Image

ഘര്‍വാപ്പസി എന്നാല്‍: കരയുന്നതെന്തിന്..? (അനില്‍ പുത്തന്‍ചിറ)

Published on 19 January, 2015
ഘര്‍വാപ്പസി എന്നാല്‍: കരയുന്നതെന്തിന്..? (അനില്‍ പുത്തന്‍ചിറ)
ഘര്‍വാപ്പസി എന്നാല്‍ എന്തോ ഒരു വലിയ അപരാധം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പല പ്രസ്ഥാപനകളും പത്രത്തിന്റെ താളുകളില്‍ ഇടംപിടിച്ചിരിക്കുന്നത് ഇന്നൊരു പുതുമയല്ല. വഴിതെറ്റിയ കുഞ്ഞാട് തിരികെവരുമ്പോള്‍ ഉള്ള സന്തോഷം എത്ര മനോഹരമായി പ്രതിപാദിക്കുന്ന മഹത്ഗ്രന്ഥമാണ് സത്യവേദപുസ്തകം. അതിന്റെ അനുയായികളാണ് കോലാഹലങ്ങളുടെ മുന്നില്‍ എന്നതാണ് വിചിത്രം.

പോകുന്നവര്‍ പോകട്ടെ, അതിലെന്താണ് ഒരുതെറ്റ്? എല്ലാവര്‍ക്കും അറിയാം, ഈ തിരികെപോകുന്ന ആരും തന്നെ വിശ്വാസത്തിന്റേയോ ആചാരങ്ങളുടെയോ അടിസ്ഥാനത്തിലല്ല മാറുന്നത്.

വടക്കന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് ഗ്രാമങ്ങള്‍ ഉണ്ട് എന്നാണ് കേട്ടറിവ്. അവിടെ മനസമാധാനത്തോടെ ജീവിക്കണമെങ്കില്‍ കമ്യൂണിസ്റ്റ് ആയേ പറ്റു. അല്ലെങ്കില്‍ ഭ്രഷ്ട്!! നാളെ സൗദിഅറേബ്യ, മുസ്ലിം അല്ലാത്ത എല്ലാവരും അവിടം വിടണം എന്നൊരു രാജകല്‍പ്പന പുറപ്പെടുവിച്ചാല്‍, ജോലി സംരക്ഷിക്കാനും, അയച്ചുകൊടുക്കുന്ന പൈസയില്‍ അഷ്ടിച്ചുകഴിയുന്ന കേരളത്തിലെ വേണ്ടപെട്ടവരെ ഓര്‍ത്തും, 50ശതമാനംആളുകളും മതംമാറുന്നതിനെപറ്റി കാര്യഗൗരവമായി ആലോചിക്കും. ഭൂമിയിലെ ജീവിതം കഴിഞ്ഞതിനുശേഷമല്ലേ സ്വര്‍ഗ്ഗജീവിതം?

മതംമാറിയാല്‍ ഒരുപക്ഷേ ദളിതര്‍ക്ക് സംവരണ ആനുകൂല്യത്തില്‍ സര്‍ക്കാര്‍ ജോലി ലഭിക്കും. ലക്ഷ്യംമാര്‍ഗത്തെ ന്യായീകരിക്കുന്നു എന്നത് വെച്ച് നോക്കിയാല്‍ ഒരുകുടുംബം പട്ടിണിയില്‍ നിന്ന് കരകയറുന്നതിനായി വേറൊരു മതം സ്വീകരിക്കുന്നതില്‍ ഒരുകുറ്റവും കുറവും ഇല്ല. ഒരുനേരത്തെ വിശപ്പടക്കാന്‍ പാടുപെടുന്ന കുഞ്ഞുങ്ങളെ ഓര്‍ത്താല്‍ മനുഷ്യനായി പിറന്നആരും അത് ചെയ്തു പോകും.

ക്രിസ്തുവിന്റെ അനുയായികള്‍ ആദ്യം മനസിലാക്കേണ്ടത് ഇപ്പോള്‍ നടക്കുന്ന മതപ രിവര്‍ത്തനം തോക്കിന്‍കുഴലിലൂടെയല്ല, നേരെമറിച്ച് ദളിതനായി തുടര്‍ ന്നാല്‍ ലഭ്യമാകുന്ന സംവരണംമാത്രം ലക്ഷ്യമാക്കിയുള്ളതാണ്. സാമ്പത്തിക അടിത്തറയുള്ള, സമൂഹത്തില്‍ സ്ഥാനമുള്ള ആരുംതന്നെ എങ്ങുംപോകുന്നില്ല, മാറുന്നില്ല. ജീവിക്കുക, മതംമാറ്റക്കാരേയും ജീവിക്കാന്‍ അനുവദിക്കുക.

അനില്‍ പുത്തന്‍ചിറ, ന്യൂജേഴ്‌സി
ഘര്‍വാപ്പസി എന്നാല്‍: കരയുന്നതെന്തിന്..? (അനില്‍ പുത്തന്‍ചിറ)
Join WhatsApp News
Alex Vilanilam 2015-01-19 08:55:56
WHO IS CRYING ANIL?! ONLY THE CRAZY RELIGION ORIENTED FUNDAMENTALIS WILL CRY! NO PROPHET OR PHILOSOPHER OR 'MISIAH' ESTABLISHED ANY RELIGIOUS INSTITUTION THAT WE SEE TODAY. SO WHETHER ONE WAS BORN OR CONVERTED INTO A 'RELIGION' IS IMATERIAL. SPIRITUALITY IS STARTING AND STOPPIONG AT EVERY INDIVIDUAL. IT IS THE FOOLISHNESS OF POLITICAL/ RELIGIOUS 'TALIBANS' MAKING IT A BIG ISSUE FOR THEIR OWN VESTED INTEREST.
A.C.George 2015-01-19 10:55:08
I agree with Alex Vilanilam. Anil Puthenchira, some facts are there in your article. But your message is not clear and there are many conflicts and contradictions. Ultimately what you are trying to say should be in clear and simple way. This context, that bible story is not parable or comparable here at all.
Babu Thekkekara 2015-01-19 13:45:46

I totally agree with Anil.  I think it is only the church leaders who are worried at Kharvapasy because they fear that it will affect their source of income and not that the dear souls will be lost.  In fact, Hinduism is the oldest and most pacifist religion in the world.  Everyone living in India has Hindu lineage.  Many times, I have heard the so-called upper class Christians and Muslims proudly claim that their ancestors were Brahmins.   Personally, I like the Hindu concept of heaven where all will be eating, drinking, dancing and enjoying, whereas in our heaven we have to spend our time always worshipping God, which will be just boring.  At the same time, I doubt the intentions of the leaders of Kharvapasy because when Sonia Gandhi converted into Hinduism after marrying Rajiv Gandhi, these same people did not approve it and still they consider her a Christian.  This is hypocrisy! Valkkashanam: If Kharvapasy offers $10 million for each conversion, how many bishops and mullakkas will resist the temptation?  We are now living in a very practical world!!

Aniyankunju 2015-01-19 17:39:58
FWD:


ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തഞ്ചാം വകുപ്പനുസരിച്ച് ഏതു മതത്തില്‍ വിശ്വസിക്കാനും, ക്രമസമാധാനത്തിനും സമൂഹത്തിന്റെ സുസ്ഥിതിക്കും തടസ്സമുണ്ടാക്കാത്തവിധത്തില്‍ ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. 
ഈ അവകാശത്തിന്റെ പിന്‍ബലമാണ് ഘര്‍ വാപസി എന്ന ആശയത്തിനുമുള്ളത്. എന്നാല്‍, ഹിന്ദുത്വവാദികളുടെ "വീട്ടിലേക്കുള്ള മടക്കം' സ്വാഭാവികമോ അനിവാര്യമോ ആയ ഒരു പ്രക്രിയയായല്ല പ്രവര്‍ത്തിക്കുന്നത്.  മേലാളകീഴാള വര്‍ഗങ്ങളെ അതേരൂപത്തില്‍ തിരിച്ചുകൊണ്ടുവരാനും തമ്പ്രാന്‍ എന്ന് വിളിപ്പിക്കാന്‍ പാകത്തില്‍ കീഴാളരെ കൂടുതല്‍ സൃഷ്ടിക്കാനുമുള്ള തന്ത്രമാണത്. .........................................
തമ്പുരാക്കന്മാരെ ആ പദവിയില്‍ നിലനിര്‍ത്തുന്നതിനായി സൃഷ്ടിക്കപ്പെട്ടിരുന്ന അടിയാളവര്‍ഗം ഇല്ലാതായത് മേലാളവര്‍ഗത്തിന് കനത്ത തിരിച്ചടിയായിരുന്നു. ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ച എന്ന നിലയില്‍ നവോത്ഥാനപ്രസ്ഥാനവും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നിര്‍വഹിച്ചുപോന്ന ചരിത്രനിയോഗമാണ് കേരളത്തില്‍ അത് യാഥാര്‍ഥ്യമാക്കിയത്.........................................................................
ഘര്‍വാപസി എന്ന പേരില്‍ ഹൈന്ദവവാദികള്‍ ആവിഷ്കരിച്ചിരിക്കുന്നത് പുതിയൊരു പ്രസ്ഥാനമല്ല എന്ന് ഇന്ത്യയുടെ ചരിത്രം വ്യക്തമാക്കുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടശുദ്ധിപ്രസ്ഥാനത്തിന്റെ ആവര്‍ത്തനമാണ് അത്
....... 1934ല്‍ ഇന്ത്യയിലെ ജനങ്ങളില്‍ 20 % വും ആകെ ഹിന്ദുക്കളില്‍ 30 % വും അധഃകൃതരായിരുന്നു. ആര്യസമാജവും ബ്രഹ്മസമാജവും മാളവ്യയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളും അധഃകൃതരെ മനുഷ്യരാക്കാന്‍ പ്രയോജനപ്പെട്ടിരുന്നില്ല എന്നര്‍ഥം.
ക്രിസ്ത്യനായി മാറിയ ഒരു ഈഴവസമുദായാംഗത്തെ "ശുദ്ധി' ചെയ്തെടുത്ത് ഇന്ന് ഘര്‍ വാപസിയുടെ ഭാഗമാക്കിയാല്‍ അയാളെ നായരായോ നമ്പൂതിരിയായോ പരിഗണിക്കുകയില്ലല്ലോ. ശുദ്ധിപ്രസ്ഥാനകാലത്ത് അയാള്‍ തീണ്ടാചോവനായിത്തന്നെ തുടരുകയായിരുന്നു. 
അപ്പോള്‍ ശുദ്ധിയുടെ അര്‍ഥമെന്താണ്? 1929ല്‍ സര്‍ സി ശങ്കരന്‍നായരുടെ അധ്യക്ഷതയില്‍ പുണെയില്‍ ചേര്‍ന്ന ഹിന്ദുമഹാജനസഭയില്‍ മതംമാറിയ ഹിന്ദുക്കളെ ശുദ്ധിചെയ്തെടുത്ത് അവരുടെ പണ്ടത്തെ ജാതിയില്‍ ചേര്‍ക്കണം എന്നൊരു പ്രമേയം പാസാക്കുകയുണ്ടായി. അതായത്, അധഃസ്ഥിതാവസ്ഥയില്‍നിന്ന് മതംമാറ്റത്തിലൂടെ മോചനംനേടിയവരെ വീണ്ടും അധഃസ്ഥിതരാക്കണം എന്നര്‍ഥം. ഇതുതന്നെയാണ് ഘര്‍ വാപസി.............. ........ 
ഗ്രീസിലെയും റോമിലെയും അടിമവ്യവസ്ഥയുടെ ഇന്ത്യന്‍ വകഭേദമായാണ് ജാതിസമ്പ്രദായത്തെ കാണേണ്ടത്. പ്രാചീന മധ്യകാലഘട്ടങ്ങളിലെ ജാതികളുടെ വളര്‍ച്ചയാണ് ബുദ്ധജൈനമതങ്ങളുടെ ആവിര്‍ഭാവത്തിനു കാരണമായത്. ആധുനിക കാലഘട്ടത്തില്‍ ജാതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി പലവിധ പരിഷ്കരണപ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ രൂപംകൊണ്ടു. 
സമാന്തരമായി മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി, ജൂതമതം തുടങ്ങിയ അഹിന്ദുസമുദായങ്ങളുടെ അനുയായികള്‍ ഇന്ത്യയിലേക്ക് കടന്നുവന്നു. ഹിന്ദുസമുദായത്തിലെ ജാതിമേധാവിത്വത്തിനെതിരായ കലാപങ്ങളുടെ ഭാഗമായാണ് ഇതരമതവിഭാഗങ്ങളിലേക്ക് വിശേഷിച്ച് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്കുള്ള മതപരിവര്‍ത്തനം നടന്നത്.
...........
ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്ന കാലംമുതല്‍ ഇവിടെ ജാതിയും മതവും നിലനിന്നിരുന്നുവെന്നാണ് യാഥാസ്ഥിതിക ചരിത്രകാരന്മാര്‍ പഠിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രാചീനഘട്ടത്തില്‍, അതായത്, സിന്ധുനദീതടസംസ്കാരത്തിന്റെ കാലഘട്ടത്തില്‍ ജാതിയോ മതസമുദായമോ ഉണ്ടായിരുന്നില്ല.പില്‍ക്കാലത്താണ് ഈ പ്രതിഭാസങ്ങളില്‍ ഓരോന്നും രൂപംകൊണ്ടതും വികസിച്ചതും. ................... ............ ജാതി, മതവിശ്വാസാനുഷ്ഠാനങ്ങള്‍, സംസാരിക്കുന്ന ഭാഷ ഇതൊക്കെ എന്തുതന്നെയായാലുംഇന്ത്യാക്കാരെല്ലാം ഒന്നാണെന്ന ബോധം സൃഷ്ടിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭംകുറിച്ച ദേശീയവിമോചനപ്രസ്ഥാനത്തിനു കഴിഞ്ഞു
ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പരിപാടിയിലെ മുഖ്യഇനങ്ങളില്‍ ഒന്നായിരുന്നു ഹിന്ദുസമുദായത്തിനുള്ളിലെ അടിച്ചമര്‍ത്തപ്പെട്ടവരും പിന്നാക്കക്കാരുമായ ജാതികളുടെയും ഗോത്രങ്ങളുടെയും ഉദ്ധാരണം. .................
കേരളത്തില്‍ സാമൂഹ്യനവോത്ഥാനത്തിനും അധഃസ്ഥിതരുടെ ഉന്നമനത്തിനുമായി നടന്ന പ്രവര്‍ത്തനങ്ങളെയും അതിന് നേതൃത്വം നല്‍കിയവരെയും ജാതിയുടെ ഭാഗമാക്കി സങ്കുചിതപ്പെടുത്തുന്ന പ്രവണത തുടരുകയാണ്. നവോത്ഥാനായകരെ ജാത്യാചാര്യന്മാരായും ആരാധനാവിഗ്രഹങ്ങളായും പ്രതിഷ്ഠിക്കുന്ന സ്ഥിതി കേരളത്തിന്റെ ദുരവസ്ഥയാണ്. വിഗ്രഹാരാധന അവസാനിപ്പിക്കാനായി ചേര്‍ത്തലയില്‍ വലിയൊരു നിലക്കണ്ണാടി സ്ഥാപിച്ചതായിരുന്നു നാരായണഗുരുവിന്റെ അവസാനത്തെ പ്രതിഷ്ഠ. എന്നാല്‍, വിഗ്രഹാരാധനയെ യുക്തിരഹിതമായിക്കണ്ട ഗുരുവിനെത്തന്നെ വിഗ്രഹമാക്കി ആരാധിക്കുന്ന വൈരുധ്യത്തിന് കാലം സാക്ഷിയാവുകയാണ്. ഇത്തരം അയുക്തിയിലേക്കാണ് ഘര്‍വാപസി പോലുള്ള പ്രഹസനങ്ങള്‍ സുഗമമായി പ്രവേശിക്കുന്നത്.
അപകടകരമായ വിധത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ജാതീയതയുടെയും വര്‍ഗീയതയുടെയും മുന്നേറ്റം തടയാന്‍സഹായകമായ രണ്ട് ഘടകങ്ങളുണ്ട്: 
ഒന്ന്ദേശീയ ഐക്യത്തിനും കെട്ടുറപ്പിനുംവേണ്ടി നിലകൊണ്ട സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൈതൃകമാണ്. ആ പൈതൃകത്തില്‍നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്രസ്ഥാനം വ്യതിചലിച്ചെങ്കിലും ആ പൈതൃകത്തില്‍ തുടരാനാഗ്രഹിക്കുന്ന ജനങ്ങളുണ്ട്. 
രണ്ട്തൊഴിലാളികള്‍, അധ്വാനിക്കുന്ന കര്‍ഷകര്‍, ഇടത്തരക്കാര്‍, ബുദ്ധിജീവികള്‍, ഉപരിവര്‍ഗങ്ങളിലെതന്നെ പുരോഗമനവിഭാഗങ്ങള്‍ തുടങ്ങി ജനങ്ങളുടെ സംഘടിത വര്‍ഗപ്രസ്ഥാനങ്ങള്‍. 
ഈ രണ്ടു ഘടകങ്ങള്‍ക്കും ജാതി- സമുദായ- ഗോത്ര- ഭാഷാഭേദങ്ങള്‍ക്കതീതമായി സാധാരണക്കാരുടേത് എന്ന ഒറ്റക്കൊടിക്കുകീഴില്‍ സംഘടനകളെയും സമരങ്ങളെയും ഒന്നിപ്പിക്കാനാകും. അതിലൂടെ ജാതീയവും വര്‍ഗീയവുമായ വിഭാഗീയശക്തികളുടെ രാഷ്ട്രീയത്തിനെതിരെ സജീവമാവുകയാണ് അനിവാര്യമായി വേണ്ടത്.
വിദ്യാധരൻ 2015-01-19 20:32:16
വെറുതെ വിടുമോ നിങ്ങൾ എന്നെ 
മത വേതാളങ്ങളെ 
വരുന്നില്ല ഞാനിനി ഒരിക്കലും 
എനിക്കൊരു മടക്ക യാത്രയില്ല 
കള്ളുണ്ട് കഞ്ചാവുണ്ട്
മുന്തിരിച്ചാർ നുരഞ്ഞു പൊന്തുന്ന 
ചഷകങ്ങളുണ്ട്  
മൊഞ്ചുള്ള പെണ്‍ കിടാങ്ങളുണ്ട് 
നെഞ്ചുപ്പറ്റി കിടക്കാൻ 
മറക്കുകെന്നെ മതങ്ങളെ 
മരിക്കുവോളം നുകരെട്ടെ ഞാനീ 
സ്വാതന്ത്രിയത്തിന്റെ മുന്തിരിച്ചാർ 
മറക്കുകെന്നെ മത വേതാളങ്ങളെ!
ചോട് ദോ ഘർ വാപ്പസ് അനേക്കാ നഹി!

christian 2015-01-19 20:43:02
Anyone who wants to leave Christianity should do so. Christ did not set any quota or number for the Christians.
In fact dalit Christians are a nuisance. They want the church should take care of their economic welfare. Is it possible?
Thomas Koovallur 2015-01-20 08:45:21
അനിലിന്റെ ചിന്തകള് ഇന്നത്തെ ലോകത്തിനു പറ്റിയ രീതിയിൽ ഉള്ള ചിന്ത ആണെന്ന് ഉള്ള കാര്യം പറയാതെ വയ്യ. ലോകം മാറിയിരിക്കുന്നു. ഇന്ത്യക്കും മാറ്റം വന്നുകഴിഞ്ഞു. കേഴുന്നവർ കേഴട്ടെ. പക്ഷെ അവർ ആദ്യംയേശുവിനെ അറിഞ്ഞിരുന്നെകിൽ എന്ന് ഞാൻ ഓർത്തുപോകുന്നു. യേശുവോ നബിയോ കൃഷ്ണനോ മതം സ്ഥാപിച്ചില്ല .
Anthappan 2015-01-20 16:53:26

Anyone who wants to become a Christian or leave Christianity, they can do so.  Jesus never gives any damn about it because he has nothing to do with Christianity.  Though it was started by some genuine people later it was abducted by hoodlums for business.

Acts 11:26 "And when he had found him, he brought him unto Antioch. And it came to pass, that a whole year they assembled themselves with the CHURCH, and taught much people. And the disciples were called CHRISTIANS first in Antioch".

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക