായി എത്തിയ ശാന്തി­കൃ­ഷ്ണ­യു­മായി ശ്രീനാഥ് പ്രണ­യ­ത്തി­ലാ­കു­കയും ചെയ്തു. മൂന്ന് വര്‍ഷത്തെ പ്രണ­യ­ത്തി­നൊ­ടു­വില്‍ 1985ല്‍ ഗുരു­വാ­യൂര്‍ ക്ഷേത്ര­ത്തില്‍ വെച്ച് ഇരു­വരും വിവാ­ഹി­ത­രാ­യി. പത്ത് വര്‍ഷ­ങ്ങള്‍ക്ക് ശേഷം ദാമ്പത്യ ജീവി­ത­ത്തിലെ താള­പ്പി­ഴ­കള്‍ കാരണം ഇരു­വരും വേര്‍പി­രി­ഞ്ഞു.

വലിയ കോലാ­ഹ­ല­ങ്ങ­ളി­ല്ലാത്ത പ്രണ­യവും വിവാ­ഹവും വേര്‍പി­രി­യ­ലു­മാ­യി­രുന്നു ജയ­ഭാ­ര­തി­യു­ടെയും സത്താ­റി­ന്റെ­യും. ഇരു­വരും ഗ്ലാമ­റില്‍ നില്‍ക്കു­മ്പോള്‍ തന്നെ പ്രണ­യ­ത്തി­ലായി എങ്കിലും മാധ്യ­മ­ങ്ങള്‍ക്ക് ഈ പ്രണ­യ­ത്തെ­ക്കു­റിച്ച് അറി­വു­ണ്ടാ­യി­രു­ന്നി­ല്ല. എല്ലാ­വ­രെയും അത്ഭു­ത­പ്പെ­ടു­ത്തി­ക്കൊണ്ട് ഇരു­വരും വിവാ­ഹി­ത­രാ­യി. എട്ട് വര്‍ഷം ഇരു­വരും ഒരു­മിച്ച് ജീവി­ച്ചു. പന്നീട് പാരാ­തി­കളോ വിവാ­ദ­ങ്ങളോ ഇല്ലാതെ വേര്‍പി­രി­ഞ്ഞു. ഏക മകന്‍ കൃഷ്.ജെ.­സാ­ന്താര്‍ അഭി­നേ­താ­വാ­ണ്.

രാധികാ - പ്രതാപ് പോത്തന്‍

സിനി­മ­യി­ലെന്ന പോലെ തന്നെ ജീവി­ത­ത്തിലും നിര­വധി പ്രണ­യ­ങ്ങ­ളി­ലൂടെ കടന്നു പോയ നായി­ക­യാണ് രാധി­ക. പഴ­യ­കാല തമിഴ് വില്ലന്‍ എം.­ആര്‍ രാധ­യുടെ ശ്രീല­ങ്കന്‍ വംശ­ജ­യായ ഭാര്യ­യിലെ മക­ളാണ് രാധി­ക. ആദ്യ പ്രണ­യവും വിവാ­ഹവും നടന്‍ പ്രതാപ് പോത്ത­നു­മാ­യി­ട്ടാ­യി­രു­ന്നു. 2 വര്‍ഷം കഴി­ഞ്ഞ­പ്പോ­ള്‍ ദാമ്പത്യം പരാ­ജ­യ­മാ­യി. പിന്നീട് രാധിക നടന്‍ വിജ­യ­കാ­ന്തു­മായി പ്രണ­യ­ത്തി­ലായി എന്ന വാര്‍ത്ത സിനിമാ ലോകത്ത് പര­ന്നു. പിന്നീട് ബ്രീട്ട­നിലെ ബിസ്‌ന­സ്സു­കാ­രന്‍ റിച്ചാര്‍ഡു­മായി പ്രണ­യ­ത്തി­ലാ­വു­കയും അത് വിവാ­ഹ­ത്തില്‍ എത്തു­കയും ചെയ്തു. രണ്ട് വര്‍ഷ­ങ്ങള്‍ക്ക് ശേഷം ഈ ദാമ്പ­ത്യവും പിരി­ഞ്ഞു. പിന്നീട് പല പ്രണയ ഗോസി­പ്പു­ക­ളിലും രാധി­ക­യുടെ പേര് കേട്ടി­ട്ടു­ണ്ട്. ഏഴ് വര്‍ഷം മുമ്പ് അവര്‍ നടന്‍ ശര­ത്കു­മാ­റിനെ വിവാഹം ചെയ്യു­ക­യു­ണ്ടാ­യി.

ജഗതി - മല്ലിക

ഏറെ വിവാ­ദ­ങ്ങള്‍ സൃഷ്ടിച്ച പ്രണയ ജീവി­ത­മാ­യി­രുന്നു ജഗ­തി­യു­ടെയും മല്ലി­ക­യു­ടെ­യും. ജഗ­തി­യുടെ അഭി­നയ ജീവിതം ആരം­ഭി­ക്കുന്ന സമ­യ­ത്താണ് അദ്ദേഹം മല്ലി­ക­യു­മായി പ്രണ­യ­ത്തി­ലാ­കു­ന്ന­ത്. കോളജ് വിദ്യാര്‍ഥി­യാ­യി­രുന്ന മല്ലിക പഠനം മതി­യാക്കി ജഗ­തി­ക്കപ്പം മദ്രാ­സി­ലേക്ക് പോയി. എന്നാല്‍ പിന്നീട് ഇവര്‍ പിരി­ഞ്ഞു. സുകു­മാ­ര­നു­മാ­യി­ട്ടുള്ള പ്രണ­യ­മാണ് ഇരു­വ­രു­ടെയും ദാമ്പത്യം തകര്‍ക്കാന്‍ കാര­ണ­മെന്ന് ജഗതി പിന്നീട് തുറന്നു പറ­ഞ്ഞി­ട്ടു­ണ്ട്. വര്‍ഷ­ങ്ങള്‍ക്ക് ശേഷം ഇരു­വരും സിനി­മ­യില്‍ ഒരു­മിച്ച് അഭി­ന­യി­ക്കു­കയും ചെയ്തി­ട്ടു­ണ്ട്.

19 വര്‍ഷത്തെ ദാമ്പ­ത്യ­ത്തിന് ശേഷ­മാ­യി­രുന്നു മുകേഷും സരി­തയും തമ്മില്‍ വേര്‍പി­രി­ഞ്ഞ­ത്. 1988ല്‍ ആയി­രുന്നു ഇരു­വ­രു­ടെയും വിവാ­ഹം. 2007 മാര്‍ച്ചില്‍ ഇരു­വരും വിവാ­ഹ­മോ­ചനം നേടി. എന്നാല്‍ ഇതിനും ഏറെ­ക്കാലം മുമ്പു തന്നെ ഇരു­വരും പിരിഞ്ഞു കഴി­യു­ക­യാ­യി­രു­ന്നു. പിന്നീട് മുകേഷ് നര്‍ത്തകി മേതില്‍ ദേവി­കയെ വിവാഹം കഴി­ച്ചു.

ഉര്‍വശി - മനോജ് കെ.­ജ­യന്‍


ഏറെ വിവാ­ദ­ങ്ങളും കോലാ­ഹ­ല­ങ്ങളും സൃഷ്ടിച്ച ഡൈവോഴ്‌സ് കേസാ­യി­രുന്നു ഉര്‍വ­ശി­യു­ടെയും മനോ­ജി­ന്റെ­യും. 1983ല്‍ ഉര്‍വശി സിനി­മ­യി­ലെ­ത്തു­മ്പോള്‍ വെറും 14 വയ­സാ­യി­രുന്നു പ്രായം. പിന്നീട് സിനി­മ­യില്‍ സജീ­വ­മായ ഉര്‍വശി പിട­ക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിന­നി­മ­യുടെ സെറ്റില്‍ വെച്ച് മനോ­ജു­മായി പ്രണ­യ­ത്തി­ലാ­യി. ചിത്ര­ത്തിന്റെ നിര്‍മ്മാ­താവും ഉര്‍വ­ശി­യാ­യി­രു­ന്നു. 2000 ഒക്‌ടോ­ബ­റി­ലാ­യി­രുന്നു ഇരു­വ­രു­ടെയും വിവാ­ഹം. ആദ്യ മകള്‍ കുഞ്ഞാ­റ്റക്ക് ജന്മം നല്‍കിയ ശേഷം തന്നെ ഇരു­വ­രു­ടെയും ദാമ്പത്യം പരാ­ജ­യ­ത്തി­ലേക്ക് നീങ്ങി തുട­ങ്ങി. 2012ല്‍ ഇരു­വര്‍ക്കും കോടതി വിവാ­ഹ­മോ­ചനം അനു­വ­ദി­ച്ചു. ഇരു­വരും പിന്നീട് പുനര്‍വി­വാ­ഹവും ചെയ്തു.

സമീ­പ­കാ­ലത്ത് യുവ­താ­ര­ങ്ങള്‍ക്കി­ട­യില്‍ വിവാ­ഹ­മോ­ച­ന­ങ്ങള്‍ തുട­ക്ക­ഥ­യാ­വുക തന്നെ­യാ­യി­രുന്നു മല­യാള സിനി­മ­യില്‍. കാവ്യ - നിഷാല്‍ചന്ദ്ര ദാമ്പത്യം തന്നെ ഒരു ഉദാ­ഹ­ര­ണം. ഇരു­വ­രു­ടെയും കുടും­ബ­ങ്ങള്‍ ചേര്‍ന്ന് ആലോ­ചിച്ച് ഉറ­പ്പിച്ച വിവാ­ഹ­മാ­യി­രുന്നു കാവ്യ­യു­ടെയും നിഷാ­ലി­ന്റെ­യും. വിവാഹ ശേഷം കുവൈ­ത്തി­ലേക്ക് പോയ കാവ്യ അധികം വൈകാതെ തിരി­ച്ചെ­ത്തി. അവിടെ നിന്നും രക്ഷ­പെട്ടു പോരു­ക­യാ­യി­രുന്നു എന്ന് കാവ്യ തന്നെ വെളി­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. അവ­സാനം പല നിബ­ന്ധ­ന­കളും വെച്ച് ഇരു­വരും പിരി­യാന്‍ തീരു­മാ­നി­ച്ചു. ഏറെ വിവാ­ദ­ങ്ങളും മാധ്യമ വാര്‍ത്ത­കളും ഈ വിഷ­യ­ത്തി­ലു­ണ്ടാ­യി. വിവാഹം പിരിഞ്ഞ ശേഷം കാവ്യ അഭി­ന­യ­ത്തി­ലേക്ക് തിരി­ച്ചെ­ത്തി.

സമീ­പ­കാ­ലത്ത് മാധ്യ­മ­ശ്രദ്ധ നേടിയ മറ്റൊരു വിവാഹ മോചനം ഗണേ­ഷി­ന്റെയും യാമി­നി­യു­ടെ­യു­മാ­യി­രു­ന്നു. കേര­ള­ത്തിലെ ഒരു വിവാദ നായി­ക­യു­ടെയും പേരും ഈ പ്രശ്‌ന­ത്തില്‍ കേട്ടി­രു­ന്നു.

നായിക നടി ലെന­യാണ് പെടു­ന്നനെ വിവാ­ഹ­മോ­ചനം നേടിയ മറ്റൊ­രാള്‍. ലെന­യുടെ ബാല്യ­കാല സുഹൃത്ത് അഭി­ലാ­ഷാ­യി­രുന്നു ലെന­യുടെ ഭര്‍ത്താ­വ്. പ്രണ­യ­ത്തി­ലാ­യി­രുന്ന ഇരു­വരും 2003­ലാണ് വിവാഹം ചെയ്ത­ത്. 2012ല്‍ ഇരു­വരും വേര്‍പി­രി­ഞ്ഞു.

ബാല്യ­കാല സുഹൃ­ത്തു­ക്ക­ളാ­യി­രുന്ന ജ്യോതിര്‍മയിയും നിശാന്ത് കുമാറും വേര്‍പി­രി­ഞ്ഞതും ഇതേ­പോലെ തന്നെ വാര്‍ത്താ പ്രധാന്യം നേടിയിരു­ന്നു. 2004­ലാ­യി­രുന്നു ഇരു­വ­രു­ടെയും വിവാ­ഹം. ഗ്ലാമര്‍ റോളു­കളില്‍ ജ്യോതിര്‍ മയി അഭി­ന­യി­ക്കു­ന്ന­താണ് അവര്‍ക്കി­ട­യില്‍ പ്രശ്‌ന­ങ്ങള്‍ സൃഷ്ടി­ച്ച­ത്. പക്ഷെ സിനി­മ­യാണ് പ്രധാനം എന്ന് ജ്യോതിര്‍മയി തീരു­മാ­നി­ച്ച­തോടെ 2008ല്‍ ഇരു­വരും വേര്‍പി­രി­ഞ്ഞു.

ബാല്യ­കാല സുഹൃ­ത്തായ പ്രജി­ത്തിനെ വിവാഹം ചെയ്ത മംമ്തയും വിവാ­ഹ­മോ­ച­ന­ത്തി­ലെ­ത്തി­യത് ഏവ­രെയും അത്ഭു­ത­പ്പെ­ടു­ത്തി­യി­രു­ന്നു. 2011­ലാ­യി­രുന്നു ഇരു­വ­രു­ടെയും വീട്ടു­കാ­രുടെ അനു­ഗ്ര­ഹ­ത്തോടെ തന്നെ വിവാഹം നട­ന്ന­ത്. കൃത്യം ഒരു വര്‍ഷം പിന്നീ­ട്ട­പ്പോള്‍ ഇരു­വരും വിവാ­ഹ­മോ­ച­ന­ത്തി­നായി കോട­തി­യി­ലെ­ത്തി. പിന്നീട് മംമ്ത അഭി­ന­യ­ത്തി­ലേക്ക് മട­ങ്ങി­യെ­ത്തി.

ഭര­ത­ന്റെയും കെ.­പി.­എ.സി ലളി­ത­യു­ടെയും മകന്‍ സിദ്ധാര്‍ഥും അഞ്ജുവും തമ്മിലുള്ള വിവാ­ഹവും നാല് വര്‍ഷം മാത്രമേ നീണ്ടു നിന്നു­ള്ളു. പ്രണ­യ­ത്തി­ലാ­യി­രുന്ന ഇരു­വരും 2008­ലാണ് വിവാഹം കഴി­ച്ച­ത്. 2013ല്‍ ഇരു­വരും വേര്‍പി­രി­ഞ്ഞു.

ദിലീപ് മഞ്ജു

ഏറെ­ക്കാലം മാധ്യ­മ­ങ്ങ­ളില്‍ നിറ­ഞ്ഞു നിന്ന­തിനു ശേഷം വേര്‍പി­രിഞ്ഞ ദാമ്പ­ത്യ­മാ­യി­രുന്നു ദിലി­പി­ന്റെയും മഞ്ജു­വി­ന്റെ­യും. 14 വര്‍ഷം നീണ്ടു നിന്ന ബന്ധ­മാണ് പെടു­ന്നനെ ഇരു­വരും അവ­സാ­നി­പ്പി­ച്ച­ത്. ഇരു­വ­രു­ടെയും വിവാഹം കഴിഞ്ഞ നാളു­ക­ളില്‍ തന്നെ വിവാ­ഹ­മോ­ചന വാര്‍ത്ത­കളും കേട്ടി­രു­ന്നു. എന്നാല്‍ അതെല്ലാം വെറും ഗോസി­പ്പു­കള്‍ മാത്ര­മാ­യി­രു­ന്നു. പക്ഷെ രണ്ട് വര്‍ഷ­ങ്ങള്‍ക്ക് മുമ്പ് ഇരു­വ­രു­ടെയും ജീവി­ത­ത്തില്‍ അപ­സ്വ­ര­ങ്ങ­ള്‍ ആരം­ഭി­ച്ചു. മഞ്ജു ദിലീ­പിനെയും മക­ളെയും പിരിഞ്ഞ് സ്വന്തം വീട്ടി­ലേക്ക് മട­ങ്ങി. പിന്നീട് സിനി­മ­യില്‍ അഭി­ന­യി­ക്കാന്‍ മഞ്ജു തീരു­മാ­നി­ച്ച­തോടെ ദിലീപ് വിവാഹ മോച­ന­ത്തി­നായി കോട­തിയെ സമീ­പി­ച്ചു. ഇരു­വ­രു­ടെയും കേസ് ഇപ്പോള്‍ കോട­ത­യിലാണ്. ഏക മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീ­പി­നൊപ്പം കഴി­യു­ന്നു. ഇതി­നിടെ മടങ്ങി വര­വിലെ ആദ്യ ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു സൂപ്പര്‍ ഹിറ്റാ­ക്കി­ക്കൊണ്ട് മഞ്ജു മല­യാള സിനി­മ­യില്‍ സ്ഥാനം ഉറ­പ്പി­ക്കു­കയും ചെയ്തു.
പരാ­ജ­യ­പ്പെ­ട്ട ഗ്ലാമര്‍ ദാമ്പ­ത്യ­ങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക