Image

പ്രയാഗ ഫഹദിന്റെ നായികയാകുന്നു

Published on 15 January, 2015
പ്രയാഗ ഫഹദിന്റെ നായികയാകുന്നു
തമിഴ് ചിത്രത്തില്‍ ശ്രദ്ധേയയായ മലയാളി നടി പ്രയാഗ മാര്‍ട്ടിന്‍ ഫഹദ് ഫാസിലിന്റെ നായികയാകു­ന്നു.

സഹീദ് അറാഫത്ത് ഒരുക്കുന്ന കാര്‍ട്ടൂണ്‍ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാളത്തില്‍ എത്തുന്നത്. ഫഹദിന്റെ നായികയായി മലയാള സിനിമയില്‍ അഭിനയിക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് പ്രയാഗ. ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും പോസിറ്റീവ് ചിന്താഗതിയുള്ള ആളാണ് താനെന്നും തന്റെ കരിയറില്‍ താന്‍ സന്തുഷ്ടയാണെന്നും പ്രയാഗ പറഞ്ഞു.

ഒരു കോളജ് വിദ്യാര്‍ഥിനിയുടെ വേഷമാണ് പ്രയാഗ അവതരിപ്പിക്കുന്നത്. സച്ചിദാനന്ദന്‍ എന്ന ആനിമേറ്ററിന്റെ കഥാപാത്രമായാകും ഫഹദ് എത്തുക. ഇരുവരുടെയും പ്രണയവും അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവം എങ്ങനെ ഇവരുടെ ജീവിതം മാറ്റി മറിക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.രതീഷ് എഴുതിയ കഥ തിരക്കഥ യാക്കുന്ന ത് രതീഷും ലേസര്‍ ഷൈനും ചേര്‍ന്നാണ്.
പ്രയാഗ ഫഹദിന്റെ നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക