Image

കൈരളി ഓഫ് ബാല്‍ട്ടിമോറിന്റെ വര്‍ണ്ണോജ്വലമായ ക്രിസ്തുമസ്സ് നവവത്സര ആഘോഷങ്ങള്‍

മോഹന്‍ മാവുങ്കല്‍ Published on 19 January, 2015
കൈരളി ഓഫ് ബാല്‍ട്ടിമോറിന്റെ വര്‍ണ്ണോജ്വലമായ ക്രിസ്തുമസ്സ് നവവത്സര ആഘോഷങ്ങള്‍
ബാല്‍ട്ടിമോര്‍: കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളോളമായി ബാല്‍ട്ടിമോര്‍ മലയാളികളുടെ മുഖമുദ്രയായ കൈരളി, ജനുവരി 10-ാം തിയ്യതി ക്രിസ്തുമസ്സ് നവവത്സര ആഘോഷങ്ങള്‍ പൂര്‍വ്വാധികം വര്‍ണ്ണശബളമായി ആഘോഷിച്ചു.

ഉപദേശക സമിതി അംഗങ്ങളായ ശ്രീ.ജോര്‍ജ് ചെറുപ്പില്‍, ശ്രീ.ജോണ്‍ മാത്യൂ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സമാധാനപൂര്‍ണ്ണമായ ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു. ശ്രീ. റഹ്മാന്‍ കഡാബ പ്രസിഡന്റായുള്ള ഭരണസമിതി സത്യവാചകം ചൊല്ലി അധികാരമേറ്റു.

ഇതിനുശേഷം കൈരളിയുടെ കലോത്സവ മണ്ഡപനടയുടെ തിരശ്ശീലയുയര്‍ന്നു. സംഗീതത്തിന്റെ പെരുമഴ, നൃത്തങ്ങളുടെ ചടുലതാളം, സ്വപ്നവര്‍ണ്ണങ്ങളുടെ ഒരു ഘോഷയാത്ര, ഹാസ്യശലകങ്ങള്‍ക്ക് അകമ്പടിയേന്തിയ ആര്‍പ്പുവിളികള്‍. ആഹ്ലാദത്തിരമാലകളുടെ ആര്‍ത്തിരമ്പല്‍!

കറപുരളാത്ത പൗരോഹിത്യ ജീവിതം കൊണ്ടും, സമര്‍പ്പിതമായ സംഗീതോപാസനകൊണ്ടും ജനഹൃദയങ്ങളെ കീഴടക്കിയ പുരോഹിത ശ്രേഷ്ഠന്‍ ഫാ: ലാബി ജോര്‍ജ് ക്രിസ്തുമസ്സ് സന്ദേശം നല്‍കി. കലാപരിപാടികളുടെ മദ്ധ്യേ ഫോമായുടെ ദേശീയ ഭരണസമിതി അംഗം ശ്രീ.മോഹന്‍ മാവുങ്കല്‍ ഫോമായുടെ നൂതനസംരംഭമായ “സമ്മര്‍ ടു കേരള” എന്ന പദ്ധതിയുടെ അവതരണം നടത്തി.

സോളി രാജന്‍, ബിന്ദു ജോണ്‍സണ്‍, ചിന്നു എബ്രഹാം, ബിനിജിത്ത് അനു അലുപാലത്തിങ്കല്‍, മേഘാ ഫോസ്റ്റര്‍, ഷാജു ജോസ്, എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ അതീവ ഹൃദ്യമായി.

പ്രസിഡന്റ് ശ്രീ. രാജന്‍ മത്തായി സെക്രട്ടറി ശ്രീ.സാജു മാര്‍ക്കോസ്, ട്രഷറര്‍ ശ്രീ. ടിസണ്‍ തോമസ് എന്നിവര്‍ നേത്രുത്വം നൽകി

സ്‌പൈസ് ഗാര്‍ഡന്‍, ഫിലഡല്‍ഫിയ വിളമ്പിയ സ്‌നേഹവിരുന്നോടെ ഈ കലാസന്ധ്യയ്ക്ക് വിരാമമായി.
കൈരളി ഓഫ് ബാല്‍ട്ടിമോറിന്റെ വര്‍ണ്ണോജ്വലമായ ക്രിസ്തുമസ്സ് നവവത്സര ആഘോഷങ്ങള്‍
Join WhatsApp News
Rajan Mathai 2015-01-19 16:33:51
Dear sir,
I don't know how to type in malayalam, I really appreciate for your support to Kairali community.
Thank you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക