Image

സോഷ്യല്‍ മീഡിയ പേഴ്സന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് അമിതാഭ് ബച്ചന്

Published on 15 January, 2015
സോഷ്യല്‍ മീഡിയ പേഴ്സന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് അമിതാഭ് ബച്ചന്

മുംബൈ: ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സോഷ്യല്‍ മീഡിയ പേഴ്സന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ബോളിവുഡ് താരം അമിതാഭ് ബച്ചന്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് 72കാരനായ ബച്ചന്‍. പതിവായി ബ്ളോഗ് എഴുതുന്നുമുണ്ട്. ഈ ബഹുമതി ലഭിക്കാന്‍ കാരണമായ ഓണ്‍ലൈന്‍ ആരാധകര്‍ക്ക് ബച്ചന്‍ ബ്ളോഗിലൂടെ നന്ദി പറഞ്ഞു.

ഡല്‍ഹിയിലെ അവാര്‍ഡ്ദാന ചടങ്ങിലത്തൊന്‍ കഴിയില്ളെന്ന് അറിയിച്ച ബച്ചന് ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ) പുരസ്കാരം വസതിയില്‍ എത്തിച്ചുകൊടുത്തു. ട്വിറ്ററില്‍ ഒരു കോടി അനുയായികളുണ്ട് ബച്ചന്. ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവര്‍മാരുള്ള താരമാണ് ബച്ചന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക