Image

ലാല്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ വിജയ് ബാബു നായകന്‍

ആശ പണിക്കര്‍ Published on 16 January, 2015
ലാല്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ വിജയ് ബാബു നായകന്‍
'മങ്കിപെന്‍' എന്ന സുന്ദരമായ കൊച്ചു ചിത്രം മലയാളത്തിന് സമ്മാനിച്ച ശക്തമായ നടനാണ് വിജയ് ബാബു. മലയാളത്തിലെ എല്ലാ നടന്‍മാരും കൊതിക്കുന്ന ഒരു സൗഭാഗ്യം ഇപ്പോള്‍ ഈ യുവ നടന് ലഭിച്ചിരിക്കുകയാണ്. മലയാള സിനിമയ്ക്ക് സുന്ദരമായ നിരവധി സിനിമകള്‍ സമ്മാനിച്ച ലാല്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ നായക വേഷത്തിലെത്തുകയാണ് വിജയ്. നീനാ എന്ന് പേരുനല്‍കിയിരിക്കുന്ന ലാല്‍ ജോസിന്റെ ചിത്രത്തിലാണ് വിജയ് ബാബു മുഖ്യ വേഷത്തിലെത്തുന്നത്.

ലാല്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ ഒരു കോര്‍പ്പറേറ്റ് യുവാവിന്റെ വേഷമാണ് വിജയ് ബാബുവിന്റേത്. അതുകൊണ്ടു തന്നെ വിജയ്‌ന് കാര്യങ്ങള്‍ എളുപ്പമാകും. എന്തായാലും ലാല്‍ജോസിനെ പോലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഒരു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെ ആകെ ത്രില്ലടിച്ചിരിക്കുകയാണ് വിജയ് ബാബു. 
രണ്ട് നായികമാരുള്ള ചിത്രത്തിലെ ഒരു നായിക ആന്‍ അഗസ്റ്റീന്‍ ആണ്. മറ്റൊരാളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. വിക്രാമാദിത്യന്‍ എന്ന ലാല്‍ജോസ് ചിത്രത്തിന്റെ നൂറാംദിനം ആഘോഷിക്കുന്ന ചടങ്ങിലാണ് ലാല്‍ജോസ് തന്റെ അടുത്ത സിനിമയില്‍ വിജയ് ബാബുവിനെ നായകനാക്കുന്ന വിവരം മാധ്യമങ്ങളോടു പറഞ്ഞത്. ഇതു വരെ സംവിധാനം ചെയ്തതില്‍ ഏറ്റവും ശക്തമായ കഥയാകും ഈ ചിത്രത്തിന്റേതെന്നാണ് അണിയറകളില്‍ നിന്നു ലഭിക്കുന്ന വിവരം.

ലാല്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ വിജയ് ബാബു നായകന്‍ലാല്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ വിജയ് ബാബു നായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക