Image

ജിജി നീലത്തുംമുക്കില്‍ കാത്തലിക്‌ അസോ. പ്രസിഡന്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 December, 2011
ജിജി നീലത്തുംമുക്കില്‍ കാത്തലിക്‌ അസോ. പ്രസിഡന്റ്‌
ഫ്‌ളോറിഡ: 28 വര്‍ഷമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ പുതിയ പ്രസിഡന്റായി ജിജി നീലത്തുംമുക്കില്‍ തെരഞ്ഞെടുക്കപ്പെട്ടു.

ആന്റണി തോട്ടത്തില്‍ (വൈസ്‌ പ്രസിഡന്റ്‌), ടോമി ദേവസ്യ (സെക്രട്ടറി), ജയിംസ്‌ ദേവസ്യ (ജോയിന്റ്‌ സെക്രട്ടറി), ജോസഫ്‌ പാനികുളങ്ങര (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും, നിക്കോളാസ്‌ വര്‍ഗീസ്‌, ജോണ്‍സണ്‍ ജോസഫ്‌, ജോസ്‌ മാത്യു, പ്രിന്‍സ്‌മോന്‍ ജോസഫ്‌, ജോസ്‌ വാടപറമ്പില്‍, ജെന്നീസ്‌ മാത്യു, സെബാസ്റ്റ്യന്‍ ജോസഫ്‌, ക്രിസ്റ്റോ ജോസഫ്‌, ഷിബു ജോസഫ്‌, ഗൈജി ടൈറ്റസ്‌, സിന്ധു ജോയി എന്നിവരെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.

കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ചര്‍ച്ചില്‍ നടന്ന വാര്‍ഷിക പൊതുയോഗം വികാരിയും സ്‌പിരിച്വല്‍ ഡയറക്‌ടറുമായ റവ.ഫാ. സക്കറിയാസ്‌ തോട്ടുവേലി ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ജോസ്‌ മോന്‍ കരേടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ആന്റണി തോട്ടത്തില്‍ റിപ്പോര്‍ട്ടും ജോസഫ്‌ പാനികുളങ്ങര കണക്കും അവതരിപ്പിച്ചു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിജി നീലത്തുംമുക്കില്‍ കേരളത്തില്‍ അഭിഭാഷകനായിരുന്നു. ചങ്ങനാശേരി എസ്‌.ബി കോളജ്‌ ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ സംസ്ഥാന ലീഗല്‍ സെല്‍ സെക്രട്ടറി, ചങ്ങനാശേരി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി, ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
ജിജി നീലത്തുംമുക്കില്‍ കാത്തലിക്‌ അസോ. പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക