Image

കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് പി.കെ. മുന്നേറുന്നു

Published on 16 January, 2015
കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് പി.കെ. മുന്നേറുന്നു
കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് ആമിര്‍ഖാന്‍ ചിത്രം പി.കെ. മുന്നേറുന്നു. ഇതുവരെ പി.കെ ലോകമെമ്പാടുമായി 630കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഇന്ത്യന്‍ ചിത്രത്തിന്റെ എക്കാലത്തെയും വലിയ കളക്ഷനാണ് ഇത്. ആമിര്‍ഖാന്റെ തന്നെ ധൂം ത്രീ എന്ന ചിത്രം 540 കോടിയാണ് ലോകമെമ്പാടുമായി കളക്ഷന്‍ നേടിയത്. സല്‍മാന്‍ഖാന്‍ നായകനായ കിക്ക്, ഷാരൂഖ് ഖാന്‍ നായകനായ ഹാപ്പി ന്യൂ ഇയര്‍ എന്നീ ചിത്രങ്ങളാണ് ആമിറിന്റെ പികെയ്ക്കു പിന്നാലെയുള്ള ബോളിവുഡിലെ പണം വാരി ചിത്രങ്ങള്‍.

പാക്കിസ്ഥാനില്‍ നിന്നുമാത്രം പികെ 18കോടിയോളം രൂപ കളക്ഷന്‍ നേടി. പാക്കിസ്ഥാനില്‍ നിന്ന് ഇത്രയും വലിയ തുക കളക്ഷന്‍ നേടിയ മറ്റൊരു ചിത്രമില്ല. ഇന്ത്യയിലെ ചിത്രത്തിന്റെ കളക്ഷന്‍ 350കോടിയാണ്. പികെ ചിത്രവുമായുണ്ടായ വിവാദങ്ങളാണ് ചിത്രത്തിനു ഗുണം ചെയ്തതെന്നാണ് വിലയിരുത്തല്‍. 14വര്‍ഷത്തിനിടെ 2200കോടി രൂപയാണ് ആമിര്‍ സിനിമകള്‍ നേടിയത്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത പികെ കഴിഞ്ഞ ഡിസംബര്‍ 19നാണ് പ്രദര്‍ശനത്തിനെത്തിയ­ത്.
കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് പി.കെ. മുന്നേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക