Image

ബെന്നി മാവേലി യു.കെയിലെ ക്‌നാനായക്കാരുടെ നെപ്പോളിയനോ? (ടോം ജോസ് തടിയംപാട്)

ടോം ജോസ് തടിയമ്പാട്‌ Published on 18 January, 2015
ബെന്നി മാവേലി യു.കെയിലെ ക്‌നാനായക്കാരുടെ നെപ്പോളിയനോ? (ടോം ജോസ് തടിയംപാട്)
ലോകത്തിന് സ്വാതന്ത്ര്യം , സമത്വം , സഹോദരൃം എന്നാ മുദ്രവകൃം സംഭാവന ചെയ്ത ഫ്രഞ്ച് വിപ്ലവം ഫ്രാന്‍സിനെ കൊണ്ട് എത്തിച്ചത് കടുത്ത അരാജാകത്വത്തില്‍ ആയിരുന്നു വിപ്ലവത്തിന് നേത്രുതം കൊടുത്ത മക്‌സിമില്ലോന്‍ ഡി റോസ്‌പൈരെ ജനങ്ങള്‍ അവസാനം ഗില്ലെട്ടിന്‍ ഉപയോഗിച്ചു കൊന്നു. അങ്ങനെ കപ്പിത്താന്‍ നഷ്ട്ടപ്പെട്ട കപ്പലിനെ പോലെ നടുകടലില്‍ അലഞ്ഞ ഫ്രാന്‍സിനെ രേക്ഷിക്കാന്‍ ഒരു ജനറല്‍ ഉയര്‍ത്തെഴുനേറ്റു അതാണ് നെപ്പോളിയന്‍. അദ്ദേഹം ഫ്രാന്‍സ്‌നെ സുസ്ഥിരമായ രാഷ്ട്രം ആക്കി മാറ്റി .

അതുപോലെ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ആണ് യു.കെയിലെ ക്‌നാനായ സമൂഹം ബെന്നി മാവേലിയില്‍ കൂടി നേടിയത് , 2014 ല്‍ ജനുവരിയില്‍ യു.കെയിലെ യു.കെ.കെസി.എ എന്ന ഏറ്റവും ശക്തവും സംഘബോധം ഉള്ളതുമായ സംഘടനയുടെ നേതാവായി തെരഞ്ഞുടുത്ത ബെന്നി ജോസഫ്‌  മാവേലിയും നെപ്പോളിയനെ പോലെ ആടി ഉലഞ്ഞു നീങ്ങി കൊണ്ടിരുന്ന സംഘടനയെ നേരെ ആക്കുന്നതില്‍ അത്ഭുതപൂര്‍വ്വമായ നേട്ടമാണ് ഉണ്ടാക്കിയത് .

ക്‌നാനായക്കാരെ പറ്റി പലപ്പോഴും പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് അവര്‍ ഏതു സാഹചര്യത്തിലും ഒരുമിച്ചു നില്‍ക്കുന്നവര്‍ എന്നായിരുന്നു. എങ്കില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്ത് കൈയേറ്റം വരെ നടക്കുകയും പല യുണിറ്റുകളിലും ശക്തമായ വിഘടനം നിലനില്‍ക്കുകയും വിഭഗിയതകള്‍ ശക്തമായി ഉടലെടുക്കുകയും പൊതുസമൂഹത്തിന്റെ മുന്‍പില്‍ സങ്കടന അകെ അപകീര്‍ത്തിപ്പെടുകയും ചെയ്തിരുന്ന കാലത്താണ് ബെന്നി തോമസ്­ മാവേലി സങ്കടനയുടെ നേത്രുതം ഏറ്റെടുത്തത് .

യു.കെ.കെ.സി.എ തെരെഞ്ഞുടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ സംഘടനയെ സംബധിച്ച് വൃക്തമായ കാഴ്ചപ്പാട് ആണ് ബെന്നി മുന്‍പോട്ടു വെച്ചത്. സംഘടനക്ക് ഒരു ആസ്ഥാന മന്ദിരം എന്ന ചിരകാല സ്വപ്നം സാക്ഷല്‍കരിക്കും എന്ന് അദ്ദേഹം പ്രഖൃപിച്ചു എന്ന് മാത്രമല്ല ,അതിനു വേണ്ടി അന്‍പതിനായിരം പൗണ്ട് താന്‍ സ്വന്തമായി സംഭാവന നല്‍കും എന്ന് പറഞ്ഞപ്പോള്‍ അത് ക്‌നാനായക്കാരില്‍ ഒരു വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയത് .

UKKCA പ്രസിഡണ്ട്­ ആയി തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഓഫര്‍ ചെയ്ത തുക UKKCA അക്കൗണ്ടില്‍ ഇട്ടു കൊണ്ട് പറഞ്ഞ വാക്ക് പാലിച്ചു, ഈ പ്രവര്‍ത്തി എല്ലാ ക്‌നാനായക്കാരിലും പ്രതിക്ഷ ഉയര്‍ത്തി , പിന്നിട് യു.കെയിലെ ഓരോ ക്‌നാനായ കുടുംബങ്ങളില്‍ നിന്നും 300 പൗണ്ട് വീതം ശേഖരിച്ച് രണ്ടര ലക്ഷം പൗണ്ട് സ്വരൂപിച്ച് ആസ്ഥാന മന്ദിരം വോള്‍വെര്‍ ഹംടോനില്‍ വാങ്ങി ഏപ്രില്‍ മാസത്തില്‍ അതിന്‍റെ ഉത്ഘാടനത്തിനു തയാറായി കൊണ്ടിരിക്കുന്നു. ഇതു ബെന്നി എന്ന നേതാവിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് എന്ന് ആരും കൈപൊക്കി സമ്മതിക്കും .

സംഘടനയില്‍ നിലനിന്നിരുന്ന അഭിപ്രയവ്യത്യാസങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കി എല്ലാവരെയും ഒരുമിപ്പിച്ചു കഴിഞ്ഞ വര്‍ഷം നടന്ന കണവന്‍ഷന്‍ വന്‍വിജയം ആക്കുന്നതിലും സംഘടനക്ക് നേത്രുതം കൊടുത്ത ബെന്നി മവേലിയുടെ നേതൃത്വം വിജയം കണ്ടു .

കഴിഞ്ഞ ഒരുവര്‍ഷത്തെ UKKCA നേത്രുതത്തിന്റെ ശക്തമായ പ്രവര്‍ത്തനം കൊണ്ട് UK യിലെ മുഴുവന്‍ ക്‌നാനായ യുണിറ്റിനെയും പങ്കെടുപ്പിച്ചു കൊണ്ട് കായിക മത്സരം ബെര്‍മിംഗ് ഹാമില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതും UKKCA യുടെ നേതൃത്വത്തില്‍ കലാമേള നടത്താന്‍ കഴിഞ്ഞതും ബെന്നി നേത്രുതം കൊടുത്ത കമ്മറ്റിയുടെ നേട്ടങ്ങള്‍ എന്നത് തര്‍ക്കമറ്റ കാര്യമാണ്

കോട്ടയം ജില്ലയിലെ കൂടല്ലൂര്‍ മാവേലില്‍ കുടുംബാംഗമായ ബെന്നിയ്ക്ക് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട് ബെര്‍മിംഗാമില്‍ താമസിക്കുന്ന ബെന്നി ഉഴവൂര്‍ സെയിന്റ് സ്റ്റിഫന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സഹിത്യത്തില്‍ BA യും പൂന യില്‍ നിന്നും MSW കരസ്ഥമാക്കി, കുവൈറ്റില്‍ ജോലി നേടി അവിടെ നിന്നാണ് 2003 ല്‍ U K യില്‍ എത്തിയത് ,2009 ല്‍ ആരംഭിച്ച കുട്ടികളുടെ ഇന്‍ഡിപെന്‍ഡന്റ് ഫോസ്റ്റര്‍ കെയര്‍ ബിസിനെസ്സ് നന്നായി മുന്‍പോട്ടു പോകുന്നു .

എന്തുകൊണ്ടാണ് ഇത്രയും വലിയ തുക (50 ലക്ഷം രൂപ ) ക്‌നാനായ സമൂഹത്തിനു വേണ്ടി ചിലവാക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്ന് ചോദിച്ചപ്പോള്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച എനിക്ക് വലിയ ചിലവില്ലാതെ പഠിക്കാന്‍ കഴിഞ്ഞത് ക്‌നാനായ സഭയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ കൂടിയാണ്, അതുകൊണ്ടാണ് എനിക്ക് UK യില്‍ വരുവാനും ബിസിനെസ്സ് ചെയ്യാനും കഴിഞ്ഞത് അതിനാല്‍ എന്റെ നേട്ടത്തിന്‍റെ ഒരു ഭാഗം സഭക്ക് തിരിച്ചു കൊടുക്കുന്നു എന്നായിരുന്നു മറുപടി .

UKയിലെ സിറോ മലബാര്‍ സഭയില്‍ ക്‌നാനായക്കാരും ആയി ചില അഭിപ്രായവ്യത്യാസങ്ങള്‍ ചില സ്ഥലങ്ങളില്‍ ഉയര്‍ന്നു വരുന്നതായി കേള്‍ന്നുണ്ടല്ലോ, അതിനെ പറ്റി എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോള്‍ ക്‌നാനായ സമൂഹം എന്നും സിറോ മലബാര്‍ സഭയുടെ ഭാഗം ആണ് അത് തുടരുകയും ചെയ്യും അതുകൊണ്ടാണല്ലോ അടുത്ത വര്‍ഷത്തെ ക്‌നാനായ കണ്‍വെന്‍ഷനില്‍ മുഖ്യാതിഥി ആയി ക്ഷണിച്ചിരിക്കുന്നത് UKയിലെ കത്തോലിക്ക ആര്‍ച് ബിഷപ്പ് വിന്‍സെന്റ് നിക്കോളസിനെ ആണ് എന്നായിരുന്നു മറുപടി, എന്നാല്‍ അതോടൊപ്പം ക്‌നാനക്കാര്‍ സ്വന്തം സംസ്കാരവും ചരിത്രവും ഉള്ളവര്‍ ആയതുകൊണ്ട് അത് നിലനിര്‍ത്തി മുന്‍പോട്ടു പോകുന്നതിനു വേണ്ടി ഉള്ള ശ്രമങ്ങള്‍ സീറോ മലബാര്‍ സഭക്കുള്ളില്‍ നിന്ന് തുടര്‍ന്ന് കൊണ്ടിരിക്കും എന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.

ചില സ്ഥലങ്ങളില്‍ ക്‌നാനായക്കാര്‍ കൂട്ടമായി ഇംഗ്ലീഷ് പള്ളിയില്‍ ചേരുന്നു എന്ന് കേള്‍കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനു അതൊക്കെ ചെറിയ ചെറിയ പ്രാദേശിക വിഷയങ്ങള്‍ മാത്രമാണ് അത് പൊതുവില്‍ ക്‌നാനായക്കാരെ ബധിക്കില്ല എന്നായിരുന്നു മറുപടി .

വിഭജിക്കുക ഭരിക്കുക എന്ന തന്ത്രത്തിലൂടെ ഇഗ്ലോ, സ്‌കോച് ,വെല്‍ച്, ഐറിഷ് ട്രയിബുകളെ തമ്മില്‍ അടുപ്പിച്ചു റോമക്കാര്‍ മുന്നൂറു വര്‍ഷം ബ്രിട്ടിഷുകാരെ ഭരിച്ചു. അതെ തന്ത്രം ഉപയോഗിച്ചു ബ്രിട്ടീഷുകാര്‍ ഹിന്ദു ,മുസ്ലിം മതങ്ങളെ തമ്മില്‍ അടിപ്പിച്ചു മുന്നൂറു വര്‍ഷം ഇന്ത്യക്കാരെ ഭരിച്ചു , അതുപോലെ ഇന്ത്യയില്‍ നിന്നും ഇവിടെ വന്ന അച്ചന്മാര്‍ ഇതേ തന്ത്രം ഉപയോഗിച്ചു ഇവിടുത്തെ മലയാളി വിശ്വാസികളില്‍ വിള്ളല്‍ സൃഷ്ട്ടിച്ചു അവരുടെ നിലഉറപ്പിക്കുന്നു എന്ന് ഒരു സംസാരം കേള്‍ക്കാന്‍ കഴിയുന്നുണ്ട് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ അത്തരം പ്രവണതകള്‍ ഒന്നും ഇവിടെ നടക്കില്ല കാരണം ഇതു ഒരു ലിബറല്‍ സമൂഹം ആണ് അതുകൊണ്ട് തന്നെ വിശ്വസികള്‍ക്ക് സ്വതന്ത്രമായി അവരുടെ വഴി കണ്ടുപിടിക്കാം അതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല എന്നായിരുന്നു മറുപടി .

ഷൂസ്ബറി രൂപതയിലെ ക്‌നാനായ ചാപ്‌ളിന്‍ ആയി ഫാദര്‍ സജി മലയില്‍പുത്തെന്‍പുരയിലിന്റെ നിയമനത്തെ എങ്ങനെ കാണുന്നു എന്ന് ചോദിച്ചപ്പോള്‍ അത് ഒരു വലിയ ദൈവാനുഗ്രഹം ആയി കാണുന്നു എന്നായിരുന്നു മറുപടി .

UKKCA യെ പറ്റി എന്താണ് സ്വപ്നം എന്ന ചോദ്യത്തിനു സമൂദായ അഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന കെട്ടുറപ്പ് ഉള്ള ഒരു പ്രസ്ഥാനം ആയി മുന്‍പോട്ടു പോകണം എന്നതാണ് ആഗ്രഹം എന്നായിരുന്നു മറുപടി .സംഘടനയെ ഇത്ര അച്ചടക്കത്തോടെ നയിക്കാന്‍ ബെന്നിക്ക് കഴിയുന്നത്­. കൂടെയുള്ള കമ്മിറ്റി അംഗങ്ങളുടെ സഹകരണം ഒന്നു കൊണ്ട് മാത്രമാണ് അതില്‍ സെക്രട്ടറി , റോയ് സ്റ്റിഫന്‍, ട്രഷര്‍ സജി തോമസ്­. ജോയിന്റ് സെക്രട്ടറി ഫിലിപ്പ് പൂതൃക്കയില്‍, വൈസ് പ്രസിഡണ്ട്­ ജോണി കുന്നുംപുറത്ത് ,ജോയിന്റ് ട്രഷറര്‍ ജോര്‍ജ് റിജോ ജോണ്‍ എന്നിവരുടെ നിസിമമായ സഹകരണവും ലഭിക്കുന്നുണ്ട് അത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ആണ് ഈ വിജയത്തിന് പുറകില്‍ എന്ന് ബെന്നി പറഞ്ഞു

2001 ല്‍ ലണ്ടനില്‍ മേരി സിറിയക്ക് ചൊള്ളബെലിന്‌റെ നേതൃത്തത്തില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ വച്ച് റെജി മടത്തിലോട്ടു പ്രസിഡണ്ട്­ ആയി തുടക്കം ഇട്ട UKKCA എന്ന പ്രസ്ഥാനം സിറില്‍ കൈതോലില്‍, സിറില്‍ ചാക്കോ പടപ്പുറക്കല്‍ , ഐന്‍സ്റ്റിന്‍ വാലയില്‍, ലേവി പടപ്പുരക്കല്‍ , എന്നിവരുടെ നേത്രുത്തത്തില്‍ കൂടിയാണ് ബെന്നി തോമസ്­ മാവേലിയുടെ നേത്രുതതിലേക്ക് എത്തിയത് അതിനെ ഹിമാലയം പോലെ UK മലയാളി സമൂഹത്തില്‍ വളര്‍ത്തിയതില്‍ ബെന്നി മാവേലിയെ വരുംകാല ചരിത്രം സ്മരിക്കുക തന്നെ ചെയ്യും എന്നതില്‍ ശത്രുക്കള്‍ക്ക് പോലും തര്‍ക്കം ഉണ്ടാകും എന്ന് തോന്നുന്നില്ല

ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യു.കെ
ബെന്നി മാവേലി യു.കെയിലെ ക്‌നാനായക്കാരുടെ നെപ്പോളിയനോ? (ടോം ജോസ് തടിയംപാട്)ബെന്നി മാവേലി യു.കെയിലെ ക്‌നാനായക്കാരുടെ നെപ്പോളിയനോ? (ടോം ജോസ് തടിയംപാട്)ബെന്നി മാവേലി യു.കെയിലെ ക്‌നാനായക്കാരുടെ നെപ്പോളിയനോ? (ടോം ജോസ് തടിയംപാട്)
Join WhatsApp News
ADV.V.C.ZACHARIAH, RANNY 2015-01-19 05:38:44
I congratulate you for your pesistent effort to build well organised Knanaya community in U.K,  in the midst of great obstacles and opposition, wish you all success in your endeavour in  fostering unity among Knanaya community
thanking you very much
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക